ADVERTISEMENT

സൈബർ സുരക്ഷ മുൻനിർത്തി പുതിയ ഹാക്കത്തണുമായി വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. കവച് 2023 എന്നു പേരിട്ടിരിക്കുന്ന ഹാക്കത്തണിൽ കോളജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. സൈബർ കുറ്റകൃത്യങ്ങൾ തടയിടാനായി നൂതന മാർഗങ്ങളും സാങ്കേതിക ആശയങ്ങളും വികസിപ്പിക്കുകയാണ് ഹാക്കത്തണിന്റെ ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇന്നവേഷൻ സെൽ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ, ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ്, ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ എന്നിവർ ചേർന്നാണു കവച് 2023 നടത്തുന്നത്.

Read Also : ശമ്പളം ആറുകോടിയിലേറെ ഇന്ത്യൻ രൂപ

36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായിരിക്കും ഹാക്കത്തൺ. രാജ്യത്തുടനീളമുള്ള കോളജ് വിദ്യാർഥികൾക്കും റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്കും ഇതിൽ പങ്കെടുക്കാം. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങളൊരുക്കുക എന്നതാണു പരിപാടിയുടെ ലക്ഷ്യം. രണ്ടു ഘട്ടങ്ങളായാണു പരിപാടി നടത്തുന്നത്. ആദ്യഘട്ടത്തിൽ വ്യാജവാർത്ത, സമൂഹമാധ്യമങ്ങൾ, ഡാർക്‌വെബ്, വനിതാസുരക്ഷ, ഫിഷിങ് ഡിറ്റക്ഷൻ, വിഡിയോ അനലിറ്റിക്സ്, അശ്ലീല ഉള്ളടക്കം കണ്ടെത്തൽ, സ്പാം അലർട്ട്, മാൽവെയർ അനാലിസിസ്, ഡിജിറ്റൽ ഫോറൻസിക്സ് എന്നിവയിൽ പരിഹാരം വേണ്ട ചില പ്രശ്നങ്ങൾ പോസ്റ്റ് ചെയ്യും. ഇതിനു ഡിജിറ്റൽ പ്രതിവിധികൾ ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡീപ് ലേണിങ്, ഓഗ്മെന്റഡ്, വെർച്വൽ റിയാലിറ്റി തുടങ്ങിയവ ഉപയോഗിച്ചു വികസിപ്പിച്ച് കവച് 2023ന്റെ പോർട്ടലിൽ സമർപ്പിക്കണം.

 

ആദ്യഘട്ടത്തിൽ സമർപ്പിക്കപ്പെട്ട ആശയങ്ങൾ വിദഗ്ദരുടെ ഒരു സമിതി പരിശോധിക്കും. ഇതിൽ ഏറ്റവും മികച്ചത് രണ്ടാംഘട്ടത്തിലേക്കു പരിഗണിക്കും. ഒരു ഗ്രാൻഡ് ഫിനാലിയിൽ മത്സരം അവസാനിക്കും. ഇതിലാകും വിജയികളെ നിശ്ചയിക്കുന്നത്. വിജയികൾക്ക് 20 ലക്ഷം രൂപ വരെ സമ്മാനം ലഭിച്ചേക്കും. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 15 വരെയുള്ള സമയകാലയളവിൽ അപേക്ഷകർക്ക് അപേക്ഷകൾ സമർപ്പിക്കാം. മേയ് 15ന് ഇവ വിലയിരുത്തപ്പെടും. മേയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. ഫൈനലിസ്റ്റുകൾക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനം ഉണ്ടാകും.

 

Content Summary : National level Hackathon ‘KAVACH-2023’ launched to advance India’s cyber-preparedness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com