നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ് ഉള്‍പ്പെടെയുള്ള അതിനൂതന എന്‍ജിനീയറിങ് കോഴ്‌സുകളുമായി മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

Mail This Article
വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക എന്നാണ് യുഗപ്രഭാവനായ ശ്രീ നാരായണ ഗുരു കേരള ജനതയോട് ആഹ്വാനം ചെയ്തത്. ഈ സന്ദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കി അച്ചടക്കവും ആത്മസമര്‍പ്പണവും നിശ്ചയദാര്‍ഢ്യവുമുള്ള പുതുയുഗ പ്രഫഷണലുകളെ സൃഷ്ടിക്കുകയാണ് കായംകുളത്തെ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.
ശ്രീ ഗുരുദേവ ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ 2009ല്‍ ആരംഭിച്ച മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മികവിന്റെ പാതയില്‍ 14 വര്‍ഷം പിന്നിട്ടു. നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ(നാക്) ബി+ ഗ്രേഡ് കരസ്ഥമാക്കിയ ഈ സ്ഥാപനത്തില്‍ നിന്ന് നാളിതു വരെ ഏഴായിരത്തില്‍പ്പരം വിദ്യാര്‍ഥികളാണ് എന്‍ജിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്. രാജ്യത്തും വിദേശത്തുമായി മുന്‍നിര കമ്പനികളില്‍ വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇവര്‍ ജോലി ചെയ്തു വരുന്നു. കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കോളജിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ(എഐസിടിഇ)അംഗീകാരവും ഗുണനിലവാരത്തിന്റെ മുദ്രയായ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുമുണ്ട്.
കോഴ്‌സുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്(ഡേറ്റ സയന്‍സ്), സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നിവയില്‍ ബിടെക് കോഴ്‌സുകളാണ് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉള്ളത്. ഇതിന് പുറമേ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, മെഷീന്‍ ഡിസൈന്‍, സിഗ്നല്‍ പ്രോസസിങ് എന്നിവയില്‍ എംടെക് കോഴ്‌സുകളും കോളജ് നല്‍കുന്നു.
പ്ലേസ്‌മെന്റ്
ഉന്നത നിലവാരത്തിലുള്ളതും പ്രായോഗിക പരിശീലനത്തില്‍ ഊന്നിയുള്ളതുമായ അധ്യയനം കൊണ്ട് ഇതിനകം ശ്രദ്ധേയമായ പ്രകടനമാണ് അക്കാദമിക ലോകത്ത് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാഴ്ച വയ്ക്കുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഉള്‍പ്പെടെ തൊഴില്‍ ഉറപ്പാക്കുന്നതിന് സുസജ്ജമായ പ്ലേസ്‌മെന്റ് സെല്ലും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. കോര്‍പ്പറേറ്റ് ലോകത്തിന്റെ ആവശ്യകതകള്‍ക്ക് അനുസരിച്ച് വിദ്യാര്‍ഥികളുടെ ശേഷികള്‍ വികസിപ്പിക്കാനും അവരുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലേസ്‌മെന്റ് സെല്‍ നടപ്പാക്കുന്നു.
അഭിരുചി, വെര്‍ബല്‍, ലോജിക്കല്‍ ശേഷികള്‍, ആശയവിനിമയ ശേഷി, കോഡിങ് ശേഷി എന്നിവ മെച്ചപ്പെടുത്താനുള്ള പരിശീലനം ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ മേഖലകളിലെ കമ്പനികളുമായി ചേര്‍ന്ന് ക്യാംപസ് റിക്രൂട്ട്‌മെന്റ് ഡ്രൈവുകളും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കാറുണ്ട്. ഇന്‍ഫോസിസ്, കോഗ്നിസന്റ്, ഐബിഎം, എച്ച്‌സിഎല്‍, ക്യാപ്‌ജെമിനി, ബൈജൂസ്, ഡെല്‍, ടിസിഎസ്, യുഎസ്ടി ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളില്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം
പഠനത്തിനൊപ്പം വിദ്യാര്‍ഥികളുടെ സംരംഭകത്വ ശേഷി വളര്‍ത്തിയെടുക്കുന്നതിനുള്ള നിരവധി പദ്ധതികളും കോളജ് നടപ്പാക്കുന്നു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഇന്നവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് നിരവധി പ്രോജക്ടുകളാണ് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടക്കുന്നത്. റോണിക്‌സ് ടെക്‌നോവേഷന്‍സ് പോലുള്ള വിദ്യാര്‍ഥി സ്റ്റാര്‍ട്ട് അപ്പുകള്‍ 2018 മുതല്‍ ക്യാംപസില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ എന്‍ജിനീയറിങ് തസ്തികകളിലേക്ക് നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനവും മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നല്‍കി വരുന്നു. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളിലേക്ക് ഇവിടുത്തെ വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം തയ്യാറെടുക്കുന്നു. ഉപരിപഠന സാധ്യതകള്‍ തേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗേറ്റ് പരീക്ഷ പരിശീലനവും കോളജ് ലഭ്യമാക്കുന്നു.
അക്കാദമികേതര രംഗത്തും മുന്നില്‍
കലാകായിക രംഗത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജ്, ഇന്റര്‍ കോളജ്, സര്‍വകലാശാല തലങ്ങളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വ്യക്തിഗത പരിശീലനവും കോളജ് നല്‍കുന്നുണ്ട്. ഇവിടുത്തെ വിദ്യാര്‍ഥികളുടെ കലാശേഷികള്‍ വിളിച്ചോതുന്നവയാണ് വാര്‍ഷിക കള്‍ച്ചറല്‍ ഫെസ്റ്റുകള്‍. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, സൈക്ലിങ്, ഗുസ്തി എന്നിങ്ങനെ വിവിധ കായിക ഇനങ്ങളിലും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മുന്നേറാനുള്ള പ്രോത്സാഹനം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. കായിക മികവ് മെച്ചപ്പെടുത്തുന്നതിനുള്ള വിദഗ്ധ പരിശീലനവും കോളജിന്റെ ആഭിമുഖ്യത്തില്‍ നല്‍കപ്പെടുന്നു. ഫുട്‌ബോള്‍, ക്രിക്കറ്റ്, സൈക്ലിങ് ഇനങ്ങളില്‍ കോളജിന് സ്വന്തമായി ടീമും ഉണ്ട്. നിരവധി ടൂര്‍ണമെന്റുകളും പല വര്‍ഷങ്ങളിലായി ഇവിടെ സംഘടിപ്പിക്കപ്പെട്ടു.
വിശാലമായ ലൈബ്രറി, കോളജ് ജിംനേഷ്യം, യോഗ സെന്റര്‍, ലാംഗ്വേജ് ലാബ്, ബ്രിജ് കോഴ്‌സുകള്‍, വ്യക്തിഗത കൗണ്‍സലിങ് എന്നിങ്ങനെ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന സൗകര്യങ്ങള്‍ നീളുന്നു. ശ്രീ. ഗോകുലം ഗോപാലൻ (ചെയർമാൻ) ശ്രീ. വേലൻചിറ സുകുമാരൻ (ജനറൽ സെക്രട്ടറി), ശ്രീ. വി. സദാശിവൻ (അസിസ്റ്റന്റ് സെക്രട്ടറി), ശ്രീ. എസ്. ബാബുരാജ് (ട്രഷറർ) എന്നിവരാണ് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാനേജ്മെന്റ് അംഗങ്ങൾ.
കോളജിന്റെ 2023-24 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം +91 9496326795 (24 മണിക്കൂറും) +91 9446970707 (രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ).
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.mahagurutech.ac.in/index.php