മുൻവർഷങ്ങളിലെ ചോദ്യപേപ്പർ ചെയ്തു പഠിച്ചവർക്ക് ഉയർന്ന മാർക്ക് നേടാം; വിദ്യാർഥികളെ വലയ്ക്കാതെ ഭൗതികശാസ്ത്രം

HIGHLIGHTS
  • പാഠപുസ്തകത്തിലെ 7 അധ്യായങ്ങളിൽ നിന്ന് ആനുപാതികമായി ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
kerala-sslc-physics-question-paper-analysis-2023
Representative Image. Photo Credit : smolaw11/istock
SHARE

പൊതുവേ ലളിതമായിരുന്നു ഇത്തവണത്തെ ഫിസിക്സ്‌ പരീക്ഷ. പതിവു ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടതിനാൽ മുൻവർഷങ്ങളിലെ ചോദ്യക്കടലാസ് നോക്കിപ്പഠിച്ചവർക്ക് ഉയർന്ന മാർക്ക് നേടാനാവും. പാഠപുസ്തകത്തിലെ 7 അധ്യായങ്ങളിൽ നിന്ന് ആനുപാതികമായി ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അധ്യായം 1, 3, 5, 6 എന്നിവയിൽനിന്നു കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു.

Read Also : നിലവാരമുള്ള ചോദ്യങ്ങൾ, എളുപ്പം ഉത്തരമെഴുതാനും കഴിയും

കഴിഞ്ഞ തവണ ഏഴാം അധ്യായമായ ഊർജ പരിപാലനത്തിൽനിന്നു കുറഞ്ഞ മാർക്കിനുള്ള ചോദ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇത്തവണ 6 മാർക്കിന്റെ  ചോദ്യങ്ങൾ ഈ ഭാഗത്തുനിന്നു വന്നു. ഒരു മാർക്ക്‌ വീതമുള്ള എ വിഭാഗത്തിലെ ചോദ്യങ്ങൾ എല്ലാ കുട്ടികൾക്കും എളുപ്പത്തിൽ എഴുതാവുന്നവ ആയിരുന്നു.

2 സ്കോർ വീതമുള്ള ബി വിഭാഗത്തിൽ 5 ചോദ്യങ്ങളിൽ 4 എണ്ണത്തിനായിരുന്നു ഉത്തരം എഴുതേണ്ടിയിരുന്നത്. ഇതിൽ സഫല പ്രതിരോധം കാണാനുള്ള സർക്കീട്ട് ഡയഗ്രം ചില വർഷങ്ങളിൽ രണ്ടിലധികം പ്രതിരോധങ്ങൾ ഉൾപ്പെടുത്തി സങ്കീർണമാക്കുമായിരുന്നു. 

ബി വിഭാഗത്തിൽ 6(a) ആയി ചോദിച്ച ഇൻകാൻഡസെന്റ്  ലാംപുകളുടെ പോരായ്മകൾ, 6(b) യിലെ ഇൻകാൻഡസെന്റ് ലാംപുകളിൽ ടങ്ങ്സ്റ്റനെ ഫിലമെന്റ് ആയി ഉപയോഗിക്കാനുള്ള കാരണം ഇവ ഭൂരിഭാഗം കുട്ടികൾക്കും എഴുതാൻ സാധിക്കുന്നവ ആണ്.

rathtyush
രത്യുഷ് തച്ചമൂച്ചിക്കൽ, ഗവ. ഗേൾസ് വിഎച്ച്എസ്എസ്, നെന്മാറ, പാലക്കാട്‌

എന്നാൽ സി വിഭാഗത്തിലും ഡി വിഭാഗത്തിലും ചോദിച്ച, ലെൻസുകൾ, ദർപ്പണങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങളിൽ പോസിറ്റീവ്, നെഗറ്റീവ് ചിഹ്നങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ മാർക്ക് നഷ്ടമാവും

9, 15 ചോദ്യങ്ങൾ രേഖാചിത്രവുമായി ബന്ധപ്പെട്ടവ ആയിരുന്നു. കൃത്യമായി വരച്ചു പഠിച്ച കുട്ടികൾക്കേ ഇതിൽ ഒൻപതാമത്തെ ചോദ്യത്തിനു മുഴുവൻ മാർക്ക് നേടാനാവൂ. രേഖാചിത്രം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞാലേ 15–ാം ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയൂ.

സി വിഭാഗത്തിൽ 11 മുതൽ 15 വരെ 3 സ്കോർ വീതമുള്ള 5 ചോദ്യങ്ങളിൽ നാലെണ്ണത്തിന് ഉത്തരമെഴുതേണ്ടിയിരിക്കുന്നു. ഇതിൽ 12(b),14 ചോദ്യങ്ങൾ ഗണിത ചോദ്യങ്ങൾ ആയിരുന്നു. ഏതെങ്കിലും ഒരു ഗണിത ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാലേ ആ വിഭാഗത്തിൽ നിന്നു മുഴുവൻ സ്കോർ വാങ്ങാൻ കഴിയൂ. ഡി വിഭാഗത്തിൽ 16, 18(b) എന്നീ ഗണിത ചോദ്യങ്ങൾ ആവർത്തനങ്ങളായിരുന്നു.

Content Summary : Kerala SSLC Physics Question Paper Analysis 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS