ADVERTISEMENT

മാനത്തേക്ക് പറന്നുയരുന്ന വിമാനവും റോക്കറ്റുമൊക്കെ എന്നും നമ്മുടെ കൗതുകത്തെ തൊട്ടുണര്‍ത്തിയിട്ടുണ്ട്. ഈ ആകാശയാനങ്ങളുടെ പ്രൗഢ ഗംഭീരതയും ആകാരവുമെല്ലാം വിസ്മയത്തോടെ ഒരു ഞൊടിയെങ്കിലും നോക്കി നില്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഒരു വിമാനമോ റോക്കറ്റോ ആകാശത്തേക്ക് പറന്നുയരാന്‍  അതിസങ്കീര്‍ണ്ണവും സാങ്കേതികവുമായ എത്ര ഘട്ടങ്ങളിലൂടെ അവ കടന്നു പോയിരിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു വിമാനത്തിന്‍റെ രൂപരേഖയിലും നിര്‍മ്മാണത്തിലും തുടങ്ങുന്ന ഈ  സാങ്കേതികത അതിന്‍റെ പരിശോധനയും  യോഗ്യതനിര്‍ണ്ണയവും സര്‍ട്ടിഫിക്കേഷനും പരിപാലനവും തുടര്‍ നടപടികളും വരെ നീളുന്നു. ഈ സാങ്കേതിക പ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്ന വിദഗ്ധരാണ്  എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ്, എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍. ആകാശത്തോളവും അതിനപ്പുറവും നീളുന്ന സാധ്യതകളുള്ള ഈ കോഴ്സുകള്‍ ആഗോള ഗുണനിലവാരത്തില്‍ പഠിപ്പിക്കുന്ന സ്ഥാപനമാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ്. 

 

എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ്

 

nehru-group-of-institutions-admission-notifications-aircraft-maintenance-engineering-image-two-jpeg

വിമാനത്തിന്‍റെ പരിശോധന, സര്‍ട്ടിഫിക്കേഷന്‍, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് പഠനശാഖയാണ് എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ്. ഒരു വിമാനം പറക്കുന്നതിന് മുന്‍പ് അവ പരിശോധിച്ച് അതിന്‍റെ കാര്യക്ഷമത വിലയിരുത്തി അതിന് പറക്കാന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയര്‍മാര്‍ പ്രഫഷണല്‍ ലോകത്ത് വളരെയധികം ആദരിക്കപ്പെടുന്നു. വിമാനത്തിന്‍റെ ഓരോ പറക്കലിനും മുന്‍പും ശേഷവുമുള്ള പരിശോധനകള്‍, സര്‍വീസും അറ്റകുറ്റപണികളും, യന്ത്രഭാഗങ്ങള്‍ മാറ്റിവയ്ക്കല്‍, തകരാറുകള്‍ പരിഹരിക്കല്‍, നിര്‍മ്മിതിയില്‍ മാറ്റങ്ങള്‍, നിര്‍മ്മാതാക്കളും നിയന്ത്രണ അതോറിറ്റികളും നിര്‍ദ്ദേശിക്കുന്ന കൃത്യ സമയങ്ങളിലെ സര്‍വീസിങ് എന്നിങ്ങനെ അതിസൂക്ഷ്മവും സാങ്കേതികവുമായ നിരവധി ഉത്തരവാദിത്തങ്ങള്‍ എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയര്‍മാര്‍ നിര്‍വഹിക്കുന്നു. 

 

എയര്‍ ഫ്രേം, പവര്‍പ്ലാന്‍റ്, ഏവിയോണിക്സ്, സിസ്റ്റംസ് എന്നിങ്ങനെ വിമാനപരിപാലനത്തിന്‍റെ വിവിധ വശങ്ങളിലെ തിയറിപരവും പ്രായോഗികവുമായ വശങ്ങള്‍ എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ്(എഎംഇ) കോഴ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നു. എയര്‍ക്രാഫ്റ്റ് ഘടനകള്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, എന്‍ജിനുകള്‍, ഹൈഡ്രോളിക്സ്, ഏവിയോണിക്സ് സംവിധാനങ്ങള്‍, വിമാനപരിപാലന പ്രക്രിയകള്‍, മാനദണ്ഡങ്ങള്‍, ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍, നിര്‍മ്മാണ വസ്തുക്കള്‍, ഇലക്ട്രിസ്റ്റി, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, എയറോഡൈനാമിക്സ്, മെക്കാനിക്കല്‍ നിയന്ത്രണം, എൻജിനീയറിങ് ഡ്രോയിങ് എന്നിവയെല്ലാം എഎംഇ പാഠ്യപദ്ധതിയുടെ ഭാഗമാണ്. എന്‍ജിനീയറിങ് മാത്തമാറ്റിക്സിനെ അപേക്ഷിച്ച് എഎംഇയില്‍ ലോജിക്കല്‍ മികവാണ് വിലയിരുത്തുന്നത്.

 

ലൈസന്‍സ് നല്‍കുന്നത് ഡിജിസിഎ

 

കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ(ഡിജിസിഎ) അംഗീകൃത എഎംഇ ലൈസന്‍സാണ് ലഭിക്കുക.     

 

ആര്‍ക്കൊക്കെ പഠിക്കാം

 

അംഗീകൃത ബോര്‍ഡില്‍ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് കോംബിനേഷനില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് എഎംഇ കോഴ്സിനായി അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന ലഭിക്കും. എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കും എഎംഇ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്.

 

എവിടെ പഠിക്കാം

 

നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന് കീഴില്‍ പാലക്കാടുള്ള ജവഹര്‍ലാല്‍ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും(ജെഎഐ) കോയമ്പത്തൂരുള്ള നെഹ്റു കോളജ് ഓഫ് എയറോനോട്ടിക്സ് & അപ്ലൈഡ് സയന്‍സസിലും എഎംഇ കോഴ്സുകള്‍ ലഭ്യമാണ്. ഡിജിസിഎ അംഗീകരിച്ച കാര്‍ 147(ബേസിക്) സര്‍ട്ടിഫിക്കേഷനുള്ള രണ്ട് വര്‍ഷ എഎംഎ കോഴ്സാണ് ജവഹര്‍ലാന്‍ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേത്. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്ടി ഏജന്‍സിക്ക് തുല്യമായ രാജ്യാന്തര മാനദണ്ഡങ്ങളും യോഗ്യതകളും ഇതില്‍ ഉള്‍പ്പെടുന്നു. 

 

11 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി കേരളത്തിലെ എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ് പഠന േഖലയിലെ മുന്‍നിരക്കാണ് ജെഎഐ. എഎംഇ കോഴ്സിന് പുറമേ ബിഎസ് സി എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് സയന്‍സ് കോഴ്സും ജെഎഐ ലഭ്യമാക്കുന്നു. 

 

മൂന്ന് എയര്‍ക്രാഫ്റ്റ് ആന്‍ഡ് ടര്‍ബൈന്‍ എന്‍ജിനുകള്‍, അത്യാധുനിക ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, രാജ്യാന്തര  വിമാനത്താവള മാതൃക എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ സൗകര്യങ്ങള്‍. അനുഭവജ്ഞാനവും വൈദഗ്ധ്യവുമുള്ള അധ്യാപകരും പരിശീലകരും സ്ഥാപനത്തിന്‍റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നു. തത്സമയ എയര്‍ക്രാഫ്റ്റ് പരിപാലന അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിന് തിരുവനന്തപുരം എയര്‍ ഇന്ത്യയുമായി കോളജ് ദീര്‍ഘകാല കരാറില്‍  ഏര്‍പ്പെട്ടിരിക്കുന്നു. ലോകമെങ്ങും പരന്നു കിടക്കുന്ന ഒരു പൂര്‍വവിദ്യാര്‍ഥി ശൃംഖലയും ജെഎഐക്കുണ്ട്. കോഴ്സ് കഴിഞ്ഞിറങ്ങിയവരെ പ്ലേസ്മെന്‍റിനും പ്രായോഗിക പരിശീലനത്തിനും ഇന്‍റേണ്‍ഷിപ്പുകള്‍ക്കും സഹായിക്കുന്ന സമര്‍പ്പിത എന്‍സിപിഐആര്‍-പ്ലേസ്മെന്‍റ് & ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ടീമും ഇവിടെ പ്രവര്‍ത്തിക്കുന്നു. 

 

നെഹ്റു കോളജ് ഓഫ് എയറോനോട്ടിക്സ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ എഎംഇ കോഴ്സിന് പുറമേ ബിഎസ് സി എയറോനോട്ടിക്കല്‍ സയന്‍സ്,  എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്മെന്‍റില്‍ ബിബിഎ, എംബിഎ കോഴ്സുകള്‍, അയാട്ട കോഴ്സുകള്‍ എന്നിവയും ലഭ്യമാണ്. 

 

തൊഴില്‍ സാധ്യതകള്‍

 

സാങ്കേതിക വൈദഗ്ധ്യവും, സൂക്ഷ്മതയും, കര്‍ശനമായ സുരക്ഷ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിനുള്ള ശേഷിയും ആവശ്യപ്പെടുന്ന കരിയര്‍ മേഖലയാണ് ഇത്.എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേസ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ ന്യൂസിലാന്‍ഡ്, ക്വാന്‍ടാസ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, കുവൈറ്റ് എയര്‍വേസ്, എത്തിഹാദ് എയര്‍വേസ് തുടങ്ങിയ വിദേശ എയര്‍ലൈനറുകളിലും എയര്‍ ഇന്ത്യ, എയര്‍ഇന്ത്യന്‍ എക്സ്പ്രസ്,  ഇന്‍ഡിഗോ, ഗോഎയര്‍, സ്പൈസ്ജറ്റ്, ട്രൂജറ്റ്, വിസ്താര, എയര്‍വര്‍ക്ക്സ്, ജിഎംആര്‍, ടെക്നിക്കല്‍ പ്രസിദ്ധീകരണ കമ്പനികള്‍ പോലുള്ള തദ്ദേശീയ കമ്പനികളിലും നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സില്‍ പഠിച്ച എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയര്‍മാര്‍ ജോലി ചെയ്തു വരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി എയര്‍ ബസ് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതോടെ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഎംഇ കോഴ്സ് മികച്ച അവസരങ്ങള്‍ ഒരുക്കുന്നു. 

 

എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്

 

ഏറ്റവും ലളിതമായി പറഞ്ഞാല്‍ വിമാനം, റോക്കറ്റ്, ഉപഗ്രഹങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ രൂപകല്‍പനയും നിര്‍മ്മാണവും പരിപാലനവുമാണ് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്. ചന്ദ്രനവും ചൊവ്വയും സൗരയൂഥവുമെല്ലാം കടന്ന് മുന്നേറുകയാണ് പ്രപഞ്ചത്തെ സംബന്ധിച്ച മനുഷ്യന്‍റെ അന്വേഷണങ്ങള്‍. ജീവനും ജലവും വിഭവങ്ങളും തേടിയുള്ള മനുഷ്യന്‍റെ ബഹിരാകാശ സഞ്ചാരങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് ഓരോ എയറോനോട്ടിക്കല്‍ എന്‍ജിനീയറും നിര്‍വഹിക്കുന്നത്. വൈദഗ്ധ്യം ഏറുന്നതിനൊപ്പം ശമ്പളവും വർദ്ധിക്കുന്ന എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പഠന മേഖല കൂടിയാണ്. 

തൊഴില്‍ സാധ്യതകള്‍

വിമാന നിര്‍മ്മാതാക്കള്‍, ബഹിരാകാശ ഏജന്‍സികള്‍, ഡിആര്‍ഡിഒ പോലുള്ള ഗവേഷണ സംഘടനകള്‍, പ്രതിരോധ കമ്പനികള്‍, എയര്‍ലൈനുകള്‍ എന്നിവിടങ്ങളിലെല്ലാം  എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ അവസരങ്ങളുണ്ട്. രൂപരേഖ, നിര്‍മ്മാണം, പരിശോധന, ഗവേഷണം, ഓപ്പറേഷന്‍സ്, മെയിന്‍റനന്‍സ് റോളുകളില്‍ ഇവര്‍ക്ക് ജോലി ചെയ്യാം. വിമാന ഘടന, എയറോഡൈനാമിക്സ്, പ്രൊപ്പല്‍ഷന്‍ തുടങ്ങിയ മേഖലകളില്‍ സ്പെഷ്യലൈസേഷനും സാധ്യതയുണ്ട്. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മുന്നേറ്റത്തിന്‍റെ ഫലമായി കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ വിമാന, ബഹിരാകാശ യാനങ്ങളുടെ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. ആ ആവശ്യകത തൃപ്തിപ്പെടുത്തുന്നതിലും വ്യോമയാന, ബഹിരാകാശ മേഖലയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിലും എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ട്.

 

ഏറോനോട്ടിക്കൽ എൻജിനീയറിങ് പഠനം  വിജയകരമായി പൂർത്തിയാക്കിയവർക്ക് എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, എയർ ട്രാഫിക് കൺട്രോൾ, ടെക്നിക്കൽ പബ്ലിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച കരിയർ സ്വന്തമാക്കാം. കൂടാതെ സയന്റിസ്റ്റായും എയർഫോഴ്സിൽ ഫ്ലയങ് ഓഫീസറായും ജോലി ലഭിക്കുന്നതാണ്.

 

എവിടെ പഠിക്കാം

നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന് കീഴില്‍ പാലക്കാടുള്ള ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, കോയമ്പത്തൂരുള്ള നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ ലഭ്യമാണ്. ഉയര്‍ന്ന ഗുണനിലവാരത്തിന്‍റെ മുദ്രയായ നാഷണല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ(നാക്) എ പ്ലസ് ഗ്രേഡ് ലഭിച്ചതാണ് ഈ മൂന്ന് സ്ഥാപനങ്ങളും. നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെയും ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെയും എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍(എന്‍ബിഎ) അംഗീകാരവുമുണ്ട്. 

2008ല്‍ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സില്‍ ആരംഭിച്ച എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് വ്യോമയാന എന്‍ജിനീയറിങ് പഠന, ഗവേഷണ മേഖലകളില്‍ ലോകോത്തര നിലവാരത്തിലുള്ള പരിശീലനം നല്‍കി വരുന്നു. ആഗോള വ്യവസായ സാഹചര്യങ്ങള്‍ക്കനുസരിച്ച് മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങിന്‍റെ പാഠ്യപദ്ധതി ഇടയ്ക്കിടെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പുതുക്കാറുണ്ട്. എന്‍ജിനീയറിങ്ങിന്‍റെ വ്യത്യസ്ത മേഖലകളിലുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ചോയ്ഡ് അധിഷ്ഠിത ക്രെഡിറ്റ് സംവിധാനം വിദ്യാര്‍ഥികളെ സഹായിക്കുന്നു. അത്യന്താധുനിക സൗകര്യങ്ങളും ലബോറട്ടറി സംവിധാനങ്ങളുമുള്ള എയറോനോട്ടിക്കല്‍ വകുപ്പ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരേ പോലെ വളര്‍ച്ചയ്ക്കുള്ള അന്തരീക്ഷം ഒരുക്കുന്നു. ഐഐടികളിലും ലോകത്തെ മുന്‍നിര സര്‍വകലാശാലകളിലും ഉന്നത പഠനം നടത്താന്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നത് നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്  ഇവര്‍ക്ക് നല്‍കുന്ന ശക്തമായ അടിത്തറ മൂലമാണ്.  

ഇ – മെയിൽ : office@ncerc.ac.in, jcetadmissions@nehrucolleges.com

വിശദവിവരങ്ങൾക്ക് വിളിക്കുക : 7510331777, 9605771555

Content Summary : Nehru Group of Institutions - Admission Notification - Aircraft Maintenance Engineering Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com