അവസരങ്ങളുടെ അനന്ത സാധ്യതകളുമായി എന്‍ജിനീയറിങ്; വൈവിധ്യമുള്ള പഠന ശാഖകളുമായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്

featured-content-nehru-group-of-institutions-admission-notifications–article-image-one
SHARE

നമ്മുടെ ചുറ്റും മനുഷ്യര്‍ നേരിടുന്ന പല വിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനും ഇതിനായി പുതിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാനും തത്പരരാണോ നിങ്ങള്‍? ഭാവിയെ രൂപപ്പെടുത്താന്‍ സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇതിനെല്ലാം സഹായിക്കുന്ന വിധം കൗതുകം നിറഞ്ഞ ഒരു മനോഭാവം നിങ്ങള്‍ക്കുണ്ടോ?എങ്കില്‍ തീര്‍ച്ചയായും എന്‍ജിനീയറിങ് മേഖലയില്‍ ശോഭനമായ ഒരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങുമൊക്കെ മനുഷ്യന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പോകുന്ന ഈ ആധുനിക യുഗത്തില്‍ എന്‍ജിനീയറിങ് മേഖലയിലേക്ക് വരുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നിലുള്ളത് നിരവധി അവസരങ്ങളും ഉറപ്പായ കരിയര്‍ വളര്‍ച്ചയുമാണ്. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ മുതല്‍ കംപ്യൂട്ടറും സൈബര്‍ സുരക്ഷയും നിര്‍മ്മിത ബുദ്ധിയുമടക്കം നിരവധി ശാഖകളും ഉപശാഖകളുമുള്ള വൈവിധ്യം നിറഞ്ഞ പഠന മേഖലയാണ് എന്‍ജിനീയറിങ്. ഈ മേഖലയുടെ പ്രസക്തിയും ആവശ്യകതയും ഒരു കാലത്തും നശിക്കുന്നില്ലെന്നതാണ് ഏറ്റവും മുഖ്യമായ കാര്യം. മിടുക്കരായ വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് തിരഞ്ഞെടുക്കുന്നതിന് ഇനിയും ചില കാരണങ്ങളുണ്ട്. 

1. നൂതനാശയങ്ങളും പുരോഗതിയും

നൂതനാശയങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന  എന്‍ജിനീയറിങ് മേഖല സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും പല വിധ വ്യവസായങ്ങളിലും പുരോഗതിക്ക് കാരണമാകുന്നു. പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചും നിലവിലുള്ള സംവിധാനങ്ങളെ വികസിപ്പിച്ചും സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാരങ്ങള്‍ കണ്ടെത്തിയും എന്‍ജിനീയര്‍മാര്‍ തങ്ങളുടെ വിജ്ഞാനത്തിന്‍റെ അതിരുകള്‍ വലുതാക്കി കൊണ്ടേയിരിക്കുന്നു.

 

2. പല തരത്തില്‍പ്പെട്ട വ്യവസായങ്ങള്‍

ഉത്പാദനം, ഊര്‍ജ്ജം, കെട്ടിടനിര്‍മ്മാണം, എയറോസ്പേസ്, ഓട്ടോമോട്ടീവ്, ഹെല്‍ത്ത്കെയര്‍, ടെലി കമ്മ്യൂണിക്കേഷന്‍, പരിസ്ഥിതി എന്നിങ്ങനെ വ്യത്യസ്തമായ വ്യാവസായിക മേഖലകളില്‍ എന്‍ജിനീയറിങ് പ്രഫഷലുകള്‍ക്ക് ഇന്ന് ആവശ്യകതയുണ്ട്. സ്പെഷ്യലൈസ് ചെയ്യാന്‍ വൈവിധ്യപൂര്‍ണ്ണമായ അവസരങ്ങള്‍ ഇത് വഴി എന്‍ജിനീയര്‍മാര്‍ക്ക് ലഭിക്കും. 

3. ആഗോള അവസരങ്ങള്‍

ലോകമെമ്പാടുമുള്ള പ്രോജക്ടുകളില്‍ ജോലി ചെയ്യാനും സഹകരിക്കാനുമുള്ള അവസരം നല്‍കുന്ന ഒരു ആഗോള മേഖലയാണ് എന്‍ജിനീയറിങ്. പലതരത്തിലുള്ള മള്‍ട്ടിനാഷണല്‍ പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്ന എന്‍ജിനീയര്‍മാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ താമസിക്കാനും വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനും രാജ്യാന്തര അനുഭവപരിചയം സമ്പാദിക്കാനുമുള്ള അവസരം ലഭിക്കും. 

4. തൊഴില്‍ സുരക്ഷയും സ്ഥിരതയും 

സ്ഥിരതയുള്ളതും സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കുന്നതുമായ കരിയര്‍ മേഖലാണ് എന്‍ജിനീയറിങ്. സാങ്കേതിക പുരോഗതിയും അടിസ്ഥാനസൗകര്യ വികസനവും ഉണ്ടായിരിക്കുന്നിടത്തോളം നൈപുണ്യമുള്ള എന്‍ജിനീയര്‍മാരുടെ ആവശ്യകതയും ഉയര്‍ന്നു തന്നെയിരിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലും നിലനിര്‍ത്തുന്നതിലും സുസ്ഥിരമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലും സാമൂഹിക വെല്ലുവിളികളെ നേരിടുന്നതിലും എന്‍ജിനീയര്‍മാര്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്ക് ഈ തൊഴിലിന് സുരക്ഷിതത്വവും നല്‍കുന്നു. 

5. ആകര്‍ഷകമായ ശമ്പളം 

പ്രത്യേകമായ ശേഷികളും വൈദഗ്ധ്യവുമുള്ളവര്‍ക്ക് ആവശ്യകത അധികമായതിനാല്‍ ആകര്‍ഷകമായ ശമ്പള  വ്യവസ്ഥകളും മറ്റ് ആനുകൂല്യങ്ങളും എന്‍ജിനീയര്‍മാര്‍ക്ക് എവിടെയും ലഭിക്കും. തൊഴില്‍പരിചയം, വിദ്യാഭ്യാസം, വ്യവസായം, സ്ഥലം എന്നിവയ്ക്ക് അനുസരിച്ച് എന്‍ജിനീയര്‍മാരുടെ ശമ്പളത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. എന്നാല്‍ ആകര്‍ഷകമായ ശമ്പള  പാക്കേജ് ലഭിക്കുന്ന കാര്യത്തില്‍ എന്‍ജിനീയര്‍മാര്‍ എപ്പോഴും മുന്നിലാണ്. 

6. തുടര്‍ച്ചയായ പഠനവും വളര്‍ച്ചയും

തുടര്‍ച്ചയായ പഠനവും പ്രഫഷണല്‍ വളര്‍ച്ചയും ആവശ്യപ്പെടുന്ന മേഖലയാണ് എന്‍ജിനീയറിങ്. സാങ്കേതിക വിദ്യ ത്വരിത ഗതിയില്‍ മാറുന്നതിനാല്‍  പുതിയ ട്രെന്‍ഡുകളും ഉപാധികളും സങ്കേതങ്ങളും മനസ്സിലാക്കി എന്‍ജിനീയര്‍മാര്‍ സ്വയം പുതുക്കിക്കൊണ്ടിരിക്കണം. ഈ നിരന്തര പഠനാന്തരീക്ഷം ഇവരുടെ  വ്യക്തിഗതവും ബുദ്ധിപരവുമായ വളര്‍ച്ചയെ സഹായിക്കും.

 7. നേതൃശേഷിയും മാനേജ്മെന്‍റ് അവസരങ്ങളും 

എന്‍ജീനിയര്‍മാര്‍ അനുഭവപരിചയവും വൈദഗ്ധ്യവും ആര്‍ജ്ജിക്കുന്നതോടെ അവര്‍ നേതൃത്വപരമായ മാനേജ്മെന്‍റ് റോളുകളിലേക്ക് ഉയര്‍ത്തപ്പെടും. ഇവരുടെ പ്രശ്നപരിഹാര ശേഷികളും വിശകലനാത്മക - വിമര്‍ശന ചിന്തയും മാനേജീരിയല്‍ റോളുകളില്‍ വളരെയധികം പ്രയോജനപ്പെടുന്നതാണ്. പ്രോജക്ട് മാനേജ്മെന്‍റ്, ടീം ലീഡര്‍ഷിപ്പ്, സംരംഭകത്വ രംഗങ്ങളിലേക്കെല്ലാം കടന്നു ചെല്ലാനുള്ള അവസരങ്ങളും ഇത്തരത്തില്‍ എന്‍ജിനീയര്‍ക്ക് ലഭിക്കും. 

8. പോസിറ്റീവ് സ്വാധീനം

മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഉപരി സമൂഹത്തില്‍ പോസിറ്റീവായ സ്വാധീനം ചെലുത്താനുള്ള അവസരം കൂടിയാണ് എന്‍ജിനീയറിങ് മേഖല ഒരു വ്യക്തിക്ക് നല്‍കുന്നത്. സുസ്ഥിര അടിസ്ഥാന സൗകര്യത്തിന്‍റെ വളര്‍ച്ചയ്ക്കും സാങ്കേതിക മുന്നേറ്റത്തിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും പാരിസ്ഥിതിക വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിലും വിവിധ മേഖലകളിലെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിലും നിരധി സംഭാവനങ്ങള്‍ നല്‍കാന്‍ ഒരു എന്‍ജിനീയര്‍ക്ക് സാധിക്കും. ജീവിത മുന്നേറ്റത്തിനും അഭിവൃദ്ധിക്കും എന്‍ജിനീയറിങ് പഠനമേഖല സഹായിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഏത് കോഴ്സ് പഠിക്കും എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് എവിടെ പഠിക്കുന്നു എന്നതും. വ്യത്യസ്തമായ എന്‍ജിനീയറിങ് പഠനശാഖകള്‍ ഒരേ കുടക്കീഴില്‍ അണിനിരത്തുന്ന ദക്ഷിണേന്ത്യയിലെ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണുമടച്ച് തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ്. 

എന്തു കൊണ്ട് നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ?

എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് , അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, മെക്കട്രോണിക്സ് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്,  ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് എന്നിങ്ങനെ വ്യത്യസ്ത പഠനശാഖകളില്‍ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് നെഹ്റു ഗ്രൂപ്പ് നല്‍കി വരുന്നത്. കംപ്യൂട്ടര്‍ സയന്‍സില്‍ തന്നെ ഡേറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് പോലുള്ള സ്പെഷ്യലൈസേഷനുമുണ്ട്. ഇതില്‍ ഓരോ പഠനശാഖകളും പല തരത്തിലുള്ള അവസരങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. 

വിദ്യാഭ്യാസ മേഖലയിലെ മികവിന്‍റെ മുദ്രയെന്ന് അറിയപ്പെടുന്ന നാഷണല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (നാക്) എ പ്ലസ് ഗ്രേഡ് അക്രഡിറ്റേഷന്‍ ലഭിച്ചവയാണ് നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയും, നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും, ജവാഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയും.നെഹ്റു കോളജ് എഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന് നാക് എ ഗ്രേഡ് റീഅക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. നെഹ്റു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലെ മെക്കട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് കോഴ്സുകള്‍ക്കും, നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ എയറോനോട്ടിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് കോഴ്സുകള്‍ക്കും, ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ എയറോനോട്ടിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് കോഴ്സുകള്‍ക്കും നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍റെയും(എന്‍ബിഎ) അംഗീകാരവുമുണ്ട്. പഠനത്തില്‍ ഏറ്റവും മികച്ചത് മാത്രം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ ഈ അക്കാദമിക അംഗീകാരങ്ങള്‍ വ്യക്തമായ ദിശാസൂചി നല്‍കുന്നു. 

ആധുനിക കാലത്ത് എന്‍ജിനീയറിങ്ങിന്‍റെ സമസ്ത മേഖലകളും ഗവേഷണത്തില്‍ അധിഷ്ഠിതമാണ്. ഓരോ സെക്കന്‍ഡും മാറിക്കൊണ്ടിരിക്കുന്ന നൂതനാശയങ്ങളുടെ ഈ പുതുലോകത്ത് ഗവേഷണത്തെ മാറ്റി നിര്‍ത്താനാകില്ല. നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ ഗവേഷണ കേന്ദ്ര പദവികള്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും ഏറെ മുന്നോട്ട് നയിക്കുന്നതാണ്. ഗവേഷണത്തില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷമാണ് ഇവിടെയുള്ളത്.   

കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്ന അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്

കൃഷിയിലെ എന്‍ജിനീയറിങ് തത്വങ്ങളുടെയും ഡിസൈനിന്‍റെയും സാങ്കേതിക വിദ്യയുടെയും പ്രയോഗവുമായി ബന്ധപ്പെട്ടതാണ് നാലു വര്‍ഷ ബിടെക് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയങിങ് പ്രോഗ്രാം. ചെലവും പരിസ്ഥിതി ആഘാതവും കുറച്ച് കാര്‍ഷികോത്പാദനവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന സംവിധാനങ്ങളും ഉപകരണങ്ങളും അഗ്രികള്‍ച്ചര്‍ എന്‍ജീനിയര്‍മാര്‍ വികിസിപ്പിക്കുന്നു. ജലസേചന സംവിധാനങ്ങളുടെയും കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നതിനുള്ള സൗകര്യങ്ങളുടെയും, കന്നുകാലികളെ പാര്‍പ്പിക്കുന്ന ഇടങ്ങളുടെയും രൂപകല്‍പനയും അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്ങിന്‍റെ ഭാഗമാണ്. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയര്‍, ഫാം മാനേജര്‍, റിസര്‍ച്ച് സയന്‍റിസ്റ്റ്, പാരിസ്ഥിതിക എന്‍ജിനീയര്‍, സെയില്‍സ് എന്‍ജിനീയര്‍, ടെക്നിക്കല്‍ റൈറ്റര്‍, അഗ്രികള്‍ച്ചറല്‍ കണ്‍സള്‍ട്ടന്‍റ് തുടങ്ങിയ നിരവധി തൊഴില്‍ സാധ്യതകള്‍ ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുന്നു. 

എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് 

2008ല്‍ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സില്‍ ആരംഭിച്ച എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് വ്യോമയാന എന്‍ജിനീയറിങ് പഠന, ഗവേഷണ മേഖലകളില്‍ ലോകോത്തര നിലവാരത്തിലുള്ള പരിശീലനം നല്‍കി വരുന്നു. ആഗോള വ്യവസായ സാഹചര്യങ്ങള്‍ക്കനുസരിച്ച് മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങിന്‍റെ പാഠ്യപദ്ധതി ഇടയ്ക്കിടെ നെഹ്റു കോളജ് പുതുക്കാറുണ്ട്. എന്‍ജിനീയറിങ്ങിന്‍റെ വ്യത്യസ്ത മേഖലകളിലുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ചോയ്ഡ് അധിഷ്ഠിത ക്രെഡിറ്റ് സംവിധാനം വിദ്യാര്‍ഥികളെ സഹായിക്കുന്നു. അത്യന്താധുനിക സൗകര്യങ്ങളും ലബോറട്ടറി സംവിധാനങ്ങളുമുള്ള എയറോനോട്ടിക്കല്‍ വകുപ്പ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരേ പോലെ വളര്‍ച്ചയ്ക്കുള്ള അന്തരീക്ഷം ഒരുക്കുന്നു. ഐഐടികളിലും ലോകത്തെ മുന്‍നിര സര്‍വകലാശാലകളിലും ഉന്നത പഠനം നടത്താന്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നത് നെഹ്റു കോളജ് ഇവര്‍ക്ക് നല്‍കുന്ന ശക്തമായ അടിത്തറ മൂലമാണ്.  

വിവിധ പഠനശാഖകള്‍ സമന്വയിക്കുന്ന മെക്കട്രോണിക്സ്

ബഹുവൈവിധ്യമാര്‍ന്ന നൈപുണ്യമുള്ളവരെയാണ് ഇന്ന് എന്‍ജിനീയറിങ്ങ് വ്യവയായ മേഖല ആവശ്യപ്പെടുന്നത്. മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, കണ്‍ട്രോള്‍ സിസ്റ്റംസ് തുടങ്ങി വിവിധ എന്‍ജിനീയറിങ്ങ് ശാഖകള്‍ സമന്വയിപ്പിക്കുന്ന മെക്കട്രോണിക്സ് എന്‍ജിനീയറിങ്ങ് പോലെയുള്ള ശാഖകള്‍ക്ക് പ്രസക്തിയേറുന്നതും ഇതിനാലാണ്. 2013 മുതല്‍ ഈ നൂതന പഠനശാഖ പഠിപ്പിച്ചു വരുന്ന നെഹ്‌റു കോളജ്  ഓഫ് എന്‍ജിനീയറിങ്ങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മെക്കട്രോണിക്സ് എന്‍ജിനീയറിങ്ങ് ആദ്യമായി അവതരിപ്പിച്ച സ്ഥാപനങ്ങളിലൊന്നാണ്.

ഇന്നും അപ്രമാദിത്വം പുലര്‍ത്തുന്ന സിവില്‍ എന്‍ജിനീയറിങ്

പറയുമ്പോൾ  പരമ്പരാഗത എന്‍ജിനീയറിങ് മേഖലയൊക്കെ ആണ്. പക്ഷേ ഇന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ തേടി വരുന്ന എന്‍ജിനീയറിങ് പഠനശാഖകളിലൊന്നാണ് സിവില്‍ എന്‍ജിനീയറിങ്. സമൂഹത്തിന്‍റെ വികസനത്തിനും ക്ഷേമത്തിനും അവശ്യമായ അടിസ്ഥാനസൗകര്യ പ്രോജക്ടുകളുടെ രൂപകല്‍പന, നിര്‍മ്മാണം, മാനേജ്മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട പഠനശാഖയാണ് ഇത്. സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്, ജിയോടെക്നിക്കല്‍ എന്‍ജിനീയറിങ്, ഗതാഗത എന്‍ജിനീയറിങ്, പരിസ്ഥിതി എന്‍ജിനീയറിങ്, ജലവിഭവ എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്, തീരദേശ എന്‍ജിനീയറിങ്, നഗരാസൂത്രണം, ദുരന്ത നിവാരണം, നിര്‍മ്മാണ സാമഗ്രികളുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് എന്നിവയെല്ലാം സിവില്‍ എന്‍ജിനീയറിങുമായി ബന്ധപ്പെട്ട പല വശങ്ങളാണ്. 

മെക്കാനിക്കല്‍ എന്‍ജിനീയറിങ്

ഹെവി ടൂളുകളുടെയും വലിയ യന്ത്രങ്ങളുടെയുമെല്ലാം പ്രവര്‍ത്തന സംവിധാനം വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന പ്രഫഷണല്‍ പ്രോഗ്രാമാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്. എന്‍ജിനീയറിങ് പഠനശാഖകളിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിഭാഗമാണ് ഇത്. നെഹ്റു കോളജിലെ മെക്കാനിക്കല്‍ വിഭാഗം 2002ലാണ് ആരംഭിക്കുന്നത്.  സിഎന്‍സി മെഷീന്‍, കാഡ്, ക്യാം എന്നിവയില്‍ ഏറ്റവും പുതിയ ഡിസൈന്‍, അനാലിസിസ്, മോഡലിങ് സോഫ്ട് വെയര്‍ ഉപയോഗിച്ച് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. 

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്
 

വൈദ്യുതിയുടെ സാങ്കേതിക വശങ്ങളുമായി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് മുഖ്യമായും സര്‍ക്യൂട്ടുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും രൂപകല്‍പനയും അവയുടെ ആപ്ലിക്കേഷനുകളും കൈകാര്യം ചെയ്യുന്നു. വൈദ്യുതിയുടെ പ്രായോഗികതയില്‍ ഊന്നിയ ഈ കോഴ്സ്  നമ്മുടെ ജീവിതത്തില്‍ ആവശ്യമായ പല ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെയും രൂപകല്‍പന, നിര്‍മ്മാണം, ഉപയോഗം എന്നിവയില്‍ വൈദഗ്ധ്യം നേടാന്‍ സഹായിക്കും. വൈദ്യുതി ഉത്പാദനം, വിതരണം, വിനിമയം, യന്ത്ര നിയന്ത്രണം എന്നിവയെല്ലാം ഈ പഠന ശാഖയില്‍ ഉള്‍പ്പെടുന്നു.വയറുകള്‍ക്കും സര്‍ക്യൂട്ടുകള്‍ക്കും അപ്പുറം ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗവത്ക്കരണത്തിലേക്ക് ഈ പഠനശാഖ മാറിയിട്ടുണ്ട്. 

ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്
 

വൈദ്യുത ഘടകങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും യന്ത്രങ്ങളും ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ടുകളും അവയുടെ സംവിധാനങ്ങളും രൂപകല്‍പന ചെയ്യാന്‍ സഹായിക്കുന്ന എന്‍ജിനീയറിങ്ങ് പഠന മേഖലയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഇലക്ട്രോണിക്സ് യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്ന ഈ കോഴ്സ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിന്‍റെ ഒരു ഉപശാഖയാണ്. 

സര്‍ഗ്ഗാത്മകത ഏറ്റവും ആവശ്യമുളള ഒരു പഠന മേഖലയാണ് ഇത്. ഈ കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് ടെക്നോളജിസ്റ്റ്, ടെസ്റ്റ് എന്‍ജിനീയര്‍, പ്രോജക്ട് എന്‍ജിനീയര്‍, പ്രോഡക്ട് എന്‍ജിനീയര്‍,ഡവലപ്മെന്‍റ് മാനേജര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്‍റ്, സീനിയര്‍ സെയില്‍സ് മാനേജര്‍, പ്രഫസര്‍, അസിസ്റ്റന്‍റ് പ്രഫസര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തൊഴിലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇലക്ട്രോണിക്സ് മേഖലയില്‍ ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുണ്ട്. 

നെഹ്റു കോളജില്‍ ബിടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന് പുറമേ അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, വിഎല്‍എസ്ഐ ഡിസൈന്‍ എന്നിവയില്‍ എംടെക് പ്രോഗ്രാമുകളുമുണ്ട്. 

nehru-group-of-institutions-admission-notifications–article-image-two

വ്യത്യസ്തമായ  കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് കോഴ്സുകള്‍

ഡേറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് എന്നിങ്ങനെ പുതുതലമുറ വിഷയങ്ങളുടെ സ്പെഷ്യലൈസേഷനാണ് നെഹ്റു കോളജിലെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വകുപ്പ് ഒരുക്കുന്നത്. ഡേറ്റ സയന്‍സില്‍ ബിടെക് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡേറ്റ സയന്‍റിസ്റ്റ്, ഡേറ്റ അനലിസ്റ്റ്, മെഷീന്‍ ലേണിങ് എന്‍ജിനീയര്‍, ബിഗ് ഡേറ്റ എന്‍ജിനീയര്‍, ബിസിനസ്സ് ഇന്‍റലിജന്‍സ് അനലിസ്റ്റ്, ഡേറ്റ എന്‍ജിനീയര്‍, ഡേറ്റ കണ്‍സള്‍ട്ടന്‍റ്, റിസര്‍ച്ച് സയന്‍റിസ്റ്റ്, ഡേറ്റ പ്രോഡക്ട് മാനേജര്‍, സംരംഭകന്‍ എന്നീ തലങ്ങളില്‍ കരിയര്‍ വികസിപ്പിക്കാവുന്നതാണ്. സെക്യൂരിറ്റി ആര്‍ക്കിടെക്റ്റ്, സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയര്‍, കംപ്യൂട്ടര്‍ ഫോറന്‍സിക് അനലിസ്റ്റ്, ആപ്ലിക്കേഷന്‍ സെക്യൂരിറ്റി എന്‍ജിനീയര്‍, ക്ലൗഡ് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, മാല്‍വെയര്‍ അനലിസ്റ്റ് തുടങ്ങിയ പല തൊഴില്‍ റോളുകളാണ് സൈബര്‍ സെക്യൂരിറ്റി ബിടെക്കുകാരെ കാത്തിരിക്കുന്നത്. മനുഷ്യന്‍റെ സ്വാഭാവത്തെ അനുകരിക്കാന്‍ മെഷീനുകളെ പ്രാപ്തമാക്കുന്ന  നിര്‍മ്മിത ബുദ്ധിയും മുന്‍കാലങ്ങളിലെ ഡേറ്റയില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും സ്വയമേവ  പഠിക്കാന്‍ യന്ത്രങ്ങളെ സഹായിക്കുന്ന മെഷീന്‍ ലേണിങ്ങും പുതിയ കാലത്ത് ഏറ്റവുമധികം സാധ്യതകളുള്ള മേഖലകളാണ്. അനുദിനം നിരവധി മാറ്റങ്ങള്‍ക്ക് ഈ രംഗം വിധേയമാകുന്നുണ്ട്. ഈ ട്രെന്‍ഡ് പല വിദ്യാര്‍ഥികളെയും ബിടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിങ് കോഴ്സ് എടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പ്രായോഗികവും തിയററ്റിക്കലുമായ വിജ്ഞാനം ഈ മേഖലയില്‍ നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് നെഹ്റു കോളജിലെ ബിടെക് സ്പെഷ്യലൈസ്ഡ് കോഴ്സുകൾ. 

Content Summary : Nehru Group of Institutions - Admission Notifications

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS