തുക 48,000 രൂപ; ഒഎൻജിസി വാർഷിക സ്കോളർഷിപ്പിന് അപേക്ഷിക്കാം

HIGHLIGHTS
  • ഓരോ വിഭാഗത്തിലും പകുതി സ്കോളർഷിപ് പെൺകുട്ടികൾക്ക്.
  • മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
scholarship-due
Representative Image. Photo Credit : dit:cnythzl/iStock
SHARE

ബിടെക്, എംബിബിഎസ്, എംബിഎ, എംഎസ്‌സി (ജിയോളജി / ജിയോഫിസിക്സ്) ഫുൾ–ടൈം റെഗുലർ പ്രോഗ്രാമുകളിൽ 2021–22 അക്കാദമിക വർഷത്തിൽ പ്രവേശനം നേടിയവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി 48,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ് നൽകുന്നു. 

Read Also : ട്രെയിനിങ്‌ സമയത്ത് 55,000 രൂപ സ്‌റ്റൈപൻഡ്

ജനറൽ, സാമ്പത്തിക പിന്നാക്കം – 500 പേർക്ക്, പിന്നാക്കം – 500 പേർക്ക്, ·പട്ടികവിഭാഗം– 1000 പേർക്ക് എന്നിങ്ങനെയാണു സ്കോളർഷിപ് നൽകുന്നത്. പൊതുവായ വ്യവസ്ഥകളാണ്. യോഗ്യത പരീക്ഷയിൽ (പ്ലസ്ടു / ബിരുദം) 60% മാർക്ക് അഥവാ തുല്യ ഗ്രേഡ് (6/10) നേടിയിരിക്കണം. 30 വയസ്സു കവിയരുത്; വാർഷികവരുമാനം 2 ലക്ഷം രൂപ കവിയരുത്. പട്ടികവിഭാഗക്കാർക്ക് നാലര ലക്ഷം രൂപവരെയാകാം.

ഓരോ വിഭാഗത്തിലും പകുതി സ്കോളർഷിപ് പെൺകുട്ടികൾക്ക്. നിർദിഷ്ട യോഗ്യതാ പരീക്ഷയിലെ മൊത്തം മാർക്കു നോക്കിയാണ് സിലക്‌ഷൻ. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ongcscholar.org.  

Oil & Natural Gas Corporation Limited, Vasant Kunj, New Delhi, 110070.

Content Summary : Apply For ONGC Scholarship 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS