ADVERTISEMENT

തൊടുപുഴ ∙ പോളിടെക്നിക് കോളജുകളിലെ ഒന്നാം വർഷ ക്ലാസ് ഇന്നലെ തുടങ്ങിയപ്പോൾ 6927 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഈ സീറ്റുകളിലേക്ക് ഇനി 2 സ്പോട് അഡ്മിഷൻ കൂടി നടക്കും. ആകെയുള്ള 22,423 സീറ്റുകളിൽ 15,496 സീറ്റുകളിലാണു പ്രവേശനം നടന്നത് (69.11%). സർക്കാർ കോളജുകളിൽ 83 ശതമാനവും സ്വകാര്യ കോളജുകളിലും ഐഎച്ച്ആർഡി കോളജുകളിലും 51% വീതവും കോ–ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷൻ കോളജുകളിൽ 39% സീറ്റിലും പ്രവേശനം നടന്നു.

Read Also : പാഠ്യഭാഗങ്ങൾ കുറയും, പരീക്ഷാഭാരവും : എൻസിഎഫ് നിർദേശങ്ങളിങ്ങനെ

സ്വകാര്യ പോളിടെക്നിക് കോളജുകളിൽ 3304 സീറ്റും സർക്കാർ കോളജുകളിൽ 2103 സീറ്റും ഒഴിഞ്ഞു കിടക്കുന്നു. രണ്ടാമത്തെ സ്പോട് അഡ്മിഷൻ സെപ്റ്റംബർ 5 – 11 നും മൂന്നാമത്തേതു സെപ്റ്റംബർ 13 – 15 നും ആണ്. 15ന് നടപടികൾ പൂർത്തിയാക്കും.

 

ആദ്യത്തെ അലോട്മെന്റ് ലഭിക്കുന്നവരിൽ പ്രവേശനം നേടാത്തവരെയും രണ്ടാമത്തെ അലോട്മെന്റിലും ഉൾപ്പെടുത്തുന്നുണ്ട്. സ്പോട് അഡ്മിഷൻ വരെ കൂടുതൽ പേർക്കു കാത്തുനിൽക്കേണ്ടി വന്നത് ഇതുകൊണ്ടാണെ ന്നാണു വിദ്യാർഥികളുടെ ആരോപണം. അലോട്മെന്റിനു ശേഷവും അപേക്ഷ സമർപ്പിച്ചു പ്രവേശനം നേടാനുള്ള അവസരം നൽകിയാൽ എല്ലാവർക്കും അവസരം ഉറപ്പാക്കാനാകും.

 

Content Summary : Spot Admissions Extended: Apply Now for Empty Seats in Polytechnic Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com