കുസാറ്റ് ബിടെക് ഫലം പ്രസിദ്ധീകരിച്ചു: 75% വിജയം, 505 പേർക്ക് ക്യാംപസ് സിലക്‌ഷൻ വഴി നിയമനം

HIGHLIGHTS
  • കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലാണ് ഏറ്റവുമധികം വിജയ ശതമാനമുള്ളത് (97%).
cusat-rank-holders
ജെ.എസ്.ഭവാനി കൃഷ്ണ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), ലിൻഡ റോസ് ജിൻസൺ (കംപ്യൂട്ടർ സയൻസ്), ശിവം കുമാർ (സേഫ്റ്റി ആൻഡ് ഫയർ), പൂജ ആർ.സുരേഷ് (ഇൻഫർമേഷൻ ടെക്‌നോളജി), എ.ശ്രീലക്ഷ്മി (സിവിൽ എൻജിനീയറിങ്), വിഷ്ണു നാരായണൻ (ഇലക്ട്രിക്കൽ എൻജിനീയറിങ്), അഭിജിത് വിജയൻ (മെക്കാനിക്കൽ എൻജിനീയറിങ്), ഇ.ആഥില റഹിം (ഇൻസ്ട്രുമെന്റേഷൻ) .
SHARE

കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2023 ൽ ബിടെക് ഫൈനൽ പരീക്ഷയെഴുതിയവരിൽ 75% പേർ വിജയിച്ചു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ ഫലമാണു പ്രസിദ്ധപ്പെടുത്തിയത്. കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലാണ് ഏറ്റവുമധികം വിജയ ശതമാനമുള്ളത് (97%). എൻജിനീയറിങ് വിഭാഗങ്ങൾ എല്ലാം നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) ടിയർ –1 അക്രഡിറ്റേഷൻ ലഭിച്ചവയാണ്.

Read Also : ഹയർ സെക്കൻഡറി ഫലം ഇന്ന്

505 പേർക്ക് ക്യാംപസ് സിലക്‌ഷൻ

ബിടെക് ബിരുദ വിദ്യാർഥികളിൽ 505 പേർക്ക് ക്യാംപസ് സിലക്‌ഷൻ വഴി വിവിധ കമ്പനികളിൽ നിയമനം ലഭിച്ചു. ടിസിഎസ്, കോഗ്‌നിസന്റ്, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികൾ ആണു നിയമനം നൽകിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന വാർഷിക പാക്കേജ് 25 ലക്ഷവും ശരാശരി പാക്കേജ് 5.88 ലക്ഷവുമാണ്. 

Content Summary : Cusat B.Tech Result 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS