ADVERTISEMENT

കൊച്ചി ∙ എഡ്‌റൂട്ട്‌സ് ഇന്റർനാഷണൽ നടത്തുന്ന വിദ്യാഭ്യാസ പ്രദർശനം ഫെബ്രുവരി 18ന് എറണാകുളം ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍. രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെയാണ് പരിപാടി. യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിൽ നിന്ന് അമ്പതോളം സര്‍വകലാശാലകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. എറണാകുളം എം പി ഹൈബി ഈഡൻ രാവിലെ പതിനൊന്ന് മണിക്ക് ഉൽഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിൽ ലഭ്യമായ ഏറ്റവും മികച്ച കോഴ്സുകളും സർവകലാശാലകളും തെരഞ്ഞെടുക്കുന്നതിനുള്ള സുവര്‍ണാവസരമാണിത്. വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും സര്‍വകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാൻ അവസരമുണ്ടാകും. ഫീസ് ഘടന, സ്‌കോളര്‍ഷിപ്പുകള്‍, ജീവിതച്ചെലവ്, ജോലി സാധ്യതകള്‍ തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാം. 

 

2007ല്‍ പ്രവര്‍ത്തനം ആരംഭിച്ച എഡ്റൂട്ട്സ് ഇന്റര്‍നാഷണല്‍ ഇന്ന് കേരളത്തിലെ ഏറ്റവും പ്രമുഖമായ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളിലൊന്നാണ്. പതിനഞ്ച് വര്‍ഷത്തിനിടെ 13,250 വിദ്യാര്‍ഥികള്‍ക്ക് വിവിധ ലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിക്കൊടുത്തിട്ടുണ്ട്. ഒമ്പത് രാജ്യങ്ങളിലായി ഇരുനൂറിലധികം സര്‍വകലാശാലകളുടെ പ്രാതിനിധ്യമാണ് എഡ്‌റൂട്ട്‌സിനുള്ളത്. 

 

ഏതാനും വര്‍ഷങ്ങളായി എഡ്റൂട്ട്സ് മുഖേന അപേക്ഷിക്കുന്ന വിദ്യാർഥികളിൽ ഏകദേശം 100 ശതമാനം പേർക്കും സ്റ്റുഡന്റ് വിസ ലഭ്യമാകുന്നുണ്ട്. ഉയര്‍ന്ന യോഗ്യതയും പരിശീലനവും പരിചയസമ്പത്തുമുള്ള പ്രൊഫഷണലുകളാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച സ്ഥാപനങ്ങളും കോഴ്സുകളും തെരഞ്ഞെടുക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കിവരുന്നത്. ഓരോ വിദ്യാര്‍ഥിയും പിഴവുകളില്ലാതെ അപേക്ഷ സമര്‍പ്പിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യക്തിഗത ശ്രദ്ധയാണ് എഡ്‌റൂട്ട്‌സ് ഉറപ്പ് വരുത്തുന്നത്. കരിയര്‍ കൗണ്‍സിലിങ്, ടെസ്റ്റുകള്‍ക്കുള്ള തയാറെടുപ്പ്, അപേക്ഷാ നടപടിക്രമങ്ങള്‍, വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന രീതി, വിദേശത്തേക്ക് പുറപ്പെടും മുൻപ് ആവശ്യമായ തയാറെടുപ്പുകൾ, എത്തിചേർന്ന ശേഷമുള്ള സമയത്തേക്ക് വേണ്ട ഉപദേശ-നിർദേശങ്ങൾ തുടങ്ങിയ കാര്യങ്ങളിലും എഡ്റൂട്ട്സ് പ്രത്യകം ശ്രദ്ധ ചെലുത്തുന്നു. വിദ്യാർഥികൾക്ക് ഇത്തരത്തിൽ ആവശ്യമായ എല്ലാ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും ഉറപ്പാക്കുന്നുണ്ട്. 

 

പെരിന്തല്‍മണ്ണ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, മംഗലാപുരം, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ എഡ്റൂട്ട്സിന്റെ സേവനം ലഭ്യമാണ്. കൂടാതെ യുകെ, യുഎഇ എന്നീ രാജ്യങ്ങളിലും ഓഫിസുകൾ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com