ADVERTISEMENT

ഓരോ രണ്ടര സെക്കൻഡിലും ഒരു പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യവസായ മേഖലയാണ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി. ലോകമെമ്പാടുമായി 250 ദശലക്ഷം പേരെങ്കിലും ഈ മേഖലയിൽ തൊഴിലെടുക്കുന്നതായി കണക്കാക്കപ്പെടുന്നു. ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്ക് പുറമെ ഏവിയേഷൻ, ഷിപ്പിങ്, വിനോദ സഞ്ചാരം, കേറ്ററിങ്, മൾട്ടിപ്ലക്സുകൾ, ഷോപ്പിങ് മാളുകൾ, കോൾ സെന്ററുകൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി പരന്നുകിടക്കുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചു കൊണ്ടിരിക്കുന്നത്.

 

ഹോട്ടൽ മേഖലയിൽ തന്നെ ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ് ബവ്‌റിജ് സർവീസ്, ഫുഡ് പ്രൊഡക്‌ഷൻ, മാർക്കറ്റിങ്, അക്കൗണ്ടിങ്, സെക്യൂരിറ്റി, എൻജിനീയറിങ്, ഫയർ ഫൈറ്റിങ്, പബ്ലിക് റിലേഷൻസ്, കസ്റ്റമർ റിലേഷൻ, ഇവന്റ് മാനേജ്മെന്റ് എന്നിങ്ങനെ വിവിധ തലങ്ങളിൽ മികവാർന്ന പ്രഫഷനലുകളുടെ ആവശ്യം അനുദിനം വർധിച്ചുവരികയാണ്. ഇവിടെയാണ് മികച്ച ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പ്രാധാന്യം. ഈ തരത്തിൽ ആഗോള ശ്രദ്ധ ആകർഷിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമാണ് കേരളത്തിലെ മൂന്നാർ കേറ്ററിങ് കോളജ്. 1882ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ച് രൂപീകൃതമായ തച്ചങ്കരി ഫൗണ്ടേഷനാണ് 39 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കേരളത്തിലെ ആദ്യ സ്വാശ്രയ കേറ്ററിങ് കോളജ് ആയ മൂന്നാർ കേറ്ററിങ് കോളജ് സ്ഥാപിച്ചത്. കേന്ദ്രസർക്കാരിന്റെ കീഴിലെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെയും (AICTE) കേരള സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്റെയും അംഗീകാരമുള്ള മൂന്നാർ കേറ്ററിങ് കോളജ്, കേന്ദ്ര വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയുമായി (NCHMCT) അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും, മൂന്നാറിലും യുഎഇയിൽ റാസൽഖൈമയിലും സ്വന്തം ക്യാംപസുകൾ ഉള്ള മൂന്നാർ കേറ്ററിങ് കോളജ് സ്വിറ്റ്സർലൻഡിലെ ലോകപ്രസിദ്ധമായ ഹോട്ടൽ ആൻഡ് ടൂറിസം മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ( HTMi) മായും കാനഡയിലെ പ്രസിദ്ധ പൊതു സർവകലാശാല ആയ റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയു മായും സഹകരിച്ച് പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ മൂന്നാർ കേറ്ററിങ് കോളജിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് കാനഡയിലോ യുഎഇയിലോ സ്വിറ്റ്സർലൻഡിലോ തുടർപഠനം സാധ്യമാക്കുന്നതിനും വിദേശ സ്ഥാപനങ്ങളിൽ പരിശീലനവും ജോലിയും ലഭിക്കുന്നതിനും സാധിക്കും.

 

munnar-catering-college-hotel-management-professional-courses-image-two

വിദേശ പഠനം ക്രെഡിറ്റ് ട്രാൻസ്ഫർ വഴി

 

വിദേശരാജ്യങ്ങളിലെ  സ്ഥാപനങ്ങളുമായുള്ള  സഹകരണം മൂലം, ഇവിടെ പഠനം ആരംഭിക്കുന്ന  ഓരോ വിദ്യാർഥിക്കും വിദേശരാജ്യങ്ങളിൽ തുടർപഠനം പൂർത്തിയാക്കുന്നതിനും ഇന്റേൺഷിപ്പോടുകൂടി അവിടെ പരിശീലനം പൂർത്തിയാക്കി ജോലി നേടുന്നതിനും മൂന്നാർ കേറ്ററിങ് കോളജ് അവസരം ഒരുക്കുന്നു. ഇത് സാധ്യമാകുന്നത് വിദേശ യൂണിവേഴ്സിറ്റി യുമായുള്ള ക്രെഡിറ്റ് ട്രാൻസ്ഫർ പദ്ധതി അംഗീകരിച്ചത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഡിഗ്രിയോടോ ഡിപ്ലോമയോടോ ഒപ്പം തന്നെ വിദേശ സ്ഥാപനങ്ങളിലെ ഡിഗ്രിയോ ഡിപ്ലോമായോ ഹയർ ഡിപ്ലോമയോ ഒരേസമയം ലഭിക്കുന്നതിന് ഉള്ള അപൂർവ്വ അവസരമാണ് മൂന്നാർ കേറ്ററിങ് കോളജ് ഒരുക്കിയിരിക്കുന്നത്. മൂന്നാർ കേറ്ററിങ് കോളേജിലെ 2 വർഷത്തെ പഠനത്തിന് ശേഷം കാനഡയിൽ മൂന്നും നാലും വർഷത്തെ തുടർപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് പഠനത്തിനുശേഷം മൂന്നുവർഷത്തെ വർക്ക് പെർമിറ്റും പെർമനന്റ് റസിഡൻസി അപേക്ഷിക്കാനുള്ള യോഗ്യതയും ലഭിക്കുന്നു എന്നത് എടുത്ത്പറയേണ്ടതാണ്. അതുപോലെതന്നെ റാസൽഖൈമയിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് യുഎഇയിലെ പ്രശസ്ത ഹോട്ടലുകളിലും റിസോർട്ടുകളിലും 3 മുതൽ 9 മാസം വരെ നീളുന്ന സ്റ്റൈപ്പൻഡോടുകൂടിയ ഇന്റേൺഷിപ്പും ലഭിക്കുന്നു. അതിനുശേഷം അവിടെത്തന്നെ ജോലിയും ലഭിക്കുന്നു.

 

തൊഴിൽ സാധ്യതകൾ

 

മൂന്നാർ കേറ്ററിങ് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പുറമേ ആഡംബര യാത്രക്കപ്പലുകൾ, കേറ്ററിങ് സ്ഥാപനങ്ങൾ, യാത്രാ വിമാനങ്ങൾ, മാളുകൾ, വലിയ ആശുപത്രികൾ എന്നിവയിലെല്ലാം വളരെയേറെ ജോലി സാധ്യതകൾ ഉണ്ട്. അതുകൊണ്ടുതന്നെ മൂന്നാർ കേറ്ററിങ് കോളജിലെ പൂർവവിദ്യാർഥികൾ  ഇന്ന് ഉയർന്ന നിലയിൽ ലോകമെമ്പാടുമുള്ള  ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി ചെയ്യുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്.

 

റസിഡൻഷ്യൽ ക്യാംപസും ഫൈവ് സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങളും.

 

മൂന്നാറിലെ തച്ചങ്കരി ഹിൽസിൽ നൂറോളം എക്കറിൽ വ്യാപിച്ചുകിടക്കുന്ന മൂന്നാർ കേറ്ററിങ് കോളജിന്റെ റെസിഡൻഷ്യൽ ക്യാംപസ് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം നവ്യാനുഭൂതിയാണ് ഒരുക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ, സോനാ, ജാകൂസി, ജിംനേഷ്യം, ഹെലിപാഡ്, കൺവൻഷൻ സെന്റർ തുടങ്ങിയ സൗകര്യങ്ങൾ പലതും ഫൈവ്സ്റ്റാർ ഹോട്ടലുകളെക്കാൾ മെച്ചപ്പെട്ടതാണ്. ഇതിനുപുറമേ കായിക വിനോദത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

 

പഠനത്തോടൊപ്പം കരുതലും

 

മൂന്നാറിലെ ഇന്റർനാഷനൽ ക്യാംപസിലെ വിദ്യാർഥികളിൽ ആരോഗ്യകരമായ മത്സരബുദ്ധി വളർത്തിയെടുക്കുന്നതിനായി സിൽവർ, ഗോൾഡ്, പ്ലാറ്റിനം, ഡയമണ്ട് ഗ്രൂപ്പുകളായി അവരെ തിരിച്ച് അവരുടെ പ്രകടനത്തിന് അനുസരിച്ച് ഉയർന്ന ഗ്രൂപ്പുകളിലേക്ക് കയറ്റിവിട്ട് പ്രഫഷനൽ വളർച്ചയും ഉയർന്ന ജോലി സാധ്യതയും ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സൗകര്യാർഥം സൗത്ത് ഇന്ത്യൻ ബാങ്കും മാസ്റ്റർ കാർഡുമായി സഹകരിച്ച് ഓരോ വിദ്യാർഥിക്കും ഇൻറർനാഷനൽ ഡെബിറ്റ് കാർഡ് നൽകുന്നുണ്ട്. കോളജിൽ പ്രവേശനം ലഭിക്കുന്ന ഓരോ വിദ്യാർഥിക്കും ആദ്യവർഷം രണ്ട് സീനിയർ വിദ്യാർഥികളും ഒരു അധ്യാപകനും ചേർന്ന് മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്ന “ബഡ്ഡി” സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ ഇംഗ്ലിഷ് ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിന് 2012ൽ ആരംഭിച്ച ഓക്സ്ഫഡ് ഇംഗ്ലിഷ് ക്ലബ്ബും മറ്റ് കോളജുകളിൽ നിന്ന് മൂന്നാർ കേറ്ററിങ് കോളജിനെ വ്യത്യസ്തമാക്കുന്നു. ഇംഗ്ലിഷ് സംസാരിക്കുന്നതിന് പ്രത്യേക പരിശീലനവും ഗ്രാമർ ക്ലാസുകളും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

 

പഴുതടച്ച സുരക്ഷാ സൗകര്യങ്ങളോടുകൂടികൂടി 100% റെസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന മൂന്നാർ കേറ്ററിങ് കോളജിന്റെ മൂന്നാറിലെ ഇന്റർനാഷനൽ ക്യാംപസിനു പുറമേ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ക്യാംപസുകളിലും വിവിധ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ നടത്തിവരുന്നുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക്: www.munnarcateringcollege.edu.in  സന്ദർശിക്കുക. 

ഫോൺ: മൂന്നാർ:04868 235000, 94477 76667 കൊച്ചി: 0484 2363030, 94460 93339.

തിരുവനന്തപുരം: 0471 2445333, 94471 26662,  Ras Al Khiamah - +971 – 7 2432750

 

 

ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസിൽ എംഎസ്‌സി, ബിഎസ്‌സി പ്രോഗ്രാമുകൾ

എംജി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാറിലെ മൗണ്ട് റോയൽ കോളജ് ഈ മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. ഇന്ത്യയിലും വിദേശത്തും വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ഉള്ള നൂതനശാഖയായ ഫുഡ് ടെക്നോളജി, ക്വാളിറ്റി അഷ്വറൻസ് മേഖലകളിൽ നടത്തിവരുന്ന ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ മൂന്നാർ കേറ്ററിങ് കോളജിന്റെ സഹോദര സ്ഥാപനമായ  മൗണ്ട് റോയൽ കോളജിന്റെ പ്രത്യേകതയാണ്. ഇന്ന് ഇന്ത്യയിലും വിദേശത്തും വളരെ ചുരുക്കം സ്ഥാപനങ്ങളിൽ മാത്രം നടത്തിവരുന്ന ഈ വ്യത്യസ്ത പ്രോഗ്രാമുകൾക്കു പുറമേ ഹോട്ടൽ മാനേജ്മെന്റിൽ ബിഎസ്‌സി ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കളിനറി ആർട്സ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് (MHM) പ്രോഗ്രാമുകളും മൗണ്ട് റോയൽ കോളജിൽ നടത്തിവരുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്  www.mountroyalcollege.edu.in  സന്ദർശിക്കുക

ഫോൺ: 04868 249900, 94464 27772

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com