ADVERTISEMENT

പുതിയ കാലഘട്ടത്തിൽ ആഗോളതലത്തിൽ  നൈപുണ്യം മാത്രമാണ് അളവുകോൽ. വരാനിരിക്കുന്ന കാലഘട്ടം വെല്ലുവിളികളുടെയും അതോടൊപ്പം അവസരങ്ങളുടേതുമാണ്. ജോലിസ്ഥലം എന്ന കാഴ്ചപ്പാട് തന്നെ മാറിയതിനാൽ വിദഗ്ധരായ  ഉദ്യോഗാർത്ഥികളെ നേടുക എന്നത് ലോകമെമ്പാടുമുള്ള കമ്പനികളുടെ പ്രധാന വെല്ലുവിളിയായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ സമീപഭാവിയിൽ നടക്കുന്നതിനാൽ പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് കരിക്കുലം മെച്ചപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇനി പ്രസക്തി ഉണ്ടാവുകയുള്ളൂ. നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും പൊതുസമൂഹവും  ഈ സാഹചര്യത്തിനനുസരിച്ച് മാറേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലും ട്രെയിനിങ്ങിലും ക്യാമ്പസ് സെലക്ഷനിലും, പുതുതലമുറ സംവിധാനങ്ങളും രീതികളും ആശയങ്ങളും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.  

ആധുനിക സാങ്കേതികവിദ്യകളുടെ ഫലമായി ധാരാളം പുതിയ പഠനമേഖലകൾ നിരന്തരം കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആഗോളതലത്തിലും ദേശീയതലത്തിലുമുണ്ടായ മാറ്റങ്ങൾ അപഗ്രഥിച്ച് , വ്യാവസായികലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു നിരന്തരം മാറ്റം വരുത്തുന്ന പാഠ്യപദ്ധതിയും പഠന ശൈലിയിലെ വൈവിധ്യവും കൈമുതലാക്കി കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഗിറ്റ്സ്  കലാലയങ്ങൾ  വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്ര സഹകരണം ഉൾപ്പെടെ തിളക്കമാർന്ന നേട്ടങ്ങളുമായി മികവിന്റെ പടവുകൾ നിരന്തരം കയറുകയാണ്.

മികച്ച പശ്ചാത്തല സൗകര്യങ്ങൾക്കൊപ്പം ശരിയായ മാർഗ്ഗനിർദ്ദേശവും പ്രചോദനവും സെന്റ്ഗിറ്റ്സ് വിദ്യാർഥികൾക്ക്  വിജയവിഹായസുകൾ കീഴടക്കുന്നതിൽ നിർണായകമാകുന്നുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബിരുദപരീക്ഷകളിൽ സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസിന് റാങ്കുകളുടെ പൊൻതിളക്കം തുടർക്കഥയാണ്. ഉന്നത വിജയശതമാനം വർഷങ്ങളായി നിലനിർത്തുന്നതിനൊപ്പം മൂന്ന് ബിരുദ കോഴ്സുകളിൽ  സർവകലാശാലയിലെ ഒന്നും രണ്ടും റാങ്കുകളും രണ്ടു കോഴ്‌സുകളിൽ ആദ്യ 3 യൂണിവേഴ്സിറ്റി റാങ്കുകളും  കരസ്ഥമാക്കുക എന്ന അപൂർവനേട്ടവും ഇതിൽപ്പെടുന്നു.

പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ പേരില്‍ യൂറോപ്യൻ കമ്മീഷൻ സഹ-ധനസഹായം നൽകുന്ന 'ഫ്യൂച്ചർ' എന്ന അഭിമാനകരമായ സ്‌കോളർഷിപ്പ്  സെന്റ് ഗിറ്റ്സിന്റെ മെക്കാനിക്കൽ ബ്രാഞ്ചിലെ പൂർവ്വവിദ്യാർത്ഥിയായ ഡോ. ജോണി വർഗീസ് ഒരു അന്തർദേശീയ മത്സരത്തിൽ കരസ്ഥമാക്കിയത് അടുത്തകാലത്താണ്. സെന്റ് ഗിറ്റ്സ് കോളേജ് ഒഫ് എൻജിനീയറിങ്ങിൽ നിന്നും ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് പാസായ ജോയൽ ഏബ്രഹാം ഇപ്പോൾ പുറത്തുവന്ന സിവിൽ സർവീസ് പരീക്ഷയിൽ 167-ാം റാങ്ക് നേടി കോളേജിന്റെ അഭിമാനമുയർത്തിയിരിക്കുന്നു.

വിദ്യാഭ്യാസ, സാങ്കേതിക, മാനേജ്മെൻറ്, ബിസിനസ് രംഗങ്ങളിലെ പ്രതിഭാശാലികളായ നേതാക്കൾ ഒത്തുചേർന്ന് 2002 ൽ ആരംഭിച്ച സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പിന് ഇന്ന് അഞ്ച് കലാലയങ്ങൾ ആണ് ഉള്ളത്. എഞ്ചിനീയറിങ് പഠനത്തിനായി സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനിയറിങ്ങ്, കൊമേഴ്‌സ്-ബിസിനസ്  പഠനത്തിനായി സെന്റ് ഗിറ്റ്സ്  കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് സെന്റ് ഗിറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, വിവരസാങ്കേതികവിദ്യമേഖലയിലെ പ്രായോഗികപഠനങ്ങൾക്കായി സെയിന്റ്ഗിറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്.) പഠനകേന്ദ്രമായ സെയിന്റ്ഗിറ്റ്സ് ഡിസൈൻ സ്‌കൂൾ എന്നിവയാണ് അതാത് മേഖലകളിൽ ഈടുറ്റ മുദ്ര പതിപ്പിച്ചിരിക്കുന്നത്.

ഓട്ടോണോമി (സ്വയംഭരണം) ലഭിച്ച കേരളത്തിലെ കലാലയങ്ങളിലൊന്നായ സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിങ് എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. എൻജിനീയറിങ് പഠന ശാഖകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് (ഐ.ഇ) അക്രഡിറ്റേഷനും  അഞ്ച് എൻജിനീയറിംഗ് ബ്രാഞ്ചുകൾക്കും, എംസിഎ, എംബിഎ കോഴ്സുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അംഗീകാരവും ലഭിച്ചിട്ടുള്ളതാണ്. B Tech, M Tech, Integrated MCA,  MCA, MBA, ബി ഡിസൈൻ എന്നീ കോഴ്‌സുകളാണ് സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടന്നുവരുന്നത്. കൂടാതെ, സാങ്കേതിക-മാനേജ്‌മെൻറ് വിഷയങ്ങളിൽ സാങ്കേതികസർവകലാശാലയുടെ കീഴിൽ ഗവേഷണം ചെയ്യുന്നതിനുള്ള സൗകര്യവും ഈ സ്ഥാപനത്തിലുണ്ട്. പഠനശാഖകൾക്ക്  അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളതിനാൽ ഇവിടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് അന്താരാഷ്ട്രതലത്തിലുള്ള തൊഴിൽലഭ്യത പതിന്മടങ്ങ് വർധിക്കുന്നു

പാഠ്യപദ്ധതിയും അധ്യാപനരീതികളും മറ്റും സ്ഥാപനം കാലോചിതമായി രൂപപ്പെടുത്തി പരിഷ്കരിക്കുമെങ്കിലും ബിരുദം നൽകുന്നത് സാങ്കേതിക സർവ്വകലാശാല തന്നെയാണ്.  സംസ്ഥാനത്തെ സാങ്കേതിക സർവ്വകലാശാലയായ  കെ.ടി.യു–വിന്റെ 2022-ലെ റിസൾട്ട് പ്രകാരം ബി.ടെക് ബിരുദത്തിനർഹരായ കേരളത്തിലെ നൂറ്റമ്പതോളം കോളേജുകളിലെ വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ആദ്യ പതിനാലിനുള്ളിലാണ് സെയിന്റ്ഗിറ്റ്‌സ് നിലകൊള്ളുന്നത്.  കൂടാതെ,  മികച്ച വിദ്യാർഥികൾക്ക് മാത്രം നിശ്ചിത മാനദണ്ഡങ്ങളിലൂടെ നേടാൻ  കഴിയുന്ന ബി.ടെക് (ഓണേഴ്സ്) കോളേജിലെ നൂറ് പ്രതിഭകൾ കരസ്ഥമാക്കിയപ്പോൾ, ആ നേട്ടം കൈവരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് മൂന്നാമത് ആണെന്നത് സെന്റ് ഗിറ്റ്സ് കോളേജിന്റെ ഉയർന്ന റേറ്റിങ് വെളിവാക്കുന്നു.

വ്യാവസായിക വാണിജ്യ ലോകത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഏറ്റവും പുതുമയുള്ള കോഴ്സുകളും അതിനു സഹായകരമാകുന്ന നൂതന വിദ്യാഭ്യാസ രീതിയും ആണ് സെന്റ് ഗിറ്റ്സ് പിന്തുടരുന്നത്.  പരമ്പരാഗത കോഴ്സുകൾക്ക് പുറമേ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഫുഡ് ടെക്നോളജി, ബി.ഡിസൈൻ കോഴ്സുകൾ ആരംഭിച്ചത് അതിനു തെളിവാണ്. ഹാൻഡ്‌സ് ഓൺ ട്രെയിനിംഗും പരമ്പരാഗത ക്ലാസ്‌റൂം  പഠനത്തിന്റെയും സമന്വയമാണ് ആധുനികകാലത്തെ വിദ്യാർത്ഥികൾക്ക് വേണ്ടത്.  ഏറ്റവും പുതിയസാങ്കേതികവിദ്യകളിൽ വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി സ്ഥാപിതമായ സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (എഐ & എം‌ എൽ), ഏതു കോഴ്‌സിലുമുള്ള വിദ്യാർഥികൾക്ക് നിർമ്മിതബുദ്ധി, മെഷീൻ ലേണിങ് എന്നീ അതിവേഗം വളരുന്ന  മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. അന്താരാഷ്ട്ര രംഗത്തെ മുൻനിരസർവകലാശാലയായ അമേരിക്കയിലെ ലോവലിലുള്ള യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സുമായി ചേർന്ന് പഠന മേഖലയിൽ പുതിയ ഉയരങ്ങൾ താണ്ടുവാൻ ഉതകുന്ന ട്വിന്നിംഗ് പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് അവസരങ്ങളുടെ പുതു ലോകം തുറക്കുന്നു.പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് ആഗോളതലത്തിൽ അവസരങ്ങളുടെ പുതുലോകം തുറക്കുന്നു.

പബ്ലിക് സ്പീക്കിങ്, പ്രൊഫഷണൽ റൈറ്റിംഗ്, ബയോഡേറ്റ തയ്യാറാക്കൽ തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകളിലുള്ള പരിശീലനം വിദ്യാർഥികളുടെ നേതൃത്വപാടവം, ടീം വർക്ക്, ആശയവിനിമയശേഷി എന്നിവയുടെ വികസനത്തിന് സഹായിക്കുന്നു.  കോളേജിലെ പ്രത്യേക ആഡ്-ഓൺ കോഴ്സുകളും വർക്ഷോപ്പുകളും സെമിനാറുകളും ഹാക്കത്തോണുകളും കമ്പനികൾക്ക് മുന്നിൽ സെന്റ് ഗിറ്റ്സ് വിദ്യാർഥികളുടെ റേറ്റിങ് ഉയർത്തിയിട്ടുണ്ട്. മികച്ച കമ്പനികളിൽ ഉയർന്ന പൊസിഷനുകളിൽ ജോലി ലഭിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സുസജ്ജമായ പ്ലേസ്‌മെന്റ് ഡിപ്പാർട്ട്‌മെൻറ് വഴി ഇരുനൂറിലധികം കമ്പനികളിൽ സ്വദേശത്തും വിദേശത്തുമായി വിദ്യാർഥികൾ ജോലി നേടിയിട്ടുണ്ട്. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, എംആർഎഫ്, ഇൻഫോസിസ്, ഐടിസി, ഫെഡറൽ ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ ക്യാമ്പസിൽ വന്ന് മിടുക്കരായ വിദ്യാർത്ഥികളെ  തിരഞ്ഞെടുക്കുന്നു . ഐ.ബി.എം, ടി.സി.എസ്, ഈ.വൈ, ഡെലോയിറ്റ്, മാർലാബ്‌സ്, വിപ്രോ, എസ്.എ.പി ലാബ്‌സ്, ആമസോൺ, യു.എസ്.ടി ഗ്ലോബൽ, കോഗ്‌നിസൻറ്, മഹീന്ദ്രാ, ടാറ്റാ ELXSI, Entuple Technologies, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങി  ലോക വ്യാവസായിക രംഗത്തെയും രാജ്യത്തെയും മുൻനിര കമ്പനികൾ വിദ്യാർത്ഥികളെ  റിക്രൂട്ട് ചെയ്തുവരുന്നു. 

saintgits-group-of-institutions-image-students-view

എഞ്ചിനീയറിങ് മേഖലയിലെ നവീകരണം, അത്യാധുനിക സാങ്കേതികവിദ്യകൾ, ആശയങ്ങൾ, സംവിധാനങ്ങൾ  എന്നിവ മനസ്സിലാക്കി വിദ്യാർത്ഥികൾക്ക് ഏറ്റവും കാലികമായ എഞ്ചിനീയറിങ് പ്രവണതകളിൽ  അവഗാഹം ഉണ്ടെന്ന് ഉറപ്പാക്കുന്നതിനായി സെയിന്റ്ഗിറ്റ്‌സ്  കോഴ്‌സുകൾ പരിഷ്കരിക്കുകയും പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്തുവരുന്നു. ഇതിനും പുറമേ നൈപുണ്യ വികസനത്തിനായും മൂല്യാധിഷ്ഠിതമായും ഹ്രസ്വകോഴ്‌സുകൾ കരിക്കുലത്തിൽ ഉൾക്കൊള്ളിക്കുന്നുമുണ്ട്. 

സിലബസ് പൂർത്തിയാകാതിരിക്കലും പരീക്ഷാഫലത്തിനുള്ള കാലതാമസവും ആണ് കേരളത്തിലെ കോളേജുകളെ  സംബന്ധിച്ചു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കമ്പനികൾക്കുമുള്ള ആക്ഷേപങ്ങൾ. എഞ്ചിനീയറിങ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനികൾ കേരളം തെരഞ്ഞെടുക്കാതെ മറ്റു സംസ്ഥാനങ്ങൾ തേടിപ്പോകുന്നത് ഇതേ കാരണം കൊണ്ട് തന്നെയാണ്. വ്യാവസായിക ലോകവുമായി നേരിട്ട് ബന്ധപ്പെട്ട്, തൊഴിൽലഭ്യത മുഖ്യഘടകം ആയിരിക്കുന്ന എഞ്ചിനീയറിങ് വിദ്യാഭ്യാസ പദ്ധതിയിൽ  കൃത്യസമയത്തുള്ള കോഴ്സ് പൂർത്തീകരണവും യഥാസമയത്തുള്ള ഫലപ്രഖ്യാപനവും സെന്റഗിറ്റ്സ് ഓട്ടോണോമി കലാലയത്തിലെ വിദ്യാർത്ഥികളെ പഠനകാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ജോലി നേടുവാൻ പ്രാപ്തരാക്കുന്നു. ഓട്ടോണോമസ് പദവിയിലൂടെ ലഭ്യമായ ഫ്ലെക്സിബിലിറ്റി ഇൻസ്ട്രിയുമായി കൂടുതൽ ശക്തമായ ബന്ധം ഉണ്ടാക്കുന്നതിനും അതുവഴി ഇന്റേൺഷിപ്പുകളും പ്ളേസ്മെന്റുകളും ഉറപ്പാക്കുന്നതിനും സെയിന്റ്‌ഗിറ്റ്സിനു സാധിക്കുന്നുണ്ട്.

വിദ്യാർഥികളുടെ ഇടയിലെ പുതിയ ആവേശമായ സംരംഭകത്വവും നൂതന ആശയങ്ങളുടെ ആവി്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യം ആരംഭകാലം മുതൽ കോളേജ് പിന്തുടർന്നുവരുന്നു.വിവിധ ഇന്ഡസ്ട്രികളുമായി യോജിച്ചു നടത്തുന്ന സൃഷ്ടി എന്ന ദേശീയ തലത്തിലുള്ള എഞ്ചിനീയറിങ് പ്രോജക്ട് പ്രദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുക്കുന്നു.കൂടാതെ, കേരള സർക്കാരിൻറെ സ്റ്റാർട്ടപ്പ് മിഷൻ അംഗീകാരമുള്ള ഇൻറർനെറ്റ് ഓഫ് തിങ്സ് ലാബും ഫാബ് ലാബും വിദ്യാർത്ഥികളെ നവീന ടെക്നോളജികൾ ഉപയോഗിക്കുവാൻ പ്രാപ്തരാക്കുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ കീഴിൽ  ഐടി, ഇലക്ട്രോണിക്സ്, അനുബന്ധ മേഖലകൾ എന്നിവയിൽ ഗവേഷണവും വികസനവും നടത്തുന്നതിനുള്ള സ്ഥാപനമായ സി-ഡാക്കുമായി  കോളേജിലെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു.കേന്ദ്ര സർക്കാരിൻറെ  എഫ്.എസ്.എസ്.എ-യുടെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി ട്രെയിനിങ് സർട്ടിഫിക്കേഷന്റെ അംഗീകൃത പരിശീലന കേന്ദ്രം കൂടിയാണ് സെന്റ് ഗിറ്റ്സ്.

വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണ് സെന്റ് ഗിറ്റ്സിന്റെ  വിജയത്തിന് പിന്നിലെ അടിസ്ഥാനപാഠം. കഴിഞ്ഞ കാലഘട്ടങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഓട്ടോണോമി പദവി, ഇൻഡസ്ട്രിക്കനുയോജ്യമായ സിലബസ് ഉണ്ടാക്കാൻ തങ്ങളെ പ്രാപതരാക്കിയെന്ന് സെന്റ് ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി. ജോൺ അവകാശപ്പെടുന്നു. യു.ജി.സി മോഡൽ അനുസരിച്ചു ഓൺലൈനിൽ മറ്റു യൂണിവേഴ്സിറ്റികളിലെയും കോഴ്സെറാ, ലിങ്ക്ഡിൻ തുടങ്ങിയ പ്രമുഖ ഓൺലൈൻ എഡ്യുക്കേഷൻ പോർട്ടലുകളിലെയും കോഴ്സുകൾ ചെയ്യാനും കരിക്കുലം അനുവദിക്കുന്നുണ്ട്.  മികച്ച വിദ്യാർഥികൾക്ക് പഠന ചെലവുകളുടെ ആയാസം കുറയ്ക്കാനായി നിരവധി സ്‌കോളർഷിപ്പുകൾ വർഷങ്ങളായി നൽകിവരുന്നുണ്ട്. തികച്ചും മത്സരാധിഷ്ഠിതമായ മേഖലയിൽ തങ്ങളുടേതായ ഇടം നേടുക മാത്രമല്ല 'ലേൺ ഗ്രോ എക്‌സൽ'എന്ന സ്ഥാപനത്തിന്റെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് മികവിന്റെ പുതിയ പന്ഥാവുകളിലൂടെ സഞ്ചരിക്കുകയാണ് സെന്റ് ഗിറ്റ്സ്.

കൂടുതൽ വിവരങ്ങൾക്ക് :

വിശദവിവരങ്ങൾക്ക് വിളിക്കുക : 8129400674 

ഇ – മെയിൽ : admissions@saintgits.org

വെബ്‌സൈറ്റ് : https://saintgits.org

Content Summary : Saintgits Group of Institutions – The unmatched ecosystem for academic excellence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com