പ്ലസ് വൺ: ഇതുവരെ ചേർന്നവർ 3.61 ലക്ഷം
Mail This Article
×
തിരുവനന്തപുരം ∙ സപ്ലിമെന്ററി ഘട്ടത്തിലെ ആദ്യ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം പൂർത്തിയായപ്പോൾ ഹയർ സെക്കൻഡറിയിൽ ഇതുവരെ ചേർന്നത് 3,61,137 പേർ. 64,290 സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഭൂരിപക്ഷവും അൺഎയ്ഡഡ് സ്കൂളുകളിലാണ്. 18നു സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് നടത്തും. അതിനുശേഷം താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും സംബന്ധിച്ച തീരുമാനമെടുത്താൽ മതിയെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. നിലവിൽ പ്രവേശനം നേടിയവർക്ക് സ്കൂൾ, സ്കീം മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റും അതിനു ശേഷമേ ഉണ്ടാകൂ.
Content Summary : HSCAP Kerala Plus One 1st Seat Allotment 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.