ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പരീക്ഷയ്ക്കു ‘കോപ്പിയടി’ പിടിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനു വിദ്യാർഥിയും പരീക്ഷ ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകരും തലസ്ഥാനത്തു ഹയർ സെക്കൻഡറി ആസ്ഥാനത്ത് എത്തി വിശദീകരണം നൽകണമെന്നു പരീക്ഷാ സെക്രട്ടറിയുടെ ഉത്തരവ്. പരീക്ഷാ സ്ക്വാഡ് പിടികൂടിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണു വടക്കൻ ജില്ലകളിൽ നിന്നടക്കമുള്ളവരെ തലസ്ഥാനത്തേക്കു വരുത്തിയുള്ള അന്വേഷണം. 

Read Also : അവധിക്കാലം കംപ്യൂട്ടർ പഠനത്തിനായി മാറ്റിവച്ചാലോ

കോപ്പിയടിക്കു പിടിക്കപ്പെട്ട വിദ്യാർഥി, ഇൻവിജിലേറ്റർ, പരീക്ഷാ സെന്ററിലെ പരീക്ഷാ ചീഫ്, ഡപ്യൂട്ടി ചീഫ് എന്നിവർക്കാണു ഹാജരാകാൻ നോട്ടിസ് അയച്ചിരിക്കുന്നത്. ജില്ലാ തലത്തിൽ വിശദീകരണം കേൾക്കാൻ സംവിധാനം ഒരുക്കാതെ വിദ്യാർഥികളെയും അധ്യാപകരെയും പീഡിപ്പിക്കുന്ന സമീപനമാണിതെന്ന പരാതിയാണ് ഉയരുന്നത്. 

പൊതു വിദ്യാഭ്യാസ വകുപ്പു തന്നെ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട് ഇത്തരം പീഡനമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. പരീക്ഷാ ഹാളിൽ വിദ്യാർഥികളുടെ ദേഹപരിശോധന പാടില്ലെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവ് നിലവിലുള്ളപ്പോൾ കുട്ടികളുടെ ഭാഗത്തു നിന്നുളള ക്രമക്കേടിന് അധ്യാപകരെയും ബലിയാടാക്കുകയാണെന്നും പരാതിയുണ്ട്. 

എന്നാൽ മുൻപേ ഉണ്ടായിരുന്ന രീതിയാണിതെന്നും ഇത്തവണ വ്യാപകമാക്കിയതാണെന്നുമാണു പരീക്ഷ സെക്രട്ടറി ഡോ.എസ്.എസ്.വിവേകാനന്ദന്റെ വിശദീകരണം. ‘‘മുൻ വർഷങ്ങളിൽ കോപ്പിയടി പിടിച്ചതു കുറവായിരുന്നു. 

ഇത്തവണ സ്ക്വാഡുകൾ ശക്തമാക്കിയതോടെ കൂടുതൽ കോപ്പിയടി പിടികൂടി. ഈ കുട്ടികളുടെ ഫലം തടയുന്നത് ഒഴിവാക്കി സേ പരീക്ഷയ്ക്കു മുൻപു തന്നെ തീരുമാനം എടുക്കാനാണു നേരിട്ടെത്തി വിശദീകരണം നൽകാൻ നിർദേശിച്ചിരിക്കുന്നത്. 

Content Summary : Why HSC exam invigilators reporting exam malpractices curse themselves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com