ADVERTISEMENT

തൊടുപുഴ ∙ സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ 2 അലോട്മെന്റുകൾ പൂർത്തിയായപ്പോൾ പകുതിയിലേറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ആകെയുള്ള 22,423 സീറ്റിൽ 10,802 സീറ്റിലാണ് പ്രവേശനം നടന്നത്; 48.17% മാത്രം. 11,621 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സർക്കാർ, ഐഎച്ച്ആർഡി, കോ–ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷൻ (കേപ്), സ്വകാര്യ പോളിടെക്നിക്കുകളിലെ കണക്കാണിത്. കഴിഞ്ഞ വർഷം ആകെ 20,747 സീറ്റുകളിലായി 16,992 പേർ പ്രവേശനം നേടിയിരുന്നു; 81.9%. കഴിഞ്ഞവർഷം 3 അലോട്മെന്റുകളുണ്ടായിരുന്നത് ഇത്തവണ സമയനഷ്ടം ഒഴിവാക്കാൻ രണ്ടായി ചുരുക്കി. ആദ്യ അലോട്മെന്റിൽ 4079 സീറ്റിൽ മാത്രമാണ് പ്രവേശനം നടന്നത്. 

കൊഴിഞ്ഞുപോക്കും കൂടി
പോളിടെക്നിക് പ്രവേശനം നേടിയശേഷം രണ്ടാം വർഷം പഠനം നിർത്തുന്നവരുടെ എണ്ണവും കൂടുന്നു. ഓരോ കോഴ്സിലും 10% സീറ്റുകളാണ് ലാറ്ററൽ എൻട്രി പ്രവേശനത്തിനു മാറ്റിവച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 2242 സീറ്റുകൾക്കു പുറമേ ഒന്നാം വർഷം പഠനം നിർത്തുന്നവരുടെ സീറ്റുകളും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇങ്ങനെ കഴിഞ്ഞകൊല്ലം 6260 ലാറ്ററൽ എൻട്രി സീറ്റുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കൊല്ലം 7319 സീറ്റുകളുണ്ട്.  കഴിഞ്ഞകൊല്ലം 4365 പേർ ലാറ്ററൽ പ്രവേശനം നേടിയെങ്കിൽ ഇക്കൊല്ലം ഇതുവരെ 3096 മാത്രം. 4223 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ സർക്കാർ പോളിടെക്നിക്കുകളിലെ 1214 സീറ്റുകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com