ADVERTISEMENT

തിരുവനന്തപുരം ∙ ആർക്കിടെക്ചർ ബിരുദ കോഴ്സിലേക്ക് (ബി ആർക്) പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയിലെ അപാകതകൾ മൂലം ഏതാനും വിദ്യാർഥികളുടെ ഫലം തടഞ്ഞു വച്ചിട്ടുണ്ടെന്നും അപാകതകൾ പരിഹരിക്കുന്നതോടെ ഇവ പ്രസിദ്ധീകരിക്കുമെന്നും പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ഓഗസ്റ്റ് നാലിനു വൈകിട്ടു 4 വരെ ഓപ്ഷൻ റജിസ്ട്രേഷൻ നടത്താം. പുതുതായി റജിസ്റ്റർ ചെയ്യുന്നവർക്ക് ജൂലൈ 20ലെ വിജ്ഞാപനപ്രകാരമുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ഫീയുണ്ടാകും. എട്ടിന് എൻജിനീയറിങ് രണ്ടാം അലോട്മെന്റിനൊപ്പം ആർക്കിടെക്ചർ അലോട്മെന്റും നടത്തും. ബി ആർക് അപേക്ഷകരിൽ കാറ്റഗറി, സമുദായ സംവരണം, ഫീസ് ആനുകൂല്യം എന്നിവ സംബന്ധിച്ച താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു.  www.cee.kerala.gov.in. വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. 0471 2525300.

Content Summary : KEAM 2023: Provisional Rank List for admission to B.Arch course published 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com