ADVERTISEMENT

രാജ്യത്തെ വിവിധ എന്‍ഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയില്‍ ആഷിക് സ്റ്റെനി 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടി കേരളത്തില്‍ ഒന്നാംസ്ഥാനവും അഖിലേന്ത്യാ തലത്തിൽ അഖിലേന്ത്യാ തലത്തില്‍ 29-ാം റാങ്കും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓള്‍ ഇന്ത്യാ റാങ്ക് 1356 നേടി അമൃത വിനോദ് കേരളത്തില്‍ ഒന്നാംസ്ഥാനം നേടി. 

 

കോട്ടയം ജില്ലയിലെ പാലാ ഭരണങ്ങാനം വടക്കേചിറയത്ത് വീട്ടില്‍ അധ്യാപക ദമ്പതികളായ സ്റ്റെനി ജയിംസിന്‍റെയും ബിനു സ്റ്റെനിയുടെയും മകനാണ് ആഷിക്. പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്ററിലെ ബോട്ടണി അധ്യാപകനാണ് സ്റ്റെനി ജയിംസ്. ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്ല്യന്‍റ് സ്റ്റഡി സെന്ററിൽ എന്‍ട്രന്‍സ് പരിശീലനം നേടിവരുകയാണ് ആഷിക്. സഹോദരന്‍ അഖില്‍ സ്റ്റെനി പത്താം ക്ലാസ്സ് വിദ്യാർഥിയാണ്. കെവിപിവൈ, എന്‍ടിഎസ്എസി, ഒളിംപ്യാഡ് തുടങ്ങിയ രാജ്യന്തര നിലവാരത്തിലുള്ള എല്ലാ പരീക്ഷകളിലും ആഷിക് ഉന്നതവിജയം നേടിയിരുന്നു.

 

ക്ലാസുള്ള ദിവസങ്ങളില്‍ ഏഴു മണിക്കൂറും ക്ലാസില്ലാത്ത ദിവസങ്ങളില്‍ പതിനാലു മണിക്കൂറുമാണ് ആഷിക് പഠനത്തിനായി നീക്കിവച്ചത്. രണ്ടുവര്‍ഷത്തിനിടയില്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ അധിഷ്ഠിതമായ ക്ലാസുകളും നിരവധി മോഡല്‍ പരീക്ഷകള്‍ എഴുതിയുള്ള പരിശീലനവും മൂലം പരീക്ഷാ സമയം കൃത്യമായി വിനിയോഗിക്കുവാനും സംശയങ്ങള്‍ തീര്‍ക്കുവാനും ഉത്തരമെഴുതാനുള്ള വേഗത ലഭിക്കുവാനും സഹായകമായി. മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന്‍റെ പിന്നില്‍ എന്ന് ആഷിക് പറഞ്ഞു. ജെഇഇ അഡ്വാന്‍സ്ഡിനുവേണ്ടി തീവ്രപരിശീലനത്തിലാണ് ആഷിക്.

 

കേരളത്തിലെ പെണ്‍കുട്ടികളില്‍ ഒന്നാംസ്ഥാനം നേടിയ അമൃത വിനോദ് എറണാകുളം സ്വദേശിനിയാണ്. ലീഗല്‍ മെട്രോളജിയില്‍ ഡപ്യൂട്ടി കണ്‍ട്രോളറായ വിനോദ് കുമാറിന്‍റെയും എന്‍പിഒഎലില്‍ സയന്‍റിസ്റ്റായ ബി. ദീപയുടെയും മകളാണ്. മാന്നാനം കെഇ സ്കൂളില്‍ പ്ലസ്ടു പഠനത്തോടൊപ്പം കഴിഞ്ഞ രണ്ടുവര്‍ഷമായി പാലാ ബ്രില്ല്യന്‍റിലെ ഐഐടി കോച്ചിങ്ങിൽ പങ്കെടുത്തുവരികയായിരുന്നു. 

അമൃത 99.9960059 സ്കോര്‍ നേടി  കൊച്ചി കലൂര്‍ സ്വദേശിയായ ഫ്രെഡി ജോര്‍ജ് റോബിന്‍ ഓള്‍ ഇന്ത്യാ റാങ്ക് 98 നേടി. ഡല്‍ഹിയില്‍ എന്‍ജിനീയറായ റോബിന്‍ സെബാസ്റ്റ്യന്‍റെയും എറണാകുളം ലിസ്സി ഹോസ്പിറ്റലിലെ ഡോ. ഗ്രേസ് മരിയ ജോര്‍ജിന്‍റെയും മകനായ ഫ്രെഡി പാലാ ചാവറ സിഎംഐ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം 2 വര്‍ഷമായി ബ്രില്ല്യന്‍റില്‍ പരിശീലനം നേടിവരുകയാണ്. 

 

99.9796939 പെര്‍സെന്‍റൈല്‍ സ്കോറോടെ ഓള്‍ ഇന്ത്യാ റാങ്ക് 312 നേടി ബ്രില്ല്യന്‍റിന്‍റെ അഭിമാനമായി മാറിയ സഞ്ജയ് പി. മല്ലര്‍ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്. പ്ലസ്ടു പഠനത്തോടൊപ്പം 2 വര്‍ഷമായി ബ്രില്ല്യന്‍റില്‍ പരിശീലനം നേടിവരുകയാണ്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കൃഷ്ണകൃപ വീട്ടില്‍ ഡോക്ടര്‍ ദമ്പതികളായ പ്രവീണ്‍ ഗോപിനാഥിന്‍റെയും വീണാ പ്രവീണിന്‍റെയും മകനാണ് സഞ്ജയ്. ഇവര്‍ ഉള്‍പ്പടെ ബ്രില്ല്യന്‍റിലെ 6 വിദ്യാർഥികള്‍ക്കാണ് അഖിലേന്ത്യാ തലത്തില്‍ ആദ്യ 1000 റാങ്കിനുള്ളില്‍ സ്ഥാനം ലഭിച്ചത്. മാധവ് ആര്‍. റാവു, 446, പ്രഭുല്‍ കേശവദാസ് 620, ശ്രീരാം. ആര്‍ - 747 .

 

ബ്രില്ല്യന്‍റിലെ എന്‍സിആര്‍ടിയില്‍ അധിഷ്ഠിതമായ ക്ലാസ്സുകളിലൂടെയും എക്സാമുകളിലൂടെയും 23 വിദ്യാർഥികള്‍ക്ക് ഫിസിക്സിനും കെമസ്ട്രിയ്ക്കും മാത്തമാറ്റിക്സിനും 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടാന്‍ സാധിച്ചു. 99 പേര്‍സന്‍റൈലിന് മുകളില്‍ 190 വിദ്യാർഥികളെ എത്തിക്കാന്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിന് കഴിഞ്ഞു. 98 പേര്‍സന്‍റൈലിനു മുകളില്‍ പാലാ ബ്രില്ല്യന്‍റില്‍ നിന്നും 425 കുട്ടികളാണുള്ളത്. 97 പേര്‍സന്‍റൈല്‍ സ്കോറിന് മുകളില്‍ 650 കുട്ടികളും 96 പേര്‍സന്‍റൈലിന് മുകളില്‍  850 വിദ്യാർഥികളും 95 പേര്‍സന്‍റൈലിന് മുകളില്‍ 1100 വിദ്യാർഥികളുമുണ്ട്. (ഉണ്ട്).

 

ബ്രില്ല്യന്‍റിന്‍റെ നൂതന സാങ്കേതിക വിദ്യയിലൂന്നിയ മികവാര്‍ന്ന ഓണ്‍ലൈന്‍ പരിശീലനവും, എന്‍സിആര്‍ടി പുസ്തകത്തില്‍ അധിഷ്ഠിതമായ ക്ലാസ്സുകളും ജെഇഇ മെയിന്‍ മാതൃകയിലുള്ള നിരവധി പരീക്ഷകളുമാണ് തങ്ങളുടെ വിജയത്തിന്‍റെ രഹസ്യമെന്ന് വിദ്യാർഥികള്‍ പറഞ്ഞു. 

 

ബ്രില്ല്യന്‍റിലെ ഈ വര്‍ഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. സ്റ്റേറ്റ്, സിബിഎസ്ഇ സിലബസ്സില്‍ 8-ാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാർഥികള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ ട്യൂഷന്‍ പ്രോഗ്രാം (സ്കൂള്‍ പ്ലസ് / ബോര്‍ഡ് പ്ലസ്), 11-ാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കായി നീറ്റ് / ജെഇഇ പരിശീലനവും, ട്യൂഷനും നൽകുന്ന പുതിയ ബാച്ചുകള്‍, 10-ാം ക്ലാസ്സുകഴിഞ്ഞ കേരളത്തിലെ എല്ലാ കുട്ടികള്‍ക്കുമായി സൗജന്യ ബ്രിഡ്ജ് കോഴ്സ്, പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള ഒരു വര്‍ഷത്തെ നീറ്റ്/ജെ.ഇ.ഇ. മെയിന്‍/ജെഇഇ അഡ്വാന്‍സ്ഡ് ബാച്ചുകള്‍ എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. 

 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികള്‍ക്ക് അര്‍ഹതയനുസരിച്ച് പൂര്‍ണ്ണമായോ ഭാഗികമായോ സൗജന്യമായി പഠിക്കുവാനുള്ള ബ്രില്ല്യന്‍റിന്‍റെ ചാരിറ്റി സ്കീം ബ്രില്ല്യന്റ് സ്റ്റുഡന്‍റ് മൈത്രി ആയിരകണക്കിന് വിദ്യാർഥികള്‍ക്കാണ് കൈത്താങ്ങാകുന്നത്. കഴിഞ്ഞ 39 വര്‍ഷമായി തുടരുന്ന കലര്‍പ്പില്ലാത്ത വിജയകുതിപ്പിലൂടെ പാലാ ബ്രില്ല്യന്‍റ് കേരളത്തിലെ ലക്ഷകണക്കിന് വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും വിശ്വാസ്യത നേടിയെടുത്തു. ഉന്നതവിജയത്തിലൂടെ കേരളത്തെ ഇന്ത്യയുടെ മുന്‍നിരയിലെത്തിച്ച ബ്രില്ല്യന്‍റിലെ ചുണക്കുട്ടികളെ ഡയറക്ടര്‍മാരും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com