ADVERTISEMENT

തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ  അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്നതിന് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (കെഐആർഎഫ്) പദ്ധതിക്കു തുടക്കം. ദേശീയ വിദ്യാഭ്യാസ റാങ്കിങ് സംവിധാനമായ എൻഐആർഎഫിന്റെ മാതൃകയിലാണിത്. വിദ്യാർഥികൾക്കു നിലവാരം പരിശോധിച്ചു സ്ഥാപനങ്ങളും പ്രോഗ്രാമുകളും തിരഞ്ഞെടുക്കാൻ കെഐആർഎഫ് സഹായകരമാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. വെബ്സൈറ്റും (https://kirf.kshec.org) ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. 

Read Also : ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ആഴ്ചയിൽ 8 മണിക്കൂർ ക്ലാസ് നിർബന്ധം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ 12 വിഭാഗങ്ങളിലായി ഉൾപ്പെടുത്തിയാകും റാങ്കിങ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് പ്രതിഫലിക്കുന്ന മാനദണ്ഡങ്ങളുമുണ്ടാകും. സ്ഥാപനങ്ങളുടെ വിവരങ്ങൾ കൗൺസിലിന്റെ പോർട്ടൽ വഴി സമർപ്പിക്കണം. സിഎസ്ഐആർ മുൻ ഡയറക്ടറും കുസാറ്റ് മുൻ വൈസ് ചാൻസലറുമായ പ്രഫ.ഗംഗൻ പ്രതാപിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. 

 

ഉദ്ഘാടന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ.രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർമാരായ ഡോ.മോഹനൻ കുന്നുമ്മൽ (കേരള), ഡോ.സജി ഗോപിനാഥ് (ഡിജിറ്റൽ), ഡോ.സാബു തോമസ് (എംജി), ഡോ.പി.ജി.ശങ്കരൻ (കുസാറ്റ്), ഡോ.എം.കെ.ജയരാജ് (കാലിക്കറ്റ്), ഡോ.എ.സാബു (പിവിസി, കണ്ണൂർ), ഡോ.രാജൻ വർഗീസ് (മെംബർ സെക്രട്ടറി), പി.എസ്.വനജ (റജിസ്ട്രാർ, കെഎസ്എച്ച്ഇസി) എന്നിവർ പ്രസംഗിച്ചു.

 

Content Summary : Kerala Institutional Ranking framework programme commenced 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com