എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി 68,604 പേർ; എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

HIGHLIGHTS
  • കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്.
sslc-result
ഫയൽചിത്രം. മനോരമ
SHARE

തിരുവനന്തപുരം ∙ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എസ്എസ്എൽസി ഫലം  പ്രഖ്യാപിച്ചു. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 99.7. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം കൂടി. വിജയ ശതമാനത്തിൽ 0.44 ശതമാനം വർധനവുണ്ട്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. 

ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99. ഫുൾ എ പ്ലസ് നേടിയവർ–288. മുഴുവൻ വിദ്യാർഥികളും വിജയിച്ച സ്കൂളുകൾ: സർക്കാർ സ്കൂൾ–951, എയ്ഡഡ്–1291, അൺ എയ്ഡഡ്–439. 

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ മേയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാം. പരമാവധി 3 വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം. ജൂൺ ഏഴ് മുതൽ 14 വരെയാണ് സേ പരീക്ഷ. ഇതിന്റെ ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. വിജയികളുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജിലോക്കറിൽ ലഭ്യമാകും. 

 എസ്എസ്എൽസി ഫലമറിയാൻ

www.prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://pareekshabhavan.kerala.gov.in

https://results.kite.kerala.gov.in

https://sslcexam.kerala.gov.in

∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി:  http://thslcexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http://thslchiexam.kerala.gov.in

∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

മൊബൈൽ ആപ്പുകൾ:

PRD live

Saphalam 2023

Content Summary : Kerala SSLC Result 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS