ADVERTISEMENT

പുതുമകളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ വിദ്യാഭ്യാസരംഗത്തും പുതിയ തരംഗം സൃഷ്ടിക്കുന്നു. മുൻപ് എംബിബിഎസ്, ബിടെക് കോഴ്സുകൾ കണ്ണും പൂട്ടി തിരഞ്ഞെടുത്ത കേരളത്തിലെ വിദ്യാർഥികൾ ഇന്ന് കൊമേഴ്‌സ് പ്രഫഷനൽ കോഴ്സുകളുടെ പുറകേയാണ്. സിഎ, സിഎംഎ ഇന്ത്യ തുടങ്ങിയ കൊമേഴ്‌സ് കോഴ്സുകളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എസിസിഎ തന്നെ!

യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആണ് എസിസിഎ എന്ന പ്രഫഷനൽ സർട്ടിഫിക്കേഷൻ കോഴ്സിന്റെ സിലബസും എക്‌സാമും ഒരുക്കുന്നത്. ഇന്റർനാഷനൽ സിഎ എന്നറിയപ്പെടുന്ന ഈ കോഴ്സിന് മുഴുവൻ 14 പേപ്പറുകളാനുള്ളത്. ഇന്ത്യൻ സിഎയിൽ നിന്ന് വ്യത്യസ്തമായി ഈ പേപ്പറുകളിൽ ഏത് എപ്പോൾ എഴുതണമെന്ന് സ്വയം തീരുമാനിക്കാം എന്നതാണ് എസിസിഎയുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യൻ സിഎയെക്കാൾ ഈ കോഴ്സിന് പാസ് പെർസെൻറ്റേജ് അധികമാണ് എന്നുള്ളതും കേരളത്തിൽ എസിസിഎക്ക് ജനപ്രീതി കൂടാൻ കാരണമാണ്.

വിദേശരാജ്യങ്ങളിൽ ജോലി നേടാനുള്ള എളുപ്പവഴിയായാണ് ഇന്ന് മലയാളികൾ എസിസിഎയെ കാണുന്നത്. ഇന്ത്യയടക്കം 180 ൽ പരം രാജ്യങ്ങളിൽ തൊഴിലാവസരം ഉറപ്പ് നൽകുന്ന ഈ കോഴ്സ്, ഭാവിയിലേക്കുള്ള ഏറ്റവും മികച്ച മുതൽക്കൂട്ടായി രക്ഷിതാക്കൾ കണക്കാക്കുന്നു. ഇത് കൂടാതെ, വളരെ ചെറിയ പ്രായത്തിൽ തന്നെ മികച്ച ജോലിയും ഉയർന്ന വേതനവും എസിസിഎ ഉറപ്പുവരുത്തും എന്നതും പ്രത്യേകതയാണ്. അതും 2-3 വർഷങ്ങൾക്കുള്ളിൽ തന്നെ!

ഇലാൻസിലൂടെ ചരിത്രനേട്ടം കൊയ്ത് മലയാളിവിദ്യാർത്ഥികൾ

എസിസിഎ പരീക്ഷകളിൽ എന്നും മുന്നിട്ട് നിൽക്കുന്ന മലയാളികൾ 2023ലും പതിവ് തെറ്റിച്ചില്ല. ഇലാൻസ് എന്ന കൊമേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഇക്കഴിഞ്ഞ ഡിസംബർ സെഷനിൽ മാത്രം 10 എസിസിഎ ദേശീയ, രാജ്യാന്തര റാങ്കുകൾ ആണ് കേരളത്തിലേക്കെത്തിയത്. ഈ സെഷനിലെ ഒൻപത് പേപ്പറുകളിൽ ദേശീയ തലത്തിൽ അഞ്ച് ഒന്നാം റാങ്കുകളും രാജ്യാന്തര തലത്തിൽ 2,4,5,6,10 എന്നീ റാങ്കുകളും ഇലാൻസിലെ വിദ്യാർഥികളാണ് നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇലാൻസ്.

കോഴിക്കോട്ടും കൊച്ചിയിലും 2018ൽ പ്രവർത്തനമാരംഭിച്ച ഇലാൻസിൽ ഓൺലൈൻ, ഓഫ്‌ലൈൻ, ഹൈബ്രിഡ് പഠനരീതികളാണ് പിന്തുടരുന്നത്. മറ്റു കൊമേഴ്‌സ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് വ്യത്യസ്തമായി, എസിസിഎ പഠനത്തിന് ഇവിടെ വിവിധയിനം സ്ട്രാറ്റജികൾ ഒരുക്കിയിരിക്കുന്നു.

13 വർഷത്തിലധികം എസിസിഎ അധ്യാപനപരിചയമുള്ള ഫാക്കൽട്ടീസാണ് ഇലാൻസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. അതോടൊപ്പം സൂപ്പർ-50 ബാച്ചുകളിലൂടെ 50 സീറ്റുകളിൽ മാത്രം അഡ്മിഷൻ നൽകി, വിദ്യാർഥികൾക്ക് സവിശേഷ ശ്രദ്ധയും പൂർണ പിന്തുണയും നൽകുന്നു. മിഷൻ ഡ്രീംപോസ്സിബിൾ എന്ന പദ്ധതിയാണ് ഇലാൻസിന്റെ മറ്റൊരു സവിശേഷത. ക്ലാസ്മുറികളുടെ നാല് ചുമരുകൾക്കപ്പുറത്തേക്ക് കൂടുതൽ വിശാലമായി പഠനത്തെ കാണുക എന്ന ആധുനികാശയം പിന്തുടരുകയാണ് ഈ പദ്ധതിയിലൂടെ ഇലാൻസ്. മിഷൻ ഡ്രീം പോസ്സിബിളിലൂടെ ഇലാൻസ് വിദ്യാർഥികൾക്ക് എസിസിഎ വിദഗ്ധരായ മെന്റർമാരുടെ പരിശീലനവും ലഭിക്കുന്നു.

Website : https://www.elancelearning.com/

Phone : +91 7025107070

Content Summary : Elance , is the best institute for ACCA, CMA(USA), and CA in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com