ADVERTISEMENT

ജോലി ലഭിച്ച സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട് എങ്ങനെയും ജോലിയുപേക്ഷിച്ചാൽ മതിയെന്ന ചിന്ത ഉള്ളിൽ നിറഞ്ഞൊരു ഭൂതകാലമുണ്ടായിരുന്നു പ്രീത എന്ന അധ്യാപികയ്ക്ക്. അഞ്ചു വർഷം മുൻപ് തിരുവനന്തപുരം വലിയശാല സർക്കാർ എൽപി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആ സ്കൂളിലെ കുട്ടികളുടെ എണ്ണം വെറും ഏഴായായിരുന്നു. ജോലി ഉപേക്ഷിക്കാനാണ് ആദ്യം തോന്നിയതെങ്കിലും ആ ഏഴ് ഓമന മുഖങ്ങൾ കണ്ടതോടെ ആ തീരുമാനം മാറ്റി.

 

അഞ്ചുവർഷങ്ങൾക്കിപ്പുറം തലസ്ഥാനത്തെ എണ്ണം പറഞ്ഞ സ്കൂളുകളുടെ പട്ടികയെടുത്താൽ അതിൽ ഈ കൊച്ചു സ്കൂളിന്റെ പേരുമുണ്ട്. അതിന്റെ ക്രെഡിറ്റ് പ്രീതയ്ക്ക് സ്വന്തമാണ്.  അടിസ്ഥാന സൗകര്യ വികസനത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയാലേ സ്കൂളിലേക്ക് കൂടുതൽ വിദ്യാർഥികളെത്തുകയുള്ളൂവെന്നു മനസ്സിലാക്കിയ ആ അധ്യാപിക അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വൃത്തിയുള്ള അടുക്കളയും ഫർണിച്ചറുകളും ശുചിമുറികളുമെല്ലാം ഒരുക്കിയതോടെ കുട്ടികളുടെ എണ്ണം ഏഴിൽ നിന്ന് എഴുപതു കടന്നു.

 

സ്കൂളിന്റെ മുഖശ്രീ മാറ്റിയ പ്രീത ടീച്ചർ ഈ കൊല്ലപ്പരീക്ഷ കഴിയുന്നതോടെ വിശ്രമ ജീവിതത്തിലേക്ക് കടക്കും. പക്ഷേ ഇപ്പോഴും ഒരാശ കൂടി ആ ഗുരു മനസ്സിൽ ബാക്കിയുണ്ട്. എല്ലാ ക്ലാസിലും വൈറ്റ്ബോർഡ് വേണം. സ്കൂളിന്റെ പടിയിറങ്ങും മുൻപേ ആ ആഗ്രഹവും സാധിക്കുമെന്ന വിശ്വാസത്തിലാണ് ടീച്ചർ. 

 

Content Summary : From seven students to more than seventy, how did Preetha teacher change the school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com