ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്തെ 50 കേന്ദ്രീയ വിദ്യാലയങ്ങളിൽ (Kendriya Vidyalaya) യുകെജിക്കു തുല്യമായ ബാലവാടിക (Bal Vatika) ആരംഭിക്കുമെന്ന കേന്ദ്രപ്രഖ്യാപനം നടപ്പാക്കിത്തുടങ്ങി. കേരളത്തിലെ പല കേന്ദ്രീയ വിദ്യാലയങ്ങളും ബാലവാടിക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അതതു സ്കൂളിന്റെ വെബ്സൈറ്റിലൂടെയോ കേന്ദ്രീയ വിദ്യാലയ വെബ്സൈറ്റിലൂടെയോ 18നു രാത്രി 7വരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ സ്കൂളിലും 40 സീറ്റ്. 2023 മാർച്ച് 31ന് 5 വയസ്സ്പൂർത്തിയായിരിക്കണം. 6 വയസ്സ് തികയാനും പാടില്ല. സ്കൂളിന്റെ 5 കിലോമീറ്റർ പരിധിയിലെ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കായി 25% സീറ്റുണ്ട്. ബാലവാടികയിൽ ചേരുന്നവർക്ക് ഒന്നാം ക്ലാസിലേക്കു പുതുതായി പ്രവേശനം നേടാതെ പഠിക്കാനാകും. 

Content Summary : Kendriya Vidyalaya Sangthan - Bal Vatika Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com