ADVERTISEMENT

സാങ്കേതിക വിദ്യാര്‍ഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്‌കരണ തലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി  സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ചുവരുന്ന ‘സൃഷ്ടി’ ദേശീയ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദര്‍ശനത്തിന്റെ ഒമ്പതാമത് എഡിഷന്‍ മാര്‍ച്ച് 28, 29 തീയതികളില്‍ കോട്ടയം സെയ്ന്റഗിറ്റ്‌സ് ക്യാംപസില്‍ നടത്തപ്പെടും. സാധാരണ ജനങ്ങളെ വ്യവസായ-അക്കാദമിക് മേഖലകളുമായി ബന്ധപ്പെടുത്തി  സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ വിജ്ഞാന മേഖലകള്‍  പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് സെയ്ന്റ്ഗിറ്റ്‌സ് പ്രദര്‍ശനത്തിലൂടെ നിര്‍വഹിക്കുന്നത്. 'Smart and connected communities' ('പരസ്പരബന്ധിതമായ സ്മാര്‍ട്ട് സമൂഹം') എന്നതാണ് ഈ വര്‍ഷത്തെ പ്രദര്‍ശനവിഷയം.

അത്യാധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലമായി ലോകമെമ്പാടുമുള്ള ജനസമൂഹങ്ങള്‍ക്ക്  പരസ്പരം ബന്ധപ്പെടുവാന്‍ ഏറെ സൗകര്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആ മേഖലയില്‍ കൂടുതല്‍ സ്മാര്‍ട്ട് ആയ കണക്റ്റഡ് കമ്മ്യൂണിറ്റി എന്നുള്ള ആശയത്തിലാണ് ഇത്തവണ സൃഷ്ടിയുടെ പ്രധാന പ്രൊജക്ടുകള്‍ പ്രദര്‍ശിപ്പിക്കുക. ഓരോ പ്രദേശത്തും ജീവിക്കുന്നവരുടെയും ജോലി ചെയ്യുന്നവരുടെയും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി, അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി നിര്‍മിതബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ സമന്വയിപ്പിക്കുന്ന ഒരു സമൂഹ മാതൃകയെയാണ്  'സ്മാര്‍ട്ട്, കണക്റ്റഡ് കമ്മ്യൂണിറ്റി' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യരുടെയും ഗൃഹോപകരണങ്ങള്‍ അടക്കമുള്ള മറ്റ് സംവിധാനങ്ങളുടെയും സ്മാര്‍ട്ട് കണക്ടിവിറ്റി, തൊഴിലിടങ്ങളിലെ മെച്ചപ്പെട്ട സാങ്കേതികവിദ്യാ സംയോജനം, അതിവേഗത്തിലുള്ള കമ്യുണിക്കേഷന്‍ & മൊബിലിറ്റി, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സ്വാധീനം തുടങ്ങിയ പ്രധാന മേഖലകളില്‍ ഊന്നിയുള്ള പ്രൊജെക്ടുകളാണ് പ്രദര്‍ശിപ്പിക്കപ്പെടുക.

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ (KSUM) സഹകരണത്തോടെയാണ് പ്രദര്‍ശനവും മത്സരവും നടക്കുക. ബഹുരാഷ്ട്ര ടെക്നോളജി കമ്പനികളായ ആന്‍സിസ് (ANSYS)- Entuple Technologies , കോണ്‍സെപ്റ്റിയ കണക്ട് (Conceptia Konnect), ആര്‍ക് (ARK Infooslutions), റെസ്പൊ (Rezpo), നിയോ ടോക്യോ (NeoTokyo) സ്പീക്ക് ആപ്പ് (SpeakApp), മെഗാസൊലൂഷന്‍സ് (Mega Solutions) എന്നിവരാണ് സൃഷ്ടിയുടെ വ്യാവസായിക സഹകര്‍ത്താക്കള്‍. കൂടാതെ,  സെന്റ്ഗിറ്റ്‌സ് ഐ.ഇ.ഡി.സി, സെന്റ്ഗിറ്റ്‌സ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ & എന്റര്‍പ്രണര്‍ഷിപ് (SCIE), ഐ.ഐ.സി  എന്നിവരുമായി സഹകരിച്ചാണ്  'സൃഷ്ടി' സംഘടിപ്പിക്കുന്നത്.

srishti-saintgits-college-poster-two

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രമെന്റേഷന്‍, കംപ്യുട്ടര്‍ സയന്‍സ്, കെമിക്കല്‍, ഫുഡ് ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ ആപ്പ്‌ളിക്കേഷന്‍സ് , അനലറ്റിക്കല്‍, റോബോട്ടിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഹെല്‍ത് കെയര്‍, ഹ്യൂമന്‍ സെന്‍ട്രിക് ഡിസൈന്‍, സോളിഡ് വര്‍ക്സ്, കേഡന്‍സ്, ആന്‍സിസ്  തുടങ്ങിയ വിഭാഗങ്ങളിലായി അഞ്ച്  ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള അവാര്‍ഡുകള്‍ക്കായി പ്രോജക്ടുകള്‍ മത്സരിക്കും. പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന്  'ബെസ്റ്റ് ഇന്നൊവേഷന്‍ അവാര്‍ഡ്' ആയി 1,00,000/- രൂപയും, മികച്ച ഗൈഡിനു 5000 രൂപയും, ഓരോ വിഭാഗത്തിലെയും മികച്ച പ്രോജക്ടിന് 12,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ജനപ്രിയ പ്രോജക്ടിനും, മികച്ച സ്ഥാപനത്തിനും, മികച്ച ബിസിനസ് പ്ലാനിനും, മികച്ച സ്റ്റാളിനും  പ്രത്യേകം പുരസ്‌ക്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നു.

സൃഷ്ടിയുടെ ഭാഗമായി നടക്കാറുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള , 'സമീക്ഷ' പോസ്റ്റര്‍ പ്രെസന്റ്റേഷന്‍ മത്സരത്തിനൊപ്പം ഇത്തവണ മുതല്‍ സ്‌കൂള്‍ പ്രോജക്ട് മത്സരവും പ്രദര്‍ശനവും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഏതു വിഷയത്തിലുമുള്ള ആവിഷ്‌കാരങ്ങള്‍ (വര്‍ക്കിങ് മോഡല്‍ അല്ലെങ്കില്‍ പ്രോട്ടോടൈപ്പ് ) മേളയില്‍ പ്രദര്‍ശിപ്പിക്കാം. പ്രത്യേക തീം ഇല്ലാത്ത ഈ മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്നും മാക്‌സിമം 5 പേര്‍ അടങ്ങുന്ന എത്ര ടീമിനു വേണമെങ്കിലും പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഫീസില്ല. മികച്ച സ്‌കൂള്‍ പ്രൊജെക്ടുകള്‍ക്ക് യഥാക്രമം 12000, 8000, 5000 ക്യാഷ് പ്രൈസുകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

srishti-saintgits-college-poster-three

പോസ്റ്റര്‍ പ്രെസെന്റേഷന്‍ മത്സരത്തില്‍  'Smart and connected communities' (പരസ്പരബന്ധിതമായ സ്മാര്‍ട്ട് സമൂഹം) എന്നുള്ള വിഷയത്തെ അധികരിച്ചുള്ള  നൂതന ആശയങ്ങളാണ്  വിദ്യാര്‍ത്ഥികള്‍ പോസ്റ്റര്‍ രൂപത്തില്‍ അവതരിപ്പിക്കേണ്ടത്. 5000 രൂപ മൂല്യമുള്ള സമ്മാനങ്ങള്‍ ഇതിനായി ഒരുക്കിയിരിക്കുന്നു.   ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍നിന്നും  ഏറ്റവും മികച്ച  സാങ്കേതിക പ്രൊജക്ടുകള്‍ അവതരിപ്പിക്കപ്പെടുന്ന മേളയില്‍, തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുക വഴി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  മുന്നില്‍ ആധുനിക വൈജ്ഞാനിക മേഖലകളില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുകയാണ്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി രണ്ടു ദിവസത്തെ പ്രദര്‍ശനം വീക്ഷിക്കാവുന്നതാണ്.

പുതിയ സാങ്കേതികവിദ്യകളുടെ ദേശീയതലത്തിലുള്ള  മികച്ച പ്രൊജക്ടുകളുമെന്നതിന്  കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം ക്യാമ്പസിലെ അറുനൂറോളം ജോബ് പ്‌ളേസ്‌മെന്റുകള്‍ തന്നെ തെളിവ്. സൃഷ്ടി നല്‍കുന്ന കുതിപ്പിന്റെ ചിറകേറിയാണ് കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ പദവി സെയിന്റ്ഗിറ്റ്‌സ് നേടിയത്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലും കോളേജ് മുന്‍നിര സ്ഥാനം ഈ വര്‍ഷവും കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ സ്റ്റാര്‍ട്ടപ് മിഷന്‍ നടത്തിയ ഐഡിയ ഫെസ്റ്റിലെ വിജയികള്‍ കോളേജില്‍ തങ്ങളുടെ ബിസിനസ് സംരംഭംങ്ങള്‍ ഇന്കുബേറ്റ് ചെയ്തു തുടങ്ങിക്കഴിഞ്ഞു.  മുന്‍വര്‍ഷങ്ങളിലേതുപോലെ ഇന്ത്യയിലെ പതിനഞ്ചില്‍ അധികം സംസ്ഥാനങ്ങളിലെ മുന്‍നിര സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ആയിരത്തഞ്ഞൂറോളം ആധുനിക സാങ്കേതിക ആവിഷ്‌കാരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങള്‍ സൃഷ്ടിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. കൂടാതെ സെന്റ്ഗിറ്റ്‌സിലെ വിവിധ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒരുക്കുന്ന പ്രോജക്ടുകളും പ്രദര്‍ശനത്തില്‍ ഇടം പിടിക്കും. പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ https://srishti.saintgits.in/ എന്ന വെബ്സൈറ്റിൽ മാർച്ച 15ന് അകം റജിസ്റ്റർ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്കും: ഡോ. അരുണ്‍ മധു  (ചീഫ് കോര്‍ഡിനേറ്റര്‍) ഫോണ്‍: 9745538339

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com