ADVERTISEMENT

തിരുവനന്തപുരം∙ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അവസാന അവസരം ഇന്നു കൂടി. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനായി പ്രവേശന വെബ്സൈറ്റിലൂടെ ഇന്നു വൈകിട്ട് 4 വരെ അപേക്ഷിക്കാം. 

Read Also : വീണ്ടും ‘ആധാർ’ പ്രതിസന്ധി; തസ്തികനിർണയം പാളുന്നു

ഓരോ സ്കൂളിലെയും ഒഴിവുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക നാളെ രാവിലെ 9ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതിൽ ഉൾപ്പെട്ടവർ പ്രവേശന സാധ്യതയുള്ള സ്കൂളിൽ സർട്ടിഫിക്കറ്റുകളുമായി നാളെ ഉച്ചയ്ക്ക് 12ന് മുൻപ് ഹാജരാകണം. ഇവർക്ക് റാങ്ക് അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് 1ന് മുൻപ് പ്രവേശനം നൽകണമെന്നാണ് നിർദേശം. അതോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയാകും.

 

പ്രവേശനം നേടി 3,84,147 പേർ

ഈ അധ്യയനവർഷം പ്ലസ് വണിൽ ആകെ പ്രവേശനം നേടിയത് 3,84,147 പേർ. മെറിറ്റ്, മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വോട്ടയും ടെക്നിക്കൽ സ്കൂളുകളും  ഉൾപ്പെടെയാണിത്. 47,326 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ 21ന് ഒന്നാം സ്പോട് അഡ്മിഷൻ പൂർത്തിയായ ശേഷമുള്ള കണക്കാണിത്. നാളെ രണ്ടാം സ്പോട് അഡ്മിഷനോടെയാണ് പ്രവേശനം പൂർത്തിയാകുന്നത്.

Read Also : നീറ്റ് പിജി : പ്രവേശനം നേടിയവർക്ക് സീറ്റുകൾ ഒഴിയാനാവില്ല

സർക്കാർ സ്കൂളുകളിൽ ആകെയുള്ള 1,82,595 സീറ്റുകളിൽ 1,70,505 സീറ്റുകളിലാണ് പ്രവേശനം നടന്നത്. 12,090 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. എയ്ഡഡിൽ 1,84,743 സീറ്റുകളിൽ പ്രവേശനം നടന്നപ്പോൾ ഒഴിവുള്ളത് 9,149 സീറ്റുകളാണ്. അൺ എയ്ഡഡ് സ്കൂളുകളിൽ 25,733 പേരാണ് പ്രവേശനം നേടിയത്. 24,067 സീറ്റുകൾ ഒഴിവുണ്ട്.

 

Content Summary : Over 47,000 seats still available for Plus One admission - Apply now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com