ADVERTISEMENT

കോട്ടയം ∙ സെയിന്റ്ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ എംബിഎ കോഴ്സിന് വീണ്ടും അക്രഡിറ്റേഷൻ. 2017 മുതൽ ഡൽഹിയിലെ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അക്രഡിറ്റഡ് പദവിയുള്ള കോഴ്സിന് അടുത്ത മൂന്നുവർഷത്തേക്കു കൂടി ഈ അംഗീകാരം പരിശോധനാ സമിതി ശുപാർശ ചെയ്തു. 

 

വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണു സെയിന്റ്ഗിറ്റ്സിന്റെ വിജയത്തിനു പിന്നിലെ അടിസ്ഥാനപാഠമെന്നു  ഡയറക്ടർ തോമസ് ടി.ജോൺ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് / ഡേറ്റ അനലിറ്റിക്സ്, ഫിൻടെക് എന്നിവയിൽ സ്പെഷ‌ലൈസ് ചെയ്യാൻ ഇവിടെ അവസരമുണ്ട്. 

 

കോളജിലെ അധ്യാപകരെയും വിദ്യാർഥികളെയും ചെയർമാൻ പുന്നൂസ് ജോർജ് അഭിനന്ദിച്ചു. സെയിന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, എംസിഎ കോഴ്സുകൾ ഉൾപ്പെടെ 7 പ്രോഗ്രാമുകൾക്കാണു നിലവിൽ എൻബിഎ അക്രഡിറ്റേഷനുള്ളത്.

 

Content Summary : Saintgits College's  MBA Programme again got NBA Accreditation- Education News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com