ADVERTISEMENT

ഇന്‍ഷുറന്‍സ്, ധനകാര്യ സേവനങ്ങള്‍, റിസ്‌ക് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ക്ഷമതയുള്ള മിടുക്കരായ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ്(ഐഐആര്‍എം). തൊഴില്‍ മേഖലകളിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി രൂപം നല്‍കിയിട്ടുള്ള ഇവിടുത്തെ പാഠ്യപദ്ധതി വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റും ഉറപ്പാക്കുന്നു. 

 

പ്രത്യേക ഡൊമൈനുകളിലെ വിജ്ഞാനത്തിനും സാങ്കേതിക വിദ്യയ്ക്കും ഊന്നല്‍ നല്‍കുന്ന കോഴ്‌സുകള്‍ വിദ്യാര്‍ഥികളെ പ്രായോഗികമായ തൊഴിലിന് സജ്ജമാക്കുന്നതാണ്.അനുബന്ധ മേഖലകളിലെ ഏത് തരം വെല്ലുവിളി നിറഞ്ഞ ജോലിക്കും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന നൈപുണ്യ ശേഷികളാണ് ഐഐആര്‍എം പകര്‍ന്നു നല്‍കുന്നത്. 

 

iirm-hyderabad-sponsored-content-second-image

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ് ഗച്ചിബോളിയില്‍ 2004ല്‍ ആരംഭിച്ച ഐഐആര്‍എം. 2015ല്‍ ഈ സ്വാശ്രയ സ്ഥാപനം ബിസിനസ് സ്‌കൂളിനും തുടക്കം കുറിച്ചു. ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തള്‍ ആസൂത്രണം ചെയ്യുകയാണ് മാനേജ്‌മെ്ന്റ്. 

 

ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, റിസ്‌ക് മാനേജ്‌മെന്റ്, ആക്ച്യൂറിയല്‍ സയന്‍സ്, ഡേറ്റ സയന്‍സ് & അനലറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഇരട്ട സ്‌പെഷ്യലൈസേഷനോട് കൂടി രണ്ട് വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാമാണ് ഐഐആര്‍എം മുഖ്യമായും നല്‍കുന്നത്. ആക്ച്യൂറിയല്‍ സയന്‍സില്‍ കോഴ്‌സുകള്‍ നല്‍കുന്ന ഏക ബിസിനസ് സ്‌കൂളും ഇതാണ്. ഇതിന് പുറമേ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സും, ഇന്‍ഷുറന്‍സ് ബിസിനസ് മാനേജ്‌മെന്റില്‍ എക്‌സിക്യൂട്ടീവ് എംബിഎയും ഐഐആര്‍എം നടത്തി വരുന്നു. ജോലി ചെയ്യുന്ന പ്രഫഷണലുകള്‍ക്കായുള്ള എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ആക്ച്യൂറിയല്‍ സയന്‍സ് കോഴ്‌സാണ് മറ്റൊരു ആകര്‍ഷണം. 

 

പഠിച്ചിറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ഉറപ്പാണെന്നത് ഐഐആര്‍എം കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളെ ഓരോ വര്‍ഷവും  വലിയ തോതില്‍ ആകര്‍ഷിക്കുന്നു. ഈ വര്‍ഷം ഇവിടുത്തെ വിദ്യാര്‍ഥിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പാക്കേജ് പ്രതിവര്‍ഷം 15 ലക്ഷം രൂപയാണ്.  വിദ്യാര്‍ഥികള്‍ക്ക് ശരാശരി പ്രതിവര്‍ഷം 8.05 ലക്ഷം രൂപയുടെ ശമ്പള പാക്കേജുകളും ലഭിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന ശമ്പള പാക്കേജിന്റെ തോതും വര്‍ദ്ധിക്കുന്നു. 

 

ഡിലോയ്റ്റ്, വെല്‍സ് ഫാര്‍ഗോ, ഐബിഎം, ഇന്‍ഫോസിസ്, ബജാജ് അലയന്‍സ്, എച്ച്ഡിഎഫ്‌സി എര്‍ഗോ, ടിസിഎസ്, ടാറ്റ മോട്ടേര്‍സ് എന്നിയുള്‍പ്പെടെ ശരാശരി അറുപതോളം കമ്പനികള്‍ ഓരോ വര്‍ഷവും ഇവിടെ ക്യാംപസ് പ്ലേസ്‌മെന്റിനായി എത്തുന്നു. വ്യവസായ അനുബന്ധ കോഴ്‌സുകള്‍ക്ക് രൂപം നല്‍കുന്നതിന് പുറമേ ഓരോ വിദ്യാര്‍ഥിയെയും അക്കാദമികമായും പ്രഫഷണലായും മെച്ചപ്പെടുത്തുന്ന വ്യക്തിഗത മാപ്പിങ്ങും ഐഐആര്‍എം വിജയകരമായി നടപ്പിലാക്കി വരുന്നു. 

 

തുടക്കത്തില്‍ 60 സീറ്റുകളുമായി ആരംഭിച്ച ഐഐആര്‍എം ബി-സ്‌കൂളില്‍ ഇപ്പോള്‍ 180 സീറ്റുകളിലേക്ക് പ്രവേശനം നടക്കുന്നു. 2023-24 അക്കാദമിക വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. https://www.theiirm.ac.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷയിലൂടെയാണ് കോഴ്‌സിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതെന്ന് ഐഐആര്‍എം പ്രിന്‍സിപ്പല്‍ ഡോ. വൈവികെ മോഹന്‍ അറിയിച്ചു. മാര്‍ക്കറ്റിങ്, പരസ്യം, വിവരവിനിമയ ഇടപെടലുകള്‍, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ 30ലധികം വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ഡോ. മോഹന്‍ ഐഐആര്‍എമ്മിനെ മികവിന്റെ കേന്ദ്രമായും ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായും മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏര്‍പ്പെട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com