ADVERTISEMENT

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള 9 ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2023–24 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് 21 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: http://ihrd.ac.in 8,9,10 ക്ലാസുകളിലെ പഠനത്തിന് കലൂർ (എറണാകുളം), പുതുപ്പള്ളി (കോട്ടയം), വാഴക്കാട് (മലപ്പുറം), പീരുമേട്, വട്ടംകുളം (എടപ്പാൾ), മുട്ടം (തൊടുപുഴ), മല്ലപ്പള്ളി, കപ്രശ്ശേരി (നെടുമ്പാശ്ശേരി), പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണു സ്കൂളുകൾ. 

സാധാരണ സ്കൂളുകളിലെ ഇംഗ്ലിഷ്, മലയാളം, സോഷ്യൽ സയൻസ്, മാത്‌സ്, ഫിസിക്സ്, ബയോളജി എന്നിവയ്ക്കു പുറമേ കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് എന്നിവയും പഠിച്ച് ടിഎച്ച്എസ്എൽസി നേടാം. പഠനമാധ്യമം ഇംഗ്ലിഷ്. ഇപ്പോൾ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയവർക്കാണു പ്രവേശനം. 2013 ജൂൺ ഒന്നിന് 16 വയസ്സ് തികയണം. ഓരോ സ്കൂളിലും തനതായ പ്രവേശനം. സീറ്റിനെക്കാൾ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ പ്രവേശനപരീക്ഷ നടത്തും. താൽപര്യമുള്ള സ്കൂളിലേക്ക് ihrd.kerala.gov.in/ths എന്ന സൈറ്റിൽ 21 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഇതിന്റെ പ്രിന്റും അനുബന്ധരേഖകളും സ്കൂളിൽ നൽകണം. അപേക്ഷാഫീ 110 രൂപ. പട്ടികവിഭാഗം 55 രൂപ. ഇത് ഓൺലൈനായി അടയ്ക്കുകയോ ബാങ്ക്ഡ്രാഫ്റ്റായി പ്രിന്റിനോടൊപ്പം നൽകുകയോ ആകാം. 

ഒന്നിലേറെ സ്കൂളുകളിൽ താൽപര്യമുള്ളവർ വെവ്വേറെ അപേക്ഷിക്കണം. അപേക്ഷാഫോം ഡൗൺലോഡ് ചെയ്തെടുത്തോ, സ്കൂളിൽ നിന്നു വാങ്ങിയോ പൂരിപ്പിച്ച് ഡ്രാഫ്റ്റ് സഹിതം 25 വരെ നേരിട്ടു നൽകുകയുമാകാം. വാർഷികഫീസ് 8,195. ഇതിൽ 4430 രൂപ തുടക്കത്തിലടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് സൈറ്റിലെ പ്രോസ്പെക്ടസ് കാണുക. സംശയപരിഹാരത്തിന് പ്രോസ്പെക്ടസിലുള്ള സ്കൂൾ ഫോൺ നമ്പറിലേക്കു വിളിക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com