ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ എംഎസ്‌സി ഡാറ്റാ സയന്‍സുമായി അമൃത
Mail This Article
എന്‍ഐആര്‍എഫ് 2023ലെ ഏഴാമത് റാങ്കുനേടിയ അമൃത വിശ്വവിദ്യാപീഠം, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ എംഎസ്‌സി ഡാറ്റാ സയന്‍സ് ആരംഭിക്കുന്നു. അമൃത സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസിലെ ഗണിതശാസ്ത്ര വിഭാഗം തുടങ്ങുന്ന രണ്ടുവര്‍ഷത്തെ കോഴ്‌സ്, വ്യവസായത്തില്‍ നിലവിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്കൽ വിശകലനവും അത്യാധുനിക കമ്പ്യൂട്ടിംഗ് സാങ്കേതികതകളും സംയോജിപ്പിച്ചിരിക്കുന്നു.
ലോജിസ്റ്റിക്‌സ്, ഇന്‍വെന്ററി മോഡലുകള്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡാറ്റാ അനലിറ്റിക്‌സ്, മാര്‍ക്കറ്റിംഗ് അനലിറ്റിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡാറ്റ അനലിറ്റിക് ടെക്‌നിക്കുകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ, ലോജിസ്റ്റിക്‌സിലെയും സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലെയും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. കൂടാതെ, വിദ്യാര്‍ത്ഥികളുടെ പ്രായോഗിക വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി വേനല്‍ക്കാല-ശീതകാല അവധിക്കാലത്ത് ഇന്റേണ്‍ഷിപ്പിലോ ഇന്‍പ്ലാന്റ് പരിശീലന പരിപാടികളിലോ പങ്കെടുക്കുവാനുള്ള അവസരവുമുണ്ടാകും.
അപേക്ഷകര്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്സ്; ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (കണക്കോ, സ്റ്റാറ്റിസ്റ്റിക്‌സോ പഠിച്ചിരിക്കണം), സിഎസ്ഇ/മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗില്‍ ബി.ഇ./ബി.ടെക്, അല്ലെങ്കില്‍ തത്തുല്യയോഗ്യത നേടിയവരായിരിക്കണം. ഓരോ കോഴ്‌സിനും കുറഞ്ഞത് 50% മാര്‍ക്കും മൊത്തം 60% മാര്‍ക്കും നേടിയവരായിരിക്കണം. 2023 ആഗസ്റ്റിൽ ആരംഭിക്കുന്ന കോഴ്‌സിന് ജൂൺ 30-നുള്ളിൽ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും, https://www.amrita.edu/program/m-sc-in-data-science-with-logistics-and-supply-chain-management/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Summary : Amrita Vishwa Vidyapeetham M. Sc. in Data Science with Logistics and Supply Chain Management