ADVERTISEMENT

മോഡൽ പരീക്ഷയെ അപേക്ഷിച്ച് കുട്ടികൾക്ക് ഏറെ എളുപ്പമായിരുന്നു രസതന്ത്രം പരീക്ഷ. പൊതുവേ ജയിക്കാൻ വിഷമമില്ല. മോഡൽ പരീക്ഷയുടെ നിലവാരത്തിനനുസരിച്ച് ഗൗരവപൂർവം ഒരുക്കം നടത്തിയവർക്ക് എ പ്ലസ് കിട്ടാനും ബുദ്ധിമുട്ടുണ്ടാവില്ല. യൂണിറ്റുകളിലെ സ്കോർ വിതരണവും നീതിയുക്തം തന്നെ.

ബഹുഭൂരിപക്ഷം കുട്ടികൾക്കും ഉത്തരമെഴുതാവുന്നത്രയും എളുപ്പമായിരുന്നു പിവിസിയുമായി ബന്ധപ്പെട്ട ആദ്യ ചോദ്യം. 4,5 ചോദ്യങ്ങളും ആർക്കും ഉത്തരം ലഭിക്കുന്നവതന്നെ. 2,3 ചോദ്യങ്ങളും ബുദ്ധിമുട്ടിക്കുന്നവയല്ല.

2 സ്കോറിന്റെ വിഭാഗത്തിൽ പത്താം ചോദ്യത്തിലെ രാസസമവാക്യം എഴുതുന്നത് നന്നായി പഠിക്കുന്ന കുട്ടികൾക്ക് വെല്ലുവിളിയല്ലെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചേക്കാം. 

ഈ വിഭാഗത്തിലെ ആദ്യ 4 ചോദ്യങ്ങളും കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നവയാണ്. പ്രത്യേകിച്ച്, മോൾ സങ്കൽപവുമായി ബന്ധപ്പെട്ട ഏഴാം ചോദ്യം.

3 സ്കോറിന്റെ ‘സി’ വിഭാഗത്തിൽ ഒന്നാം യൂണിറ്റിൽനിന്ന് വന്ന ആദ്യ ചോദ്യം പതിവു രീതിയിലുള്ളതാണ്. അടുത്ത ചോദ്യം ആദേശ രാസപ്രവർത്തനവുമായി ബന്ധപ്പെട്ട് പാഠപുസ്തകത്തിൽ ചർച്ച ചെയ്യുന്ന അതേ തരത്തിലുള്ളതായതിനാൽ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കില്ല. ഇതിലെ ബി വിഭാഗത്തിലെ ഓക്സീകരണ പ്രവർത്തനത്തിന്റെ രാസസമവാക്യമെഴുതാനുള്ള ചോദ്യം കുറേപ്പേരെയെങ്കിലും നിരാശപ്പെടുത്തിയിരിക്കും. 13, 14, 15 ചോദ്യങ്ങളിൽ 14(സി) ചില കുട്ടികൾക്കെങ്കിലും വെല്ലുവിളിയാണ്. 15 -ാം ചോദ്യം ആ യൂണിറ്റിൽനിന്നു ചോദിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ചോദ്യമായി. എന്നാൽ ചോദ്യത്തിലെ പട്ടികയിൽ ആദ്യ കോളത്തിൽ പ്രൊപെയ്നിന്റെ ഫോർമുലയിൽ വന്ന പിശക് ശ്രദ്ധിച്ച കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടായിട്ടുണ്ടാകാം. (അവർക്ക് അതിനുള്ള ആനുകൂല്യവും കിട്ടിയേക്കാം).

4 സ്കോർ വിഭാഗത്തിലെ 16–ാം ചോദ്യം മോഡൽ പരീക്ഷയിലെ സമാന ചോദ്യം (19) പരിചയിച്ച കുട്ടികൾക്ക് പ്രയാസമാവില്ല. 17–ാം ചോദ്യത്തിലെ സി- വിഭാഗം ‘വായു നിറച്ച ബലൂൺ വെയിലത്തു വച്ചാൽ വലുതാകുന്നു (വ്യാപ്തം കൂടുന്നു)’ എന്നായിരുന്നെങ്കിൽ കൂടുതൽ വ്യക്തത വരുമായിരുന്നു.

babu-payyath-sslc-examination-chemistry-question-paper-review
ബാബു പയ്യത്ത്

താപനിലയും വ്യാപ്തവും തമ്മിലുള്ള ബന്ധമാണ് പ്രസ്തുത നിയമവുമായി ബന്ധപ്പെട്ട് പാഠപുസ്തകം ചർച്ച ചെയ്യുന്നതും അതുപോലെ വെയിലത്തു വച്ച ബലൂൺ എല്ലായ്പോഴും പൊട്ടണമെന്നില്ല എന്നതും പരിഗണിക്കണം. 19–ാം ചോദ്യം മോഡൽ പരീക്ഷയിലെ 16–ാം ചോദ്യത്തിന്റെ നല്ലൊരു റീമേക്കായി അനുഭവപ്പെടും. 20–ാം ചോദ്യം പാഠപുസ്തകത്തിൽ ചർച്ച ചെയ്തതിന് സമാനമാണെങ്കിലും ഇതിലെ (എ) പാർട്ടിൽ എത്ര െഎസോമെർ ജോടികൾ കണ്ടെത്തണമെന്നു നിർദേശിച്ചിരുന്നെങ്കിൽ കൂടുതൽ ഉചിതമായേനെ. മൊത്തത്തിൽ കുട്ടികളുടെ മനസ്സ് തണുപ്പിക്കുന്നതായിരുന്നു രസതന്ത്ര പരീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com