ADVERTISEMENT

നീറ്റ്-യുജി, ജെഇഇ(അഡ്വാന്‍സ്ഡ്) പരീക്ഷകളില്‍ ഒരിക്കല്‍ കൂടി വിജയക്കൊടി പാറിച്ച് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്. നീറ്റ്-യുജി  പരീക്ഷകളില്‍ അഖിലേന്ത്യ തലത്തിലെ ആദ്യ 10 റാങ്കുകളില്‍ മൂന്ന്, അഞ്ച്, ആറ്, എട്ട് സ്ഥാനങ്ങള്‍ ആകാശിലെ ക്ലാസ്റൂം പ്രോഗ്രാം വിദ്യാര്‍ഥികള്‍ സ്വന്തമാക്കി. ജെഇഇ(അഡ്വാന്‍സ്ഡ്) പരീക്ഷയില്‍ ആദ്യ 50 റാങ്കുകളില്‍ ആറ് റാങ്കുകളാണ്- 27, 28, 29, 31, 36, 42 ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസ് റൂം പ്രോഗ്രാം വിദ്യാര്‍ഥികള്‍ നേടിയത്. ഈ രണ്ട്  മത്സര പരീക്ഷകളിലെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിദ്യാഭ്യാസത്തിന്‍റെയും പരിശീലനത്തിന്‍റെയും ഉന്നത നിലവാരത്തിന്‍റെ തെളിവാണ്. ഈ നേട്ടം ഇന്ത്യയിലെ മുന്‍നിര പരീക്ഷ പരിശീലന സ്ഥാപനമായി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.

neet-ug-2023-aakash-byjus-image-one

നീറ്റ് 2023 ഫലം: ക്ലാസ്റൂം പ്രോഗ്രാമിലെ ടോപ് സ്കോറര്‍മാരില്‍ ഉയര്‍ന്ന എണ്ണം ആകാശില്‍ നിന്ന്

2023ല്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് നീറ്റ്-യുജി പരീക്ഷ പാസ്സായ വിദ്യാര്‍ഥികളുടെ എണ്ണം 1,07,009 ആണ്. ഇതില്‍ 94,893 വിദ്യാര്‍ഥികള്‍ ആകാശിന്‍റെ ക്ലാസ്റൂം പ്രോഗ്രാമിൽ  എൻറോള്‍ ചെയ്തിരുന്നവരും ശേഷിക്കുന്ന 12,116 വിദ്യാര്‍ഥികള്‍ വിദൂര, ഡിജിറ്റൽ  പഠന പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിരുന്നവരുമാണ്.

നീറ്റ്-യുജി പരീക്ഷയുടെ അഖിലേന്ത്യ ടോപ്പ് 10ല്‍ ആറ് റാങ്കുകളും, ടോപ്പ് 50യില്‍ 30 റാങ്കുകളും ടോപ്പ് 100ല്‍ 57 റാങ്കുകളുമാണ് ഇത്തവണ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ  ക്ലാസ് റൂം, വിദൂര, ഡിജിറ്റല്‍ പ്രോഗ്രാമുകളില്‍ ഉള്‍പ്പെട്ട      വിദ്യാര്‍ഥികള്‍ സ്വന്തമാക്കിയത്. ഇതില്‍ തന്നെ 18 പേര്‍ അവരുടെ സംസ്ഥാനങ്ങളിലെയോ കേന്ദ്രഭരണ പ്രദേശങ്ങളിലെയോ നീറ്റ്-യുജി ടോപ്പര്‍മാരുമായി.ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ 145 വിദ്യാര്‍ഥികളാണ് നീറ്റ്-യുജി 2023ല്‍ 700ലധികം മാര്‍ക്ക് നേടിയത്. നീറ്റ്-യുജി പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കുകയെന്ന ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പതിവ് ഇത്തവണയും ആവര്‍ത്തിച്ചു.

തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും ഉല്പതിഷ്ണുതയിലൂടെയും വലിയ വിജയങ്ങള്‍ കൈയ്യെത്തിപ്പിടിച്ച ആകാശിലെ വിദ്യാര്‍ഥികള്‍ ഏവര്‍ക്കും പ്രചോദനമാണ്. ചിട്ടയോടെ നല്‍കുന്ന ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കഠിന പരിശീലനം എങ്ങനെയാണ് തന്‍റെ വിജയത്തിന് കാരണമായതെന്ന് നീറ്റ്-യുജി പരീക്ഷയിലെ അഖിലേന്ത്യ മൂന്നാം റാങ്കുകാരന്‍ കൗസ്തവ് ബൗരി മനസ്സ് തുറക്കുന്നു. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് വര്‍ഷ ക്ലാസ് റൂം പ്രോഗ്രാം വിദ്യാര്‍ഥിയായ കൗസ്തവ് ബൗരി 720ല്‍ 716 മാര്‍ക്കുമായാണ് നീറ്റ് -യുജി 2023 പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ മൂന്നാം റാങ്ക് നേടിയത്. ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ മോക്ക് ടെസ്റ്റുകള്‍ എല്ലാം താന്‍ ചെയ്യുമായിരുന്നെന്ന് കൗസ്തവ് പറയുന്നു. "ഓരോ ടെസ്റ്റ് കഴിയുമ്പോഴും  തെറ്റുകള്‍ വിലയിരുത്തുകയും ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ടെസ്റ്റ് ഡിസ്കഷന്‍ സെഷനുകളില്‍ പങ്കെടുക്കുകയും ചെയ്യും.ഇതിലൂടെ തെറ്റുകള്‍ കണ്ടെത്താനും തിരുത്താനും ദുര്‍ബലമായ മേഖലകള്‍ കണ്ടെത്തി ആ മേഖലകള്‍ മെച്ചപ്പെടുത്താനും സാധിച്ചു.ഇതാണ് നീറ്റ്-യുജിയില്‍ മികച്ച റാങ്ക് നേടാന്‍ എന്നെ സഹായിച്ചത്", കൗസ്തവ് ചൂണ്ടിക്കാട്ടി.

വിജയത്തിലേക്കുളള തടസ്സങ്ങള്‍ മറികടക്കാന്‍ ഫിനിഷിങ് ലൈനില്‍ നിങ്ങള്‍ക്കായി ആര്‍പ്പു വിളിക്കുന്ന ഒരേയൊരാളുടെ പിന്തുണയാണെങ്കിലും മതിയെന്ന് തെളിയിക്കുന്നതാണ് ഈ റാങ്ക് ജേതാക്കളുടെ കഥകള്‍. ഇവരുടെ പ്രചോദനാത്മകമായ വിജയ കഥകള്‍ കാണാം.

ജെഇഇ(അഡ്വാന്‍സ്ഡ്) പരീക്ഷയിലും ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തരമാറ്റ് വിജയം

ആകാശിലെ 2340 വിദ്യാര്‍ഥികളാണ് ജെഇഇ (അഡ്വാന്‍സ്ഡ്) 2023ന്‍റെ കടമ്പ  കടന്നത്. ഇതില്‍ 2160 പേര്‍ ക്ലാസ്റൂം പ്രോഗ്രാമുകളിലും 180 പേര്‍ വിദൂര, ഡിജിറ്റല്‍ പഠന പ്രോഗ്രാമിലും എന്‍ റോള്‍ ചെയ്തവരാണ്. ഈ അവിസ്മരണീയ വിജയത്തിന് പിന്നില്‍ ആകാശിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സ്ഥിരതയാര്‍ന്ന കഠിനാധ്വാനവും തുടര്‍ച്ചയായ പരിശ്രമവുമാണുള്ളത്. ആത്മസമര്‍പ്പണവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് ഇവിടുത്തെ വിദ്യാര്‍ഥികള്‍ കാട്ടിത്തരുന്നു. അധ്യാപകരുടെ പൂര്‍ണ്ണമായ പിന്തുണയും പ്രോത്സാഹനവും വിദ്യാര്‍ഥികളുടെ വിജയത്തില്‍ നിര്‍ണ്ണമായകമായി.

നിരവധി പരിശീലന റൗണ്ടുകള്‍ക്ക് ശേഷം ഓരോ വിദ്യാര്‍ഥിയും ഏറ്റവും കഠിനമായ ചോദ്യങ്ങള്‍ക്ക് വരെ തയ്യാറായിരിക്കുമെന്ന് ഉറപ്പാക്കും വിധമാണ് ആകാശിലെ പാഠ്യക്രമവും അധ്യാപന സമ്പ്രദായവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. തന്‍റെ ദുര്‍ബലമായ പഠനഭാഗങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നവയാണ് ആകാശിലെ ടെസ്റ്റ് സീരിസെന്ന് ജെഇഇ അഡ്വാന്‍സ്ഡ് 2023ല്‍ അഖിലേന്ത്യ തലത്തില്‍ 27-ാം റാങ്ക് സ്വന്തമാക്കിയ ആദിത്യ നീരജെ പറയുന്നു. ടെസ്റ്റ് സീരിസിലെ ചോദ്യങ്ങളുടെ കാഠിന്യം ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയ്ക്ക് തങ്ങളെ സജ്ജരാക്കിയിരുന്നതായും ആദിത്യ കൂട്ടിച്ചേര്‍ത്തു. ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കിയ വിദ്യാര്‍ഥികളുടെ പ്രചോദനാത്മകമായ വിജയ കഥകള്‍ കാണാം.

ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചാംപ്യന്‍മാര്‍ ഇവര്‍

∙ കൗസ്തവ് ബൗരി- 720ല്‍ 716 മാര്‍ക്കോടെ നീറ്റ്-യുജി 2023 പരീക്ഷയില്‍ അഖിലേന്ത്യ മൂന്നാം റാങ്ക്. ആകാശിലെ രണ്ട് വര്‍ഷ ക്ലാസ്റൂം പ്രോഗ്രാം വിദ്യാര്‍ഥി.

∙ ധ്രുവ് അദ്വാനി- 720ല്‍ 715 മാര്‍ക്കോടെ നീറ്റ്-യുജി 2023 പരീക്ഷയില്‍ അഖിലേന്ത്യ മൂന്നാം റാങ്കും കര്‍ണ്ണാടക സംസ്ഥാനത്തെ ഒന്നാം റാങ്കും. ആകാശിലെ മൂന്ന് വര്‍ഷ ക്ലാസ്റൂം പ്രോഗ്രാം വിദ്യാര്‍ഥി.

∙ സൂര്യ സിദ്ധാര്‍ത്ഥ് എന്‍.- 720ല്‍ 715 മാര്‍ക്കോടെ നീറ്റ്-യുജി 2023 പരീക്ഷയില്‍ അഖിലേന്ത്യ ആറാം റാങ്ക്. ആകാശിലെ നാലു വര്‍ഷ ക്ലാസ്റൂം പ്രോഗ്രാം വിദ്യാര്‍ഥി.

∙ സ്വയം ശക്തി ടി- 720ല്‍ 715 മാര്‍ക്കോടെ നീറ്റ്-യുജി 2023 പരീക്ഷയില്‍ അഖിലേന്ത്യ എട്ടാം റാങ്കും ഒഡീഷ സംസ്ഥാനത്തെ ഒന്നാം റാങ്കും. ആകാശിലെ മൂന്ന് വര്‍ഷ ക്ലാസ് റൂം പ്രോഗ്രാം വിദ്യാര്‍ഥി.

∙ ആദിത്യ നീരജെ- ജെഇഇ(അഡ്വാന്‍സ്ഡ്) പരീക്ഷയിലെ ആകാശ് ടോപ്പര്‍. അഖിലേന്ത്യ 27-ാം റാങ്ക്. ആകാശിലെ രണ്ട് വര്‍ഷ ക്ലാസ്റൂം പ്രോഗ്രാം വിദ്യാര്‍ഥി.

∙ ആകാശ് ഗുപ്ത- ജെഇഇ(അഡ്വാന്‍സ്ഡ്) പരീക്ഷയില്‍ അഖിലേന്ത്യ 28-ാം റാങ്ക്. ആകാശിലെ ഒരു വര്‍ഷ ക്ലാസ്റൂം പ്രോഗ്രാം വിദ്യാര്‍ഥി.

∙ തനിഷ്ക് മന്ധാനെ - ജെഇഇ(അഡ്വാന്‍സ്ഡ്) പരീക്ഷയില്‍ അഖിലേന്ത്യ 29-ാം റാങ്ക്. ആകാശിലെ നാലു വര്‍ഷ ക്ലാസ്റൂം വിദ്യാര്‍ഥി.

neet-ug-2023-aakash-byjus-image-three

ഈ വിദ്യാര്‍ഥികളുടെയെല്ലാം അതിശയിപ്പിക്കുന്ന പ്രകടനം ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചിട്ടയാര്‍ന്നതും മത്സരാത്മകവുമായ പഠനാന്തരീക്ഷത്തിന്‍റെ ഫലമായി ഉണ്ടായതാണ്. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള സമഗ്ര പഠന സാമഗ്രികളും കഠിനമായ പരീക്ഷകളും വിലയിരുത്തലും വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനവുമാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേത്.

neet-ug-2023-aakash-byjus-image-two

നീറ്റിലെയും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെയും ആകാശ് വിദ്യാര്‍ഥികളുടെ വിജയം അവരുടെ കഠിനാധ്വാനത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്ഥാപനത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെയും പ്രതിഫലനമാണ്. ഇത്രയധികം വിദ്യാര്‍ഥികള്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കുന്നത് ആകാശിന്‍റെ പകരം വയ്ക്കാനില്ലാത്ത അധ്യാപന സമ്പ്രദായത്തിനും ഉന്നത നിലവാരമുള്ള അധ്യാപകര്‍ക്കും ലഭിച്ച അംഗീകാരം കൂടിയാണ്. ത്രസിപ്പിക്കുന്ന വിജയം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ വാക്കുകളിലും ഇത് പ്രകടമാണ്. തനിക്ക് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏറ്റവും മികച്ച അധ്യാപകരെയാണ് ലഭിച്ചതെന്ന് കണ്‍സെപ്റ്റുകള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഇവര്‍ സഹായിച്ചതായും നീറ്റ് -യുജി പരീക്ഷയില്‍ അഖിലേന്ത്യ അഞ്ചാം റാങ്ക് നേടിയ ധ്രുവ് അദ്വാനി പറയുന്നു. ക്ലാസില്‍ തന്നെ നന്നായി പഠിപ്പിക്കുന്നതിനാലും  നിരവധി പരിശീലന ടെസ്റ്റുകള്‍ നടത്തുന്നതിനാലും വീട്ടിലെത്തി അധികമായി ഒന്നും ചെയ്യേണ്ടി വന്നിട്ടില്ലെന്നും ധ്രുവ് കൂട്ടിച്ചേര്‍ക്കുന്നു.

റാങ്കുകള്‍ എല്ലാം പരിശോധിക്കുന്നതിന് സന്ദര്‍ശിക്കുക

https://www.aakash.ac.in/neet-results

https://www.aakash.ac.in/jee-advanced-results

മെഡിസിനിലോ എന്‍ജിനീയറിങ്ങിലോ ഒരു കരിയര്‍ സ്വപ്നം കാണുന്ന, നീറ്റും ജെഇഇ പരീക്ഷയും ഉന്നത റാങ്കില്‍ പാസ്സാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ന് തന്നെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പരിശീലനം ആരംഭിക്കാം. ആദ്യ ശ്രമത്തില്‍ പരീക്ഷ പാസ്സാകാന്‍ പറ്റാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന ആകാശ് ബൈജൂസ് റിപ്പീറ്റര്‍ കോഴ്സുകള്‍ക്കുമുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. ബാച്ചുകള്‍ ഉടനെ ആരംഭിക്കും. അനുഭവ സന്പന്നരായ അധ്യാപകര്‍, നീറ്റ്, ജെഇഇ സിലബസിലെ എല്ലാ വിഷയങ്ങളും ഉള്‍‍ചേര്‍ന്നിരിക്കുന്ന സമഗ്രമായ കോഴ്സ് മെറ്റീരിയല്‍, വിദ്യാര്‍ഥികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ക്ക് അനുസരിച്ചുള്ള പേര്‍സണലൈസ്ഡ് പഠനം, നിത്യവുമുളള മോക്ക് ടെസ്റ്റും മൂല്യനിര്‍ണ്ണയവും, സമയം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനായുള്ള ടിപ്പുകള്‍ നല്‍കുന്ന ക്ലാസുകള്‍ എന്നിവയെല്ലാം റിപ്പീറ്റര്‍ കോഴ്സുകളെ അത്യാകര്‍ഷകമാക്കുന്നു. 

സ്കോളര്‍ഷിപ്പ് അവസരങ്ങള്‍

90 ശതമാനം സ്കോളര്‍ഷിപ്പോടെ നീറ്റ്, ജെഇഇ പരിശീലനം നടത്താനുള്ള ഓപ്ഷനും ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് 12-ാം ക്ലാസ് പാസ്സായവര്‍ക്കും റിപ്പീറ്റര്‍ ബാച്ചിനും നല്‍കുന്നു. ഇതിനായി ആകാശ് ഐഎസിഎസ്ടി പരീക്ഷ ഓണ്‍ലൈനില്‍ എഴുതി പാസ്സാകേണ്ടതുണ്ട്. രാവിലെ 9 നും രാത്രി 10നും ഇടയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ ഒരു സ്ലോട്ട് ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. ഒരു മണിക്കൂറാണ് സ്കോളര്‍ഷിപ്പ് പരീക്ഷ സമയം. ഈ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം 7303529494 (രാവിലെ ഏഴു മുതല്‍ രാത്രി 10 വരെ) 
റിപ്പീറ്റര്‍ ബാച്ചിന് ഇവിടെ ക്ലിക്ക് ചെയ്യുക 
യുടിഎമ്മിന് ഇവിടെ ക്ലിക്ക് ചെയ്യുക

Content Summary : Aakash BYJUS NEET/JEE 2024 Courses for Repeater/XII Passed Batches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com