ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് : ചരിത്രത്തില്‍ ആദ്യമായി 240 ല്‍ 240 മാര്‍ക്കോടെ വിവേക് മേനോന്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്

brilliant-study-centre-pala-iiser-results
SHARE

രാജ്യത്തെ വിവിധ IISER  കളിലേക്കുള്ള പ്രവേശന പരീക്ഷയായ IAT (IISER Aptitude Test) ല്‍ ചരിത്രത്തില്‍ ആദ്യമായി 240 ല്‍ 240 മാര്‍ക്കോടെ വിവേക് മേനോന്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കേരളത്തിന്‍റെ അഭിമാനമായി.

കൊച്ചി ഇടപ്പള്ളി സ്വദേശിയും വിദേശത്ത് ടെക്നിക്കല്‍ അഡ്വൈസറുമായ സുനില്‍ മേനോന്‍റെയും പത്മജ മേനോന്‍റെയും മകനാണ് വിവേക്. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പമുള്ള പാലാ ബ്രല്യന്‍റ് സ്റ്റഡി സെന്‍ററിലെ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.  കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയില്‍ 26-ാം റാങ്കും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 1117-ാം റാങ്കും കരസ്ഥമാക്കിയിരുന്നു.

അഖിലേന്ത്യാ തലത്തില്‍ 2-ാം റാങ്ക് നേടിയ ഗൗരി ബിനു, ഡോക്ടര്‍ ദമ്പതികളായ ബിനു ഉപേന്ദ്രന്‍റെയും സ്വപ്ന മോഹന്‍റെയും മകളാണ്. കൊച്ചി വടുതല ചിന്മയ വിദ്യാലയത്തിലെ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്‍റിലെ തീവ്രപരിശീലനത്തിലൂടെയാണ് ഗൗരി ഈ നേട്ടം സ്വന്തമാക്കിയത്. 2023 നീറ്റ് പരീക്ഷയില്‍ 720ല്‍ 700 മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ 253-ാം റാങ്ക്  നേടിയിരുന്നു.

കൊല്ലം പുനക്കന്നൂര്‍ സ്വദേശി ജയപ്രസാദിന്‍റെയും ദേവിപ്രിയയുടെയും മകനായ ശിവരൂപ് ജെ. യ്ക്കാണ് 6-ാം റാങ്ക്. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്ല്യന്‍റിലെ എന്‍ട്രന്‍സ് ക്ലാസ്സില്‍ പങ്കെടുത്തിരുന്നു. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയില്‍ 9-ാം റാങ്കും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 259-ാം റാങ്കും കരസ്ഥമാക്കിയിരുന്നു.

അഖിലേന്ത്യാ തലത്തില്‍ 22-ാം റാങ്ക് നേടിയ ശ്രീനന്ദന്‍ സി.,  24-ാം റാങ്ക് നേടിയ പ്രഫുല്‍ കേശവദാസ്, 25-ാം റാങ്ക് നേടിയ സി. ആദിത്യ, 28-ാം റാങ്ക് നേടിയ കൃഷ്ണ എസ്.എല്‍, 65-ാം റാങ്ക്  നേടിയ ഐവാന്‍ സജി, 66-ാം റാങ്ക് നേടിയ നിതീഷ് പി., 86-ാം റാങ്ക് നേടിയ സായൂജ് പി, 94-ാം റാങ്ക് നേടിയ ആല്‍ബര്‍ട്ട് സെബാസ്റ്റ്യന്‍, 98-ാം റാങ്ക് നേടിയ ജൊഹാന്‍ സാം എന്നിവര്‍  ആദ്യ 100 റാങ്കിനുള്ളില്‍ ബ്രില്ല്യന്‍റില്‍നിന്ന് ഇടം നേടി. ആദ്യ 500 റാങ്കിനുള്ളില്‍ 35 ഓളം  വിദ്യാർഥികളെയും 1000 റാങ്കിനുള്ളില്‍ 80 ഓളം വിദ്യാർഥികളെയും മുന്‍നിരയില്‍ എത്തിക്കാന്‍ ബ്രില്ല്യന്‍റിനു സാധിച്ചു.

ശാസ്ത്ര വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് IISER  കള്‍ രാജ്യത്ത് ആരംഭിച്ചത്. 1750ഓളം സീറ്റുകളാണ്  IISER  കളിലുള്ളത്.

ഈ വർഷത്തെ നീറ്റ്, ജെഇഇ അഡ‍്വാൻസ്ഡ്, ജെഇഇ മെയിൻ, കേരളാ എൻജിനീയറിങ്, കുസാറ്റ് തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകളിലെല്ലാം കേരളത്തിലെ ഒന്നാം റാങ്കുകൾ ഉൾപ്പടെ മിന്നുന്ന നേട്ടമാണ് പാലാ ബ്രില്യന്റിലെ വിദ്യാർഥികൾ കൈവരിച്ചിരിക്കുന്നത്. എൻട്രൻസ് പരിശീലന രംഗത്ത് 40 വർഷത്തെ പാരമ്പര്യമുള്ള പാലാ ബ്രില്യന്റ്, എല്ലാ എൻട്രൻസ് പരീക്ഷകളിലും ഇന്ത്യയിലെ തന്നെ ഉയർന്ന റാങ്കുകൾ സംഭാവന ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടായി മാറിക്കഴിഞ്ഞു.

Content Summary : IISER Aptitude Test - Full Score Vivek Menon - Brilliant Study Centre Pala

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS