ADVERTISEMENT

ന്യൂഡൽഹി ∙ പിഎച്ച്ഡി യോഗ്യതയുള്ളവർക്കു സർവകലാശാലകളിലെയും കോളജുകളിലെയും അസി. പ്രഫസർ നിയമനത്തിനുള്ള മിനിമം യോഗ്യത ഇതു തന്നെയാണെന്നും ഇവർക്കു നെറ്റ്/സെറ്റ്/സ്‌ലെറ്റ് യോഗ്യതകൾ ആവശ്യമില്ലെന്നും യുജിസി വിശദീകരിച്ചു. 

Read Also : പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനം: അപേക്ഷ ജൂലൈ 8 മുതൽ 12 വരെ

കോളജ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത നെറ്റ്/സെറ്റ്/സ്ലെറ്റ് എന്നിവയാക്കി മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് കഴിഞ്ഞദിവസം യുജിസി വിജ്ഞാപനം ചെയ്തിരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണു വിശദീകരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പിഎച്ച്ഡിയാക്കി 2018 ൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. 3 വർഷത്തിനുള്ളിൽ ഇതു നടപ്പാക്കുമെന്നായിരുന്നു അന്നത്തെ നിർദേശം.

2023 ജൂലൈ ഒന്നിനു ഇതു പ്രാബല്യത്തിൽ വരുമെന്നു കാട്ടി 2021 ഒക്ടോബർ 12നു മറ്റൊരു വിജ്ഞാപനവും ഇറക്കി. ‘മാസ്റ്റേഴ്സ് യോഗ്യതയുള്ളവർ അസി. പ്രഫസർ നിയമനത്തിനു നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവ നേടിയിരിക്കണം. അതേസമയം, പിഎച്ച്ഡി യോഗ്യതയുള്ളവർക്കു അധ്യാപക നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ഇതായിരിക്കും. ഇവർക്കു നെറ്റ് ഉൾപ്പെടെ ആവശ്യമില്ല’– യുജിസി വിശദീകരിച്ചു.

Content Summary : UGC issues clarification on minimum criteria for recruitment of assistant professors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com