ADVERTISEMENT

ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികൾ  പ്രഥമ പരിഗണന നൽകുന്ന രാജ്യമാണ്  യുകെ. എന്തു കൊണ്ടാണ് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് യുകെയോട് ഇത്ര പ്രിയം? മിടുക്കരായ വിദ്യാര്‍ഥികളെ യുകെയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം.

 

1. ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം

 

ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ സുദീര്‍ഘ പാരമ്പര്യമാണ് യുകെയ്ക്ക് അവകാശപ്പെടാനുള്ളത്. ഓക്സ്ഫഡ്, കേംബ്രിജ് പോലുള്ള യുകെയിലെ സര്‍വകലാശാലകളെ വിദ്യാഭ്യാസ മികവിന്‍റെ തലപ്പത്താണ് നാമെന്നും  പ്രതിഷ്ഠിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏത് റാങ്കിങ് എടുത്താലും യുകെയിലെ സര്‍വകലാശാലകള്‍ അതിന്‍റെ ആദ്യ പത്തിലോ, ഇരുപതിലോ സ്ഥാനം പിടിച്ചിട്ടുണ്ടാകും. ആഗോളതലത്തില്‍ തന്നെ ആദരിക്കപ്പെടുന്നതാണ് യുകെയിലെ പുകള്‍പ്പെറ്റ വിദ്യാഭ്യാസ സമ്പ്രദായം. ഇവിടുത്തെ സര്‍വകലാശാലകളില്‍ നിന്ന് കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള തൊഴില്‍ ദാതാക്കള്‍ ഉന്നത മൂല്യം നല്‍കി അംഗീകരിക്കുന്നു. 

 

 2. വൈവിധ്യമാര്‍ന്ന കോഴ്സുകള്‍

 

ബിരുദം മുതല്‍ ബിരുദാനന്തബിരുദവും ഗവേഷണവും വരെ വിവിധ തലങ്ങളില്‍ വ്യത്യസ്തമായ കോഴ്സുകളാണ് യുകെയിലെ സര്‍വകലാശാലകള്‍ നല്‍കുന്നത്. തങ്ങളുടെ അഭിരുചിക്കും കരിയര്‍ ലക്ഷ്യങ്ങള്‍ക്കും ഇണങ്ങും വിധം ഏത് കോഴ്സ് തിരഞ്ഞെടുക്കാനുമുള്ള ചോയ്സ് യുകെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. 

 

3. ഹ്രസ്വകാല കോഴ്സുകള്‍

 

അമേരിക്ക പോലെ പല രാജ്യങ്ങളിലും നിന്നും വ്യത്യസ്തമായി നിരവധി ഹ്രസ്വകാല കോഴ്സുകളും യുകെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അണിനിരത്തുന്നുണ്ട്. കുറഞ്ഞകാലം കൊണ്ട് കോഴ്സുകള്‍ പൂര്‍ത്തീകരിക്കാനും ട്യൂഷന്‍ ഫീസിലും ജീവിതചെലവിലും പണം ലാഭിക്കാനും ഇത് വിദ്യാര്‍ഥികളെ സഹായിക്കും. 

 

4. സാംസ്കാരിക വൈവിധ്യം

 

വിവിധ സംസ്കാരങ്ങള്‍ ഇഴചേരുന്ന ഒരു ബഹുസ്വര സമൂഹമാണ് യുകെയിലേത്. ഇവിടുത്തെ സര്‍വകലാശാലകളും ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ജനവിഭാഗങ്ങളുമായി ഇടപഴകാനും പല തരത്തിലുള്ള സംസ്കാരങ്ങളെയും ജീവിതരീതികളെയും കുറിച്ച് പഠിക്കാനും ഈ ബഹുസ്വരത സമൂഹം വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു. 

 

5.  ഭാഷ

 

യുകെയിലെ അധ്യയന മാധ്യമം ഇംഗ്ലീഷ് ഭാഷയാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യുകെ തുറന്നിടുന്നത് വലിയ അവസരങ്ങളാണ്. സര്‍വകലാശാലകള്‍ നല്‍കുന്ന ഭാഷാ പഠന ക്ലാസുകളും, യുകെയിലെ തദ്ദേശീയവാസികളുമായുള്ള സമ്പര്‍ക്കവും ഇംഗ്ലീഷ് ഭാഷാ നിലവാരം മെച്ചപ്പെടുത്താന്‍ ഓരോ വിദ്യാര്‍ഥിയെയും സഹായിക്കും. 

 

6. ഗവേഷണത്തിന് അവസരങ്ങള്‍

 

ഗവേഷണത്തിലുള്ള മികവിനും പേരു കേട്ടതാണ് യുകെയിലെ വിദ്യാഭ്യാസം. പല മേഖലകളിലും എണ്ണമറ്റ ഗവേഷണ പ്രബന്ധങ്ങള്‍ ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ട്. തങ്ങളുടെ പഠന മേഖലയില്‍ ഏറ്റവും നിലവാരമുള്ളതരം ഗവേഷണം പിന്തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സ്വാഭാവിക തിരഞ്ഞെടുപ്പാണ് യുകെ.

 

7. കരിയര്‍ സാധ്യതകള്‍

 

യുകെയിലെ അനുദിനം വളരുന്ന തൊഴില്‍ വിപണി പഠനം പൂര്‍ത്തിയാക്കി പുറത്ത് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലിക്കായുള്ള നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നു. പഠനത്തിന് ശേഷം യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാനും തൊഴില്‍ അന്വേഷിക്കാനും സഹായിക്കുന്ന പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയും ഗവണ്‍മെന്‍റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. 

 

8. കുറഞ്ഞ ട്യൂഷന്‍ഫീസും ഉയര്‍ന്ന സ്കോളര്‍ഷിപ്പുകളും

 

താരതമ്യേന കുറഞ്ഞ ട്യൂഷന്‍ ഫീസും വൈവിധ്യമാര്‍ന്ന സ്കോളര്‍ഷിപ്പുകളും  യുകെയിലെ ഉപരിപഠനത്തെ ആകര്‍ഷകമാക്കുന്ന മറ്റ് ഘടകങ്ങളാണ്. 

 

യുകെയിലേക്കുളള വിദ്യാര്‍ഥികളുടെ ഒഴുക്കിനെ സഹായിക്കുന്നത് മേല്‍പറഞ്ഞ പ്രയോജനങ്ങളെല്ലാം വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ലഭ്യമാക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സി പോലുളള സ്ഥാപനങ്ങളും കൂടിയാണ്. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും ഇംഗ്ലീഷ് യുകെയുടെയും സര്‍ട്ടിഫൈഡ് ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി രണ്ട് ദശാബ്ദക്കാലമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളെ നിറവേറ്റി കൊണ്ടിരിക്കുന്നു. യുകെയില്‍ ഹെഡ് ഓഫീസുള്ള ഏലൂര്‍ കണ്‍സള്‍ട്ടന്‍സി 100 ശതമാനം വിസ വിജയ നിരക്കുള്ള അപൂര്‍വ സ്ഥാപനങ്ങളില്‍ ഒന്നാണ്. നേരിട്ട് സര്‍വകലാശാലകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക യുകെ യൂണിവേഴ്സിറ്റി ഏജന്‍റായ ഏലൂര്‍ സൗജന്യ കരിയര്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കുന്നു. സര്‍വകലാശാലകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ സ്കോളര്‍ഷിപ്പ്, വിസ നടപടിക്രമങ്ങള്‍, യുകെയില്‍ എത്തിയ ശേഷമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഉത്തരവാദിത്തതോടെ നിർവഹിക്കുന്നു.രജിസ്ട്രേഷനും പ്രോസസിങ് ചാര്‍ജുകളും ഇല്ലെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. 

 

വെബ് സൈറ്റ്: http://www.ealoorstudyabroad.com 

 

Head office address:

Ealoor Consultancy UK Ltd 67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom

 

Indian Office Address:

Ealoor Overseas Education Consultancy

Carnival Infopark, Phase II 1st Floor, kakkanad, Kochi Kerala, India, 682030

 

Dubai Office Address:

Ealoor Overseas Recruitment And Education Management Consultancies

Office no 707, Al Etihad Building, Front of Pullman Hotel, Near Deira City Centre, Dubai. P O Box 187007

 

UK : +44 1614567166 , +44 7712717163

UAE : +971 43479566 , +971 506939466

INDIA : +91 8069009999 , +91 9995377366

 

Content Summary : Is it possible to study in the UK with a scholarship?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com