ജവാഹർ നവോദയ വിദ്യാലയങ്ങളുടെ അവധി പുനഃക്രമീകരിച്ചു; പുതുക്കിയ ഷെഡ്യൂൾ ഇങ്ങനെ
Mail This Article
കോഴിക്കോട് ∙ സംസ്ഥാനത്തെ ജവാഹർ നവോദയ വിദ്യാലയങ്ങളുടെ അവധി പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം കേരളത്തിലെയും മാഹിയിലെയും നവോദയ വിദ്യാലയങ്ങൾക്ക് ഏപ്രിൽ 1 മുതൽ മേയ് 30 വരെയാണു വേനലവധി. കോവിഡ് ലോക്ഡൗണിനു മുൻപും കേരളത്തിലെ നവോദയ വിദ്യാലയങ്ങൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിലായിരുന്നു അവധി. പക്ഷേ ഇത്തവണ ഉത്തരേന്ത്യയിലെ സ്കൂളുകൾക്കു സമാനമായി മേയ്, ജൂൺ മാസങ്ങളിലേക്കു മാറ്റിയിരുന്നു. ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിലിൽ നടക്കുന്നതു ചൂണ്ടിക്കാട്ടിയാണു വേനലവധി മാറ്റിയത്. ഏപ്രിലിലെ കൊടുംചൂടിൽ ക്ലാസ് നടത്തുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും പരാതിപ്പെട്ടിരുന്നു. വിഷു, നോമ്പ്, ഈസ്റ്റർ തുടങ്ങിയവ ഏപ്രിലിലാണെന്നതും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് അവധി പുനഃക്രമീകരിച്ചു നവോദയ വിദ്യാലയ സമിതി ഉത്തരവിറക്കിയത്.
English Summary : Summer holidays in Navodaya on April and May