ADVERTISEMENT

ബിരുദ, ബിരുദാനന്തരപഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ അടക്കമുള്ള സൗകര്യങ്ങളുമായി യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നമ്മുടെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നു. ഓക്സഫഡും കേംബ്രിജും ലണ്ടന്‍ ഇംപീരിയല്‍ കോളജും ഉള്‍പ്പെടെയുള്ള പുകള്‍പ്പെറ്റ സര്‍വകലാശാലകളും കോളജുകളും മാത്രമല്ല യുകെ തിരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന കോഴ്സുകള്‍, ഗവേഷണത്തിനുള്ള മികച്ച അവസരങ്ങള്‍, ഹ്രസ്വകാല കോഴ്സുകള്‍, കുറഞ്ഞ ഫീസ്, ഉയര്‍ന്ന സ്കോളര്‍ഷിപ്പുകള്‍, സാംസ്കാരിക വൈവിധ്യം, പഠനശേഷമുള്ള തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ യുകെയെ ആകര്‍ഷകമാക്കി മാറ്റുന്ന പല ഘടകങ്ങളുമുണ്ട്.

എന്നാല്‍ യുകെയില്‍ ഉപരിപഠനമെന്ന സ്വപ്നത്തിന് പല കടമ്പകള്‍ വിദ്യാര്‍ഥികള്‍ താണ്ടേണ്ടതുണ്ട്. മികച്ച സര്‍വകലാശാലയുടെ തിരഞ്ഞെടുപ്പ്, യോഗ്യത നേടുന്നതിനുള്ള പരീക്ഷകള്‍, സ്കോളര്‍ഷിപ്പ്, വിസയുടെ നടപടിക്രമം എന്നിങ്ങനെ നൂറായിരം കാര്യങ്ങള്‍ ഇതിനായി ചെയ്തു തീര്‍ക്കേണ്ടി വരും. ഈ കടമ്പകളെല്ലാം അനായാസം പിന്നിടാനും യുകെയില്‍ ഉപരിപഠനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനും സഹായിക്കുന്ന കേരളത്തിലെ മുന്‍നിര വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഏലൂര്‍ ഓവര്‍സീസ് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും ഇംഗ്ലീഷ് യുകെയുടെയും സര്‍ട്ടിഫൈഡ് ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി 2002 മുതല്‍ രണ്ട് ദശാബ്ദക്കാലമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളെ നിറവേറ്റി കൊണ്ടിരിക്കുന്നു.യുകെ മാഞ്ചസ്റ്ററിലുള്ള സ്റ്റോക്പോര്‍ട്ടിലാണ് ഇതിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സ്. കേരളത്തിനകത്തും പുറത്തുമായി ഈ ശൃംഖല വ്യാപിച്ചു കിടക്കുന്നു.

റജിസ്ട്രേഷനും പ്രോസസിങ് ചാര്‍ജുമില്ലാതെ സൗജന്യ സേവനമാണ് ഏലൂര്‍ ഓവര്‍സീസ് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.  നേരിട്ട് സര്‍വകലാശാലകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക യുകെ യൂണിവേഴ്സിറ്റി ഏജന്‍റായ ഏലൂര്‍ സൗജന്യ കരിയര്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കുന്നു. സര്‍വകലാശാലകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ വിസ നടപടിക്രമങ്ങള്‍, വിമാന യാത്ര, ഫോറിന്‍ എക്സ്ചേഞ്ച്, എയര്‍പോര്‍ട്ട് പിക്കപ്പ്, യുകെയില്‍ എത്തിയ ശേഷമുള്ള താമസം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഉത്തരവാദിത്തതോടെ നിർവഹിക്കുന്നു. 100 ശതമാനം വിസ വിജയ നിരക്കും ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ പ്രത്യേകതയാണ്. 

വിദ്യാര്‍ഥികള്‍ക്ക് യോഗ്യതയുള്ള സ്കോളര്‍ഷിപ്പുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന കണ്‍സള്‍ട്ടന്‍സി ഡോക്യുമെന്‍റേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നിയമ സഹായവും ലഭ്യമാക്കുന്നു.കേരളത്തിലെ അംഗീകൃത ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശവും  കണ്‍സള്‍ട്ടന്‍സി നല്‍കുന്നു. പുതുതായി ചെല്ലുന്ന വിദ്യാര്‍ഥികളെ സഹായിക്കാനും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മുന്‍വര്‍ഷങ്ങളില്‍ കണ്‍സള്‍ട്ടന്‍സി വഴി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ മുന്നില്‍ നില്‍ക്കുന്നു. അനുഭവപരിചയവും വൈദഗ്ധ്യവുമുള്ള കൗണ്‍സിലര്‍മാരാണ് സ്ഥാപനത്തിന്‍റെ ഏറ്റവും വലിയ ശക്തി. രാജ്യാന്തര സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി സന്ദര്‍ശിച്ച് അപേക്ഷാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സ്പോട്ട് അഡ്മിഷനുകള്‍ നടത്തുകയും ചെയ്യുന്നു. 

വെബ് സൈറ്റ്: http://www.ealoorstudyabroad.com 

Head office address:

Ealoor Consultancy UK Ltd 67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom

Indian Office Address:

Ealoor Overseas Education Consultancy

Carnival Infopark, Phase II 1st Floor, kakkanad, Kochi Kerala, India, 682030

Dubai Office Address:

Ealoor Overseas Recruitment And Education Management Consultancies

Office no 707, Al Etihad Building, Front of Pullman Hotel, Near Deira City Centre, Dubai. P O Box 187007

UK : +44 1614567166 , +44 7712717163

UAE : +971 43479566 , +971 506939466

INDIA : +91 8069009999 , +91 9995377366

Content Summary : How to find government-recognized agencies to study abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com