ADVERTISEMENT

സഞ്ജയ് പി മല്ലാര്‍

പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിൽ പരിശീലനം നേടിയ സഞ്ജയ് പി. മല്ലാര്‍  600-ല്‍ 583.64 മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കൃഷ്ണകൃപ വീട്ടില്‍ ഡോക്ടര്‍ ദമ്പതിമാരായ പ്രവീണ്‍ ഗോപിനാഥിന്‍റെയും വീണാ പ്രവീണിന്‍റെയും മകനാണ് സഞ്ജയ്.  ഈ വര്‍ഷം നടന്ന ഐ.ഐ.റ്റി. പരീക്ഷയില്‍ ഓള്‍ ഇന്ത്യാ റാങ്ക് 86 നേടി മലയാളികളില്‍ ഒന്നാമനായിരുന്നു. തൃശൂര്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂളില്‍ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്‍റിലെ രണ്ടുവര്‍ഷത്തെ റസിഡന്‍ഷ്യല്‍ ഐ.ഐ.റ്റി. എന്‍ട്രന്‍സ് പരിശീലനം നേടിയിരുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ ബ്രില്ല്യന്‍റിലെ ഉന്നതനിലവാരത്തിലുള്ള ക്ലാസ്സുകളും നിരവധി മാതൃകാ പരീക്ഷകളും സംശയനിവാരണത്തിന് അദ്ധ്യാപകരുടെ നിര്‍ലോഭമായ സഹകരണവും മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും തന്‍റെ വിജയത്തിന് കാരണമായിയെന്ന് സഞ്ജയ് പറയുന്നു. 

ആഷിക് സ്റ്റെനി

പാലാ ഭരണങ്ങാനം സ്വദേശി ആഷിക് സ്റ്റെനി 600 ല്‍ 575.70 മാര്‍ക്കോടെ രണ്ടാംറാങ്ക് നേടി. അദ്ധ്യാപകനായ സ്റ്റെനി ജയിംസിന്‍റെയും ശ്രീമതി ബിനു സ്റ്റെനിയുടെയും മകനാണ് ആഷിക്. പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആഷിക് രണ്ടുവര്‍ഷമായി ബ്രില്ല്യന്‍റിലെ ഐ.ഐ.റ്റി കോച്ചിംഗില്‍ പങ്കെടുത്തിരുന്നു.ജെ.ഇ.ഇ.മെയിന്‍ പരീക്ഷയില്‍  കേരളത്തില്‍ നിന്ന് ഒന്നാസ്ഥാനവും ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് ഓള്‍ ഇന്ത്യാ റാങ്ക് 195 ഉം നേടിയിരുന്നു ആഷിക്. 

ഫ്രെഡി ജോര്‍ജ് റോബിന്‍

600-ല്‍ 572.75 മാര്‍ക്ക് നേടി 3-ാം റാങ്ക് കരസ്ഥമാക്കിയ ഫ്രെഡി ജോര്‍ജ് റോബിന്‍ എറണാകുളം കലൂര്‍ സ്വദേശി എന്‍ജിനീയറായ റോബിന്‍ സെബാസ്റ്റ്യന്‍റെയും ഡോക്ടറായ ഗ്രേസ് മരിയ ജോര്‍ജിന്‍റെയും മകനാണ്. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ റാങ്ക് 531 നേടിയിരുന്നു. പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിലെ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്‍റിന്‍റെ ഐ.ഐ.റ്റി. കോച്ചിംഗിലും പങ്കെടുത്തിരുന്നു. 

സായൂജ് പി

5-ാം റാങ്ക് കരസ്ഥമാക്കിയ സായൂജ് പി 600 ല്‍ 568.98 മാര്‍ക്കാണ് നേടിയത്.  കണ്ണൂര്‍ തളിപ്പറമ്പ് ഫിനാന്‍സ് മാനേജരായ ജയചന്ദ്രന്‍ പി.ആറിന്‍റെയും സൈലജയുടെയും മകനാണ് സായൂജ്. ഈ വര്‍ഷം നടന്ന ഐ.ഐ.ടി പരീക്ഷയില്‍ ഓള്‍ ഇന്ത്യാ റാങ്ക് 290 നേടിയിരുന്നു.  പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ ഐ.ഐ.റ്റി എന്‍ട്രന്‍സ് പരിശീലനം നേടിയിരുന്നു.

പ്രഫുല്‍ കേശവദാസ്

പാലക്കാട് സ്വദേശിയായ അദ്ധ്യാപകദമ്പതിമാരായ കേശവദാസ് പി.യുടെയും രാജി റ്റി.കെ.യുടെയും മകനാണ് 8-ാം റാങ്ക്  നേടിയ ഫ്രഫുല്‍ കേശവദാസ് 600 ല്‍ 560.88  മാര്‍ക്കാണ് നേടിയത. ഒരു വര്‍ഷമായി ബ്രില്ല്യന്‍റില്‍ റിപ്പീറ്റേഴ്സ് ബാച്ചില്‍ എന്‍ട്രന്‍സ് പരിശീലനം നേടിയിരുന്നു. 

ശിവരൂപ് ജെ

കൊല്ലം പുനക്കന്നൂര്‍ സ്വദേശി ശിവരൂപ് ജെ. യ്ക്കാണ് 9-ാം റാങ്ക്. 600 ല്‍ 557.21 മാര്‍ക്കാണ് നേടിയാണ്. സര്‍ക്കാര്‍ ജീവനക്കാരനായ ജയപ്രസാദിന്‍റെയും അസി. പ്രഫസര്‍ ദേവി പ്രിയയുടെയും മകനാണ് ശിവരൂപ്. മാന്നാനം കെ.ഇ. സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്ല്യന്‍റിലെ എന്‍ട്രന്‍സ് കോച്ചിംഗില്‍ പങ്കെടുത്തിരുന്നു.

ആര്യ രജനി

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ ശ്രീ. ഉണ്ണകൃഷ്ണന്‍ എം.കെയുടെയും ശ്രീമതി. രജനി കെ.വി.യുടെ മകളായ ആര്യ രജനിയ്ക്കാണ് 10-ാം റാങ്ക്. 600 ല്‍ 555.47 മാര്‍ക്കാണ് നേടിയത്. കഴിഞ്ഞ ഒരുവര്‍ഷമായി ബ്രില്ല്യന്‍റിലെ എന്‍ട്രന്‍സ് കോച്ചിംഗില്‍ പങ്കെടുത്തിരുന്നു.

ഏഥന്‍ വിനു ജോണ്‍

എറണാകുളം തേവര സ്വദേശി എ.ജെ. വിനുമോന്‍റെയും ആശാ വി ജോസിന്‍റെയും മകനായ ഏഥന്‍ വിനുവിനാണ് എസ്.ടി വിഭാഗത്തില്‍ ഒന്നാംറാങ്ക്. കഴിഞ്ഞ ഒരുവര്‍ഷമായി ബ്രില്ല്യന്‍റിലെ എന്‍ട്രന്‍സ് കോച്ചിംഗില്‍ പങ്കെടുത്തിരുന്നു.

അനഘ എസ്.

പാലക്കാട് നെച്ചൂര്‍ സ്വദേശിനിയായ അനഘ എസിനാണ്  എസ്ടി വിഭാഗത്തില്‍ രണ്ടാം റാങ്ക്. പാലക്കാട്ട് നെച്ചൂര്‍ സ്വദേശികളായ ശ്രീ. സുന്ദരന്‍ സി.യുടെയും, രമണി കെയുടെയും മകളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബ്രില്ല്യന്‍റിലെ റിപ്പീറ്റേഴ്സ് ബാച്ചില്‍ എന്‍ട്രന്‍സ് പരിശീനം നേടിയിരുന്നു. ആദ്യത്തെ 10 റാങ്കില്‍ 7 ഉം  50 റാങ്കില്‍ 40 ഉം 100 റാങ്കില്‍ 75 ഉം 500 റാങ്കില്‍ 352 ഉം നേടാനായി. 14 ജില്ലകളില്‍ 12 ജില്ലകളിലും ബ്രില്ല്യന്‍റിലെ കുട്ടികളാണ് ഒന്നാമത് എത്തിയത്. ഉന്നതവിജയം കരസ്ഥമാക്കിയവരെ ബ്രില്ല്യന്‍റിന്‍റെ ഡയറക്ടേഴ്സും അദ്ധ്യാപകരും ചേര്‍ന്ന് അഭിനന്ദിച്ചു. 2024 ലെ ജെ.ഇ.ഇ.അഡ്വാന്‍സ്ഡ് പരീക്ഷകള്‍ക്കുള്ള പുതിയ ബാച്ചുകള്‍ ജൂണ്‍ 26 മുതല്‍ ആരംഭിക്കുന്നു. ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്, കീം, ജെ.ഇ.ഇ.മെയിന്‍ എന്നിവയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക : www.brilliantpala.org

Content Summary : KEAM 2023 - Kerala Toppers and District Toppers - Brilliant Study Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com