ADVERTISEMENT

വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട ഒട്ടേറെ ധാരണകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. ഇവയിൽ‍ പലതും മിഥ്യാധാരണകളായിരിക്കാം. വിദ്യാഭ്യാസ വായ്പകളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് ആഴത്തിലുള്ള അറിവ് അത്യാവശ്യമാണ്.

Read Also : ജോലി മടുത്തോ? രാജിവയ്ക്കല്ലേ, മനസ്സിനെ ഉഷാറാക്കാം 7 കാര്യങ്ങളിലൂടെ

ചില മിഥ്യാധാരണകളുടെ ചുരുളഴിക്കാം.

 

1. ഒരു വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുക്കുന്നതിനെക്കാൾ നല്ലത് ആസ്തികൾ വിൽക്കുന്നതാണ്: ചെലവേറിയ വിദ്യാഭ്യാസത്തിനു സമ്പാദ്യം വിനിയോഗിക്കുമ്പോൾ മറ്റ് അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ടിനെ ബാധിച്ചേക്കാം. വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുക്കുകയാണെങ്കിൽ അവരുടെ സമ്പാദ്യവും നിക്ഷേപവും ആകസ്മികമായ അവസരങ്ങളിൽ ആശ്രയിക്കാവുന്ന തരത്തിൽ തുടരും. എന്നാൽ വിദ്യാഭ്യാസ വായ്പ ഭാവിയിൽ ബാധ്യതയുമാകരുത്.

 

2.വിദ്യാഭ്യാസ വായ്പകൾക്ക് ഈട് ആവശ്യമാണ്: വായ്പ എടുക്കുമ്പോൾ ഈട് നിർബന്ധമല്ല. ഈട് നൽകാതെ പല ധനകാര്യ സ്ഥാപനങ്ങളും സംരക്ഷിതമല്ലാത്ത വായ്പകൾ വിദ്യാർഥികൾക്ക് നൽകുന്നുണ്ട്.

 

3. ക്രെഡിറ്റ് ഹിസ്റ്ററി ഇല്ല എന്നതിനർഥം വായ്പയ്ക്ക് അംഗീകാരം ലഭിക്കില്ലെന്നാണ്: വിദ്യാർഥികൾ സാധാരണ ആദ്യമായി വായ്പ എടുക്കുന്നവരായിരിക്കും, ഒരുപക്ഷേ, ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടായിരിക്കുകയില്ല. എന്നാൽ വിദ്യാഭ്യാസ വായ്പയിൽ വിദ്യാർഥികളുടെ പ്രൊഫൈൽ വിലയിരുത്തി തൊഴിൽ സാധ്യതകൾ നിർണയിച്ച് അക്കാദമിക് സ്കോറിന്റെ അടിസ്ഥാനത്തിലാണ് വായ്പ കൊടുക്കുക. പ്രവേശന പരീക്ഷയുടെ സ്കോറുകൾ, സർവകലാശാലയുടെ പ്രവർത്തനം എന്നിവയും വിലയിരുത്തും.

 

4.വിദ്യാഭ്യാസ വായ്പകളിൽ ട്യൂഷൻ ഫീസ് മാത്രമാണ് ഉൾക്കൊള്ളുന്നത്: ട്യൂഷൻ ഫീസ്, താമസ ചെലവുകൾ, പഠന സാമഗ്രികളുടെ ചെലവുകൾ, യാത്രാ ചെലവുകൾ എന്നിവയും ഉൾപ്പെടുന്ന വായ്പകളുണ്ട്.

 

5. ബിരുദം നേടുന്നത് വരെ കടബാധ്യതയില്ല: മൊറട്ടോറിയം കാലയളവ് ലഭ്യമാണെങ്കിലും വിദ്യാർഥികൾ വായ്പ തിരിച്ചടവിലേക്കായി ചെറിയ തുകകൾ കണ്ടെത്താനുള്ള പദ്ധതിയിടണം. ഇതു പലിശ രഹിത കാലയളവല്ല.

 

6. വായ്പകൾ ഉന്നതവിദ്യാഭ്യാസത്തിന് മാത്രമുള്ളതാണ്: നൈപുണ്യ വികസന പരിപാടികൾക്കായും വിദ്യാഭ്യാസ വായ്പ നൽകുന്ന സ്ഥാപനങ്ങളുണ്ട്. സ്കൂൾ ഫീസ് അടയ്ക്കാൻ വായ്പ നൽകുന്ന എൻബിഎഫ്സികളുമുണ്ട്.

 

7. വിദ്യാഭ്യാസ ധനസഹായം എല്ലാ വിദ്യാർഥികൾക്കും ഒരുപോലെയാണ്: കോഴ്സ്, തൊഴിൽ സാധ്യതകൾ, അക്കാദമിക് സ്കോർ, പ്രവേശന പരീക്ഷ സ്കോറുകൾ എന്നിവയുൾപ്പെടുത്തി വ്യക്തിപരമായാണ് വായ്പകൾ.

 

8. വിദ്യാഭ്യാസ വായ്പയ്ക്ക് ഒരു സഹ-വായ്പക്കാരനെ ആവശ്യമില്ല: വായ്പ അപേക്ഷ അംഗീകരിക്കുന്നതിന് ഗ്യാരന്ററായി ഒരു സഹ-വായ്പക്കാരന് വളരെയധികം പ്രാധാന്യമുണ്ട്. ഇതു മാതാപിതാക്കളോ നിയമപരമായ രക്ഷകർത്താവോ രക്തബന്ധത്തിലുള്ള വ്യക്തിയോ ആയിരിക്കണം.

 

9.ദൈർഘ്യമേറിയ പ്രക്രിയ: ഡിജിറ്റലായി കൃത്യമായ പ്രക്രിയകളിലൂടെ പുതിയ കാലത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രൊഫൈലുകൾ വിലയിരുത്താനും വായ്പകൾ വേഗത്തിലാക്കാനും കഴിയും.

 

10. തിരിച്ചടവ് നിബന്ധനകൾ സ്ഥിരതയുള്ളതും കർക്കശവുമാണ്: അപേക്ഷകനുമായി തിരിച്ചടവ് നിബന്ധനകൾ ചർച്ച ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങൾ ഒട്ടേറെയുണ്ട്.

 

രാജേഷ് കചാവേ

(ചീഫ് ബിസിനസ് ഓഫിസർ–സ്റ്റുഡന്റ് ലെൻഡിങ് ആൻഡ് ഇൻഷുറൻസ് ബിസിനസ്, അവാൻസ്‌ ഫിനാൻഷ്യൽ സർവീസസ്)

 

Content Summary : 10 things to consider before applying for a student loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com