ADVERTISEMENT

ചില മിടുക്കരെ കണ്ടിട്ടില്ലേ, ഇന്റർവ്യൂവിലും ഗ്രൂപ്പ് ഡിസ്കഷനിലും നല്ല ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിച്ച് കയ്യടി നേടുന്നത്. വിഷയത്തെക്കുറിച്ച് ആഴത്തിലൊന്നും അറിയില്ലെങ്കിലും കൃത്യമായ ആശയവിനമയത്തിലൂടെ കാര്യം അവതരിപ്പിച്ച് തിളങ്ങും. വിഷയത്തെക്കുറിച്ച് നന്നായി പഠിച്ചവർ വാക്കുകൾ കിട്ടാതെ യോഗങ്ങളിലും മറ്റും പതറിപ്പോകുന്നതും കാണാറുണ്ട്. മറ്റു ചിലർ ഇന്റർവ്യൂ ബോർഡ് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ആകെ പതറി പോകും. ഇത് വായിക്കുന്ന ചിലരെങ്കിലും ഇൗ നിമിഷങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്ന് പോയിട്ടുണ്ടാകും. അങ്ങനെ മികച്ച അവസരം നഷ്ടപ്പെട്ടത് ജീവിതം മുഴുവൻ നീറ്റലായി മനസ്സിൽ ഇപ്പോഴുമുണ്ടോ? അത്യന്തം മത്സരാത്മകമാണ് ഇന്നത്തെ കരിയര്‍ ലോകത്ത് ഇനി ഇന്റർവ്യൂവിനും ഗ്രൂപ്പ് ഡിസ്കഷനും പോകുമ്പോൾ ഇംഗ്ലിഷിൽ തട്ടി വീഴുമെന്നും എങ്ങനെ സ്വയം പരിചയപ്പെടുത്തുമെന്നും പേടി വേണ്ട. ചുരക്കി പറഞ്ഞാൽ നിങ്ങളെ ഇന്റർവ്യൂ ബോർഡിന്റെ മുൻപിൽ സമർഥമായി അവതരിപ്പിക്കാനുള്ള വിജയമന്ത്രം ചുരുങ്ങിയ സമയം കൊണ്ട് നേടുകയാണ് വേണ്ടത്.

ആശയവിനിമയ ശേഷി വളര്‍ത്തി ഇന്റർവ്യൂവിലും ഗ്രൂപ്പ് ഡിസ്കഷനിലും  അനായാസം  വിജയം കൈവരിക്കാന്‍ വിദ്യാര്‍ഥികളെയും പ്രഫഷനലുകളെയും ഒരേ പോലെ സഹായിക്കുന്ന ഓണ്‍ലൈന്‍ പരിശീലന കോഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ജീപാസ് അക്കാദമി. കഴിവുറ്റ യുവതി യുവാക്കളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. എന്നാൽ ചിട്ടയായ പരിശീലനമോ  അനുയോജ്യമായ അവസരങ്ങളോ ലഭിക്കാത്തത് കാരണം  അവരുടെ കഴിവുകൾ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെടുന്നു. ഇത്തരം പുതുതലമുറയ്ക്ക് ദിശാബോധം നൽകുകയാണ് ജീപാസ് അക്കാദമി. പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും പുതിയ ജോലി തേടുന്നവർക്കും ഉപകാരപ്രദമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്നത്. കോര്‍പറേറ്റ് മേഖലയിലെ വിദഗ്ധര്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ കോഴ്സ് ഐഐടി മദ്രാസ്, ഐഐഎം അഹമ്മദാബാദ് ബിരുദധാരിയും കോര്‍പറേറ്റ് മേഖലയില്‍ മുപ്പതിലധികം വര്‍ഷത്തെ അനുഭവജ്ഞാനവുമുള്ള തോമസ് ജോസഫ് നെല്ലിശ്ശേരിയാണ് നയിക്കുന്നത്. 

മുന്‍നിര മള്‍ട്ടിനാഷനല്‍ കമ്പനികളായ ദുബായ് വെസ്റ്റേണ്‍ ഇന്‍റര്‍നാഷനല്‍ എല്‍എല്‍സി, ഡബ്ല്യുഐജി ഗ്രൂപ്പ് (നെസ്റ്റോ ഗ്രൂപ്പ്) എന്നിവയുടെ സിഇഒ, ഗ്രണ്ട്ഫോസ് ഇന്ത്യയില്‍ ഡയറക്ടര്‍ ഓഫ് സെയില്‍സ്, ടിവിഎസ് ശ്രീചക്ര ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ തിളങ്ങിയ തോമസ് ജോസഫ് നെല്ലിശ്ശേരി കോർപറ്റേറ്റ് രംഗത്ത് തിളങ്ങാനുള്ള വിജയമന്ത്രം ഈ ഓണ്‍ലൈന്‍ കോഴ്സിലൂടെ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്ന് നല്‍കുന്നു.

ഹെന്‍കല്‍ ഇന്ത്യയില്‍ പ്രോഡക്ട് മാനേജരായിട്ടായിരുന്നു തോമസ് സെയില്‍സ്, മാര്‍ക്കറ്റിങ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഐസിഐ ഇന്ത്യ ലിമിറ്റഡില്‍ ഏരിയ സെയില്‍സ് മാനേജരായി. ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡില്‍ ഗ്രൂപ്പ് മാനേജരായിട്ടായിരുന്നു അടുത്ത ദൗത്യം. ഇവിടെ ആറ് വര്‍ഷത്തോളം ജോലി ചെയ്ത ശേഷം ലഫാര്‍ജിൽ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റു. ലഫാർജിന്‍റെ ഏഷ്യ, ആസിയാന്‍ മേഖലയുടെ മാര്‍ക്കറ്റിങ് ഫങ്ഷന്‍ മേധാവിയെന്ന നിലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ തോമസ് തുടര്‍ന്ന് സാര്‍ക് മേഖലയിലെ ഡുപോണ്ടിന്‍റെ  പെയിന്‍റ്സ് ഡിവിഷന്‍ ജനറല്‍ മാനേജരായി. 2007ലാണ് ദുബായ് വെസ്റ്റേണ്‍ ഇന്‍റര്‍നാഷനല്‍ എല്‍എല്‍സി സിഇഒ ആയി  തോമസ് നിയമിതനാകുന്നത്. തുടര്‍ന്ന് പിതാവിന്‍റെ പരിചരണത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം എംആര്‍എഫില്‍ സീനിയര്‍ ജനറല്‍ മാനേജരായി ചേര്‍ന്നു. ഇതിന് ശേഷമായിരുന്നു ഗ്രണ്ട്ഫോസ് ഇന്ത്യയിലെയും ടിവിഎസ് ശ്രീചക്രയിലെയും ദൗത്യങ്ങള്‍.  കരിയറില്‍ ഉടനീളം സെയില്‍സ്, മാര്‍ക്കറ്റിങ്, മാനേജ്മെന്‍റ് മേഖലകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനും വിവിധ ബിസിനസ് യൂണിറ്റുകളെ നയിക്കാനും തോമസിന് സാധിച്ചു. വിവിധ റോളുകളിലായി കോര്‍പറേറ്റ് മേഖലയില്‍ നിന്ന് തോമസ് കൈവരിച്ച അറിവും അനുഭവങ്ങളും വീക്ഷണങ്ങളും ജീപാസ് അക്കാദമിക്ക് മുതല്‍ക്കൂട്ടാവുകയാണ്. 

 

പത്ത് സെഷനുകളില്‍ നിങ്ങളുടെ ജീവിതം മാറി മറിയും

പത്ത് സെഷനുകളില്‍ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന  ഈ കോഴ്സില്‍ ഒരേ സമയം 10 പേര്‍ക്കാണ് വ്യക്തിഗത പരിശീലനം നല്‍കുന്നത്. ഒരു ആള്‍ക്കൂട്ടത്തിന് മുന്നില്‍നിന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാനും മുന്നിലിരിക്കുന്നവരുടെ ചിന്തകളെയും പ്രവൃത്തികളെയും വിലയിരുത്താനും വ്യക്തതയോടെ ചിന്തിക്കാനും സദസ്യരെ സ്വാധീനിക്കാനുമെല്ലാം ഈ കോഴ്സ് ചിട്ടയോടെ പരിശീലിപ്പിക്കുന്നു. നിങ്ങളുടെ കഥപറച്ചിലിന്‍റെയും വിവരണത്തിന്‍റെയും അവതരണത്തിന്‍റെയും ശൈലി മെച്ചപ്പെടുത്താനും കളിയും കാര്യവും നര്‍മവും കോര്‍ത്തിണക്കി  രസകരമായ സംഭാഷണത്തില്‍ ഏര്‍പ്പെടാനുമെല്ലാം ഈ കോഴ്സ് സഹായകമാണ്. 

ഒരു സാഹചര്യത്തെ വിലയിരുത്താനും ചർച്ചകളിലൂടെ ധാരണയിലെത്താനും നിര്‍ഭയമായി സംസാരിക്കേണ്ട ഇടങ്ങളില്‍ അത്തരത്തില്‍ സംസാരിക്കാനുമൊക്കെയുള്ള കഴിവ് ഏത് മേഖലയിലും വിജയിക്കാന്‍ ഇന്ന് അത്യാവശ്യമാണ്. ജോലിയിൽ വേണ്ട ഇത്തരം കഴിവു കൂടിയാണ് ഈ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് ടോണില്‍ വരുത്തേണ്ട വ്യത്യാസങ്ങള്‍, മുഖത്ത് വരുത്തേണ്ട ഭാവങ്ങള്‍ എന്നിങ്ങനെ അഭിമുഖത്തിലെയും ഗ്രൂപ്പ് ചര്‍ച്ചകളിലെയും ദൈനംദിന കോര്‍പറേറ്റ് ഇടപെടലുകളിലെയും സൂക്ഷ്മമായ  വിശദാംശങ്ങള്‍ വരെ ജീപാസ് അക്കാദമിയുടെ കോഴ്സ് കൈകാര്യം ചെയ്യുന്നു. 

 

തുടക്കം പഴ്സനാലിറ്റി പ്രൊഫൈലിങ്ങില്‍ നിന്ന്

ഓരോ വിദ്യാര്‍ഥിയുടെയും കഴിവുകൾ തിരിച്ചറിയുന്ന പഴ്സനാലിറ്റി പ്രൊഫൈലിങ് ടെസ്റ്റിലൂടെയാണ് കോഴ്സിന്‍റെ തുടക്കം. ഓരോരുത്തരുടെയും വ്യക്തിത്വത്തിന് ഇണങ്ങുന്ന കരിയര്‍ തിരഞ്ഞെടുക്കാന്‍ ഈ പ്രൊഫൈലിങ് സഹായിക്കും. ഉദാഹരണത്തിന് സെയില്‍സ്, മാര്‍ക്കറ്റിങ് ജോലിക്ക് അനുയോജ്യനായ ഒരു വ്യക്തി ഗവേഷണ, വികസന മേഖലയിലെ ഒരു ജോലി തിരഞ്ഞെടുത്താല്‍ അയാള്‍ക്ക് വിജയിക്കാന്‍ സാധിച്ചെന്ന് വരില്ല. വ്യക്തിത്വത്തിന് ഇണങ്ങുന്ന മേഖലയിലെ തൊഴില്‍ തിരഞ്ഞെടുക്കുന്നത് വിജയിക്കാനുള്ള സാധ്യത പല മടങ്ങ് വർധിപ്പിക്കും. 

 

ഇന്റർവ്യൂ പരിശീലനവും മോക്ക് ടെസ്റ്റ് സെഷനുകളും

ഏത് തരം അഭിമുഖപരീക്ഷയായാലും ഒരു 100 ചോദ്യങ്ങള്‍ക്കുള്ളില്‍ നിന്നു മാത്രമേ ഏതൊരു ഇന്‍റര്‍വ്യൂ ബോര്‍ഡിനും ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജീപാസ് അക്കാദമി ഡയറക്ടറും മെന്‍ററുമായ തോമസ് ജോസഫ് നെല്ലിശ്ശേരി അഭിപ്രായപ്പെടുന്നു. ഈ 100 ചോദ്യങ്ങളുടെ പലതരത്തിലുള്ള വകഭേദങ്ങളായിരിക്കും ഏത് മേഖലയിലെ അഭിമുഖത്തിന് പോയാലും ചോദിക്കപ്പെടുക. ഈ 100 ചോദ്യങ്ങള്‍ക്ക് ഒരു വ്യക്തി പരിശീലിപ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ഏതു തരം അഭിമുഖവും വളരെ അനായാസം അയാള്‍ക്ക് വിജയിക്കാനാകും. അഭിമുഖ പരീക്ഷകളുടെ ഘടന, സ്റ്റൈല്‍, അവയ്ക്ക് എങ്ങനെ തയാറെടുക്കണം, ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്നിവയെല്ലാം ജീപാസ്  ഓണ്‍ലൈന്‍ പരിശീലന കോഴ്സ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. 

ഗ്രൂപ്പ് ഡിസ്കഷനുകളിൽ വ്യക്തമായ സ്വാധീനം ചെലുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഗ്രൂപ്പ് ചര്‍ച്ചകളില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍, പ്രത്യേകം ഓര്‍മ വയ്ക്കേണ്ട ടിപ്സ് എന്നിവയും കോഴ്സില്‍ ഉള്‍പ്പെടുന്നു. കോഴ്സ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ അഭിമുഖപരീക്ഷകള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും പൂര്‍ണ്ണ സജ്ജരാണോ എന്ന് പരിശോധിക്കാന്‍ പലതരത്തിലുള്ള പ്രാക്ടീസ് ടെസ്റ്റുകളും ജീപാസ് അക്കാദമി നടത്തുന്നു. അഭിമുഖത്തിന്‍റെയും ഗ്രൂപ്പ് ചര്‍ച്ചയുടെയും എല്ലാ തലങ്ങളിലും തങ്ങള്‍ ശരിയായി പരിശീലിപ്പിക്കപ്പെട്ടോ എന്ന് സ്വയം മൂല്യനിര്‍ണ്ണയം നടത്താന്‍ ഈ മോക്ക് പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികളെ സഹായിക്കും. വിദ്യാര്‍ഥികളുടെ എല്ലാ സംശയങ്ങളും ആശങ്കകളും ഓരോ ഘട്ടത്തിലും നിവാരണം ചെയ്താണ് ഓണ്‍ലൈന്‍ കോഴ്സ് മുന്നോട്ട് പോകുന്നത്.

ലോകത്തില്‍ എവിടെയിരുന്നും പഠിക്കാം

ലോകത്തിന്‍റെ ഏത് കോണിലിരുന്നും വിദ്യാര്‍ഥികള്‍ക്കും പ്രഫഷനലുകള്‍ക്കും ഈ കോഴ്സിന്‍റെ ഭാഗമാകാം. ഓരോ സെഷനെയും പറ്റി പഠിതാവിന് മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഒരു സെഷനില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതേ സെഷന്‍ അടുത്ത ബാച്ച് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന അവസരത്തില്‍ പങ്കെടുക്കാൻ അവസരമുണ്ട്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജീപാസ് അക്കാദമി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കോഴ്സില്‍ പങ്കെടുക്കാന്‍ ഇംഗ്ലിഷ് അനായാസം കൈകാര്യം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഇതില്‍ അടിസ്ഥാനപരമായ ധാരണ ആവശ്യമാണ്. മൊബൈലിലോ ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ സൂം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്  ജീപാസ് അക്കാദമിയില്‍ നിന്നയയ്ക്കുന്ന ലിങ്ക് വഴി കോഴ്സില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.  വ്യക്തികളുടെ ജീവിതത്തിൽ മെച്ചപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരാനും അവർക്ക് കൂടുതൽ മികവിലേക്കുള്ള പ്രചോദനം നൽകുവാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മറ്റെവിടെ നിന്നും ലഭിക്കാത്ത, വ്യത്യസ്തമായതും മൂല്യവത്തായതുമായ ഉല്പന്നങ്ങളും സേവനങ്ങളും ജനങ്ങൾക്ക് നൽകണം എന്ന ചിന്തയിൽ നിന്നാണ് ജീപാസ് എന്ന ബ്രാന്റിന്റെ പിറവി. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സാധ്യതകൾ വരെ പ്രയോജനപ്പെടുത്തുന്ന, ഉയർന്ന ഗുണന നിലവാരമുള്ള ഗാർഹികോപകരങ്ങൾ മിതമായ വിലക്ക് ലഭ്യമാകുന്ന ഇടമാണ് ജീപാസ്. ജനങ്ങൾക്ക് തങ്ങളുടെ സ്വപ്നഭവനം താങ്ങാവുന്ന വിലക്ക് യാഥാർത്ഥ്യമാക്കും വിധമുള്ള  റിയൽ എസ്റ്റേറ്റ് സംരംഭവും  ജീപാസിനു കീഴിൽ പ്രവർത്തിക്കുന്നു . ഞങ്ങളുടെ മറ്റൊരു സംരംഭമായ ജീപാസ് അക്കാദമി ഊർജ്ജസ്വലരായ ചെറുപ്പക്കാരെ ജീവിത വിജയത്തിനു ഒരുക്കും വിധമുള്ള ഉൾക്കാഴ്ചയോടെയാണ് പ്രവർത്തിക്കുന്നത്. ഓരോ രംഗത്തേയും പ്രൊഫഷണൽസിന്റെ നേതൃത്വത്തിലുള്ള കോഴ്സുകൾ വിദ്യാർത്ഥികളുടെ ആന്തരിക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും കരിയറിൽ ആവശ്യമായ അറിവുകളും കഴിവുകളും നേടി പ്രൊഫഷണൽ രംഗത്തും വ്യക്തി ജീവിതത്തിലും ഒരുപോലെ വളരാനും സഹായകരമായ തലത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. 

1983ല്‍ ബഹ്‌റൈനില്‍ സ്ഥാപിതമായത് മുതല്‍ കുറ്റമറ്റ പ്രയാണമാണ് വെസ്റ്റേണ്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് (ഡബ്യുഐജി) നടത്തി വരുന്നത്. ഇലക്ട്രോണിക്, റിട്ടെയിൽ വ്യാപാരം, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, യാത്ര അനുബന്ധ വസ്തുക്കള്‍, ഫാഷന്‍, ചെരുപ്പുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി വിജയകരമായ വ്യത്യസ്ത ബ്രാന്‍ഡുകള്‍ ഈ ഗ്രൂപ്പിന്‍റെ കുടക്കീഴിലുണ്ട്. ദീര്‍ഘദര്‍ശിയായ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. പി. ബഷീറിന്‍റെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ ആത്മസമ്മര്‍പ്പണവും പ്രതിജ്ഞാബദ്ധതയും കഠിനാധ്വാനവും തീവ്രമായ അഭിലാഷവുമെല്ലാമുണ്ട്. ലോകത്തിന് ഏറ്റവും മികച്ച ഉത്പന്നങ്ങളും സേവനങ്ങളും നല്‍കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം വെസ്റ്റേണ്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിനെ അനുകരണീയമായ ആഗോള സാന്നിധ്യമാക്കി മാറ്റി. ഉപഭോക്താക്കളുടെ പ്രതീക്ഷകളെ കവച്ചു വയ്ക്കുന്ന പ്രകടനം ലക്ഷ്യമിടുന്നതിന് പുറമേ നിരന്തരം നവീകരിക്കുന്നതിലും ജീവനക്കാര്‍ക്ക് സുസ്ഥിരമായ വളര്‍ച്ച അവസരങ്ങള്‍ നല്‍കുന്നതിലും ഡബ്യുഐജി ബദ്ധശ്രദ്ധരാണ്. ഗ്രൂപ്പിന്‍റെ ഫ്ളാഗ്ഷിപ്പ് ബ്രാന്‍ഡായ ജീപാസ് ഇലക്ട്രോണിക്സ് മേഖലയില്‍ 40 വര്‍ഷത്തിലേറെക്കാലമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്. വിനോദം, വീട്ടുപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍,  ലൈറ്റിങ്  ഉപകരണങ്ങള്‍, വ്യക്തിഗത ഗാഡ്ജറ്റുകള്‍ എന്നിവയില്‍ ലോകോത്തര ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ലഭ്യമാക്കുന്നു. ജീപാസിന് പുറമേ ആഗോള തലത്തിലുള്ള ഇരുപതോളം ബ്രാന്‍ഡുകളും ഡബ്യുഐജിക്ക് സ്വന്തം.

വിദ്യാര്‍ഥികള്‍ക്കും കരിയറിന്‍റെ തുടക്കത്തിലും പല ഘട്ടങ്ങളിലുമെത്തി നിൽക്കുന്ന  പ്രഫഷനലുകൾക്കും  ഒരേ പോലെ പ്രയോജനപ്രദമായ ഈ കോഴ്സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Geepas Academy

Course Name : Interview Handling & Group Discussion

Register Now :  https://geepasacademy.com/crack_any_interview

വിശദവിവരങ്ങൾക്ക് വിളിക്കുക +91 8330836359 

E- Mail : info@geepasacademy.com

Website : https://geepasacademy.com/

LinkedIn :  https://www.linkedin.com/company/geepas-academy/

Facebook : https://www.facebook.com/geepasacademy

Instagram : https://instagram.com/geepasacademy_?igshid=YmMyMTA2M2Y=

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com