ADVERTISEMENT

കൊച്ചി ∙ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച ബോധവൽക്കരണം അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് എസ്‌സിഇആർടി ഹൈക്കോടതിയിൽ അറിയിച്ചു. 1,3,5,6,8,9 ക്ലാസുകളിൽ അടുത്തവർഷവും 2,4,7,10 ക്ലാസുകളിൽ 2025–26 ലും ഇത് പാഠ്യപദ്ധതിയുടെ ഭാഗമാകും.

Read Also : ബിഎഡുകാർക്ക് പ്രൈമറി ക്ലാസിൽ പഠിപ്പിക്കാനാകില്ല: സുപ്രീം കോടതി

കൗമാരക്കാർ ഉൾപ്പെട്ട പോക്സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയും (കെൽസ) സർക്കാരും എസ്‌സിഇആർടിയും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അഭിനന്ദിച്ചു. ഹർജി അടുത്ത മാസം 18 ന് പരിഗണിക്കാൻ മാറ്റി.

 

Content Summary : Kerala to make POCSO Act awareness part of school syllabus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com