ADVERTISEMENT

ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് പലതരത്തിലുളള ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്ന രാജ്യമാണ് യുകെ. യുകെ ഗവണ്‍മെന്‍റിന്‍റെയും സര്‍വകലാശാലകളുടെയും വിവിധ ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ പഠന ചെലവ് നല്ലൊരളവില്‍ കുറയ്ക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികളെ സഹായിക്കും. 

 

യുകെയിലെ പ്രശസ്തമായ ചില സ്കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം.

 

1. ഷെവനിങ് സ്കോളര്‍ഷിപ്പ് (Chevening Scholarships)

 

യുകെയിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തരബിരുദ പഠനത്തിനായി വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യുകെ ഗവണ്‍മെന്‍റ് നല്‍കുന്ന സ്കോളര്‍ഷിപ്പാണ് ഷെവനിങ് സ്കോളര്‍ഷിപ്പ്. 

 

2. കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് (Commonwealth Scholarships) 

 

ഇന്ത്യ ഉള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ ഉപരിപഠനത്തിനായി നല്‍കുന്നതാണ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ്

 

3. ഗേറ്റ്സ് കേംബ്രിജ് സ്കോളര്‍ഷിപ്പ് (Gates Cambridge Scholarships)

 

കേംബ്രിജ് സര്‍വകലാശാലയില്‍ മുഴുവന്‍ സമയ ബിരുദാനന്തരബിരുദ പഠനത്തിനായി രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് നല്‍കപ്പെടുന്നതാണ് ഗേറ്റ്സ് കേംബ്രിജ് സ്കോളര്‍ഷിപ്പ്. 

 

4. റോഡ്സ് സ്കോളര്‍ഷിപ്പ് (The Rhodes Scholarship)

 

യുകെയിലെ ഏറ്റവും പഴക്കം ചെന്നതും ലോകമെങ്ങും ആദരിക്കപ്പെടുന്നതുമായ ഒന്നാണ് റോഡ്സ് സ്കോളര്‍ഷിപ്പ്. ഇത് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ബിരുദാനന്തരബിരുദ പഠനത്തിന് പൂര്‍ണ്ണമായും ധനസഹായം നല്‍കുന്നു. 

 

5. ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് (Fulbright Scholarships)

 

യുകെയില്‍ പഠിക്കാനോ, ഗവേഷണം നടത്താനോ പഠിപ്പിക്കാനോ ആഗ്രഹിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ബ്രൈറ്റ് കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്ന സ്കോളര്‍ഷിപ്പാണ് ഇത്. 

 

6. ഇറാസ്മസ് സ്കോളര്‍ഷിപ്പ് (Erasmus Scholarship)

 

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നും പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ പഠിക്കാനും പരിശീലനം തേടാനും വോളന്‍റിയറായി പ്രവര്‍ത്തിക്കാനും അവസരം നല്‍കുന്ന സ്കോളര്‍ഷിപ്പാണ് ഇത്.

 

7. മാര്‍ഷല്‍ സ്കോളര്‍ഷിപ്പ് (Marshall Scholarships)

 

യുകെയില്‍ ബിരുദാനന്തരബിരുദ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ളതാണ് മാര്‍ഷല്‍ സ്കോളര്‍ഷിപ്പ്.

 

സ്റ്റെം മേഖലയില്‍ പഠനത്തിന് വനിതകള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ്, ഗ്ലോബല്‍ വെയില്‍സ് സ്കോളര്‍ഷിപ്പ് എന്നിങ്ങനെ ഇനിയും പല സ്കോളര്‍ഷിപ്പുകളും യുകെയില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്. സര്‍വകലാശാലകളുടെയും വിവിധ സംഘടനകളുടെയും വെബ്സൈറ്റില്‍ ഇത്തരം സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. 

 

പ്ലസ് ടുവിന് കുറഞ്ഞത് 65 ശതമാനം മാര്‍ക്കും ബിരുദത്തിന് 55 ശതമാനം മാര്‍ക്കും ബിരുദാനന്തരബിരുദത്തിന് 55 ശതമാനം മാര്‍ക്കും നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് യുകെ സര്‍വകലാശാലകളിലെ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാറുണ്ട്.വിദ്യാര്‍ഥികള്‍ നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് തുക വ്യത്യാസപ്പെടാം. പൊതുവേ 500 മുതല്‍ 4000 പൗണ്ട് വരെ സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാറുണ്ട്. https://study-uk.britishcouncil.org/scholarships-funding എന്ന വെബ്സൈറ്റില്‍ സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. 

 

പഠനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം സ്കോളര്‍ഷിപ്പുകളുടെ വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്ന കണ്‍സള്‍ട്ടന്‍സിയെ വേണം വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കാന്‍. കേരളത്തിലെ മുന്‍നിര വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയും രണ്ട് ദശാബ്ദക്കാലത്തെ  പ്രവര്‍ത്തനപരിചയവുമുളള ഏലൂര്‍ ഓവര്‍സീസ് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അത്തരത്തിലുള്ള സ്ഥാപനമാണ്. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും ഇംഗ്ലീഷ് യുകെയുടെയും സര്‍ട്ടിഫൈഡ് ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി  ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളെ നിറവേറ്റി കൊണ്ടിരിക്കുന്നു. യുകെയില്‍ ഹെഡ് ഓഫീസുള്ള ഏലൂര്‍ കണ്‍സള്‍ട്ടന്‍സി 100 ശതമാനം വിസ വിജയ നിരക്കുള്ള അപൂര്‍വ സ്ഥാപനങ്ങളില്‍ ഒന്നാണ്. നേരിട്ട് സര്‍വകലാശാലകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക യുകെ യൂണിവേഴ്സിറ്റി ഏജന്‍റായ ഏലൂര്‍ സൗജന്യ കരിയര്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കുന്നു. സര്‍വകലാശാലകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ സ്കോളര്‍ഷിപ്പ്, വിസ നടപടിക്രമങ്ങള്‍, യുകെയില്‍ എത്തിയ ശേഷമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഉത്തരവാദിത്തതോടെ നിർവഹിക്കുന്നു.രജിസ്ട്രേഷനും പ്രോസസിങ് ചാര്‍ജുകളും ഇല്ലെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

 

വെബ് സൈറ്റ്: http://www.ealoorstudyabroad.com 

 

Head office address:

Ealoor Consultancy UK Ltd 67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom

 

Indian Office Address:

Ealoor Overseas Education Consultancy

Carnival Infopark, Phase II 1st Floor, kakkanad, Kochi Kerala, India, 682030

 

Dubai Office Address:

Ealoor Overseas Recruitment And Education Management Consultancies

Office no 707, Al Etihad Building, Front of Pullman Hotel, Near Deira City Centre, Dubai. P O Box 187007

 

UK : +44 1614567166 , +44 7712717163

UAE : +971 43479566 , +971 506939466

INDIA : +91 8069009999 , +91 9995377366

 

Content Summary : Which scores do UK universities take into account?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com