പ്ലസ് വണിന് ചേർന്നവർ 3,84,362; ഒഴിഞ്ഞുകിടക്കുന്നത് 47,109 സീറ്റുകൾ
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ അധ്യയനവർഷം പ്ലസ് വൺ പ്രവേശനം നേടിയത് 3,84,362 പേർ. പ്രവേശനം പൂർത്തിയാകുമ്പോൾ അൺ എയ്ഡഡ് സ്കൂളുകളിലുൾപ്പെടെ 47,109 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഓരോ വിഷയ വിഭാഗത്തിലും പ്രവേശനം നേടിയവരുടെ കണക്കിങ്ങനെ (ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ബ്രാക്കറ്റിൽ). സയൻസ്: 1,93,600 (22,314), ഹ്യുമാനിറ്റീസ്: 79,745 (9898), കൊമേഴ്സ്: 1,11,017 (14,897). സർക്കാർ സ്കൂളുകളിൽ 1,70,600 പേരാണ് പ്രവേശനം നേടിയത്. 11,995 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. എയ്ഡഡ് സ്കൂളുകളിൽ 1,84,870 പേർ പ്രവേശനം നേടിയപ്പോൾ ഒഴിവുള്ളത് 9020 സീറ്റുകൾ. അൺ എയ്ഡഡിൽ 25,727 പേർ പ്രവേശനം നേടി. 24,073 സീറ്റുകൾ ബാക്കിയാണ്.ഇത്തവണ പ്രവേശനം നേടിയവരിൽ 3,51,794 പേരും കേരള സിലബസിൽനിന്നുള്ളവരാണ്. സിബിഎസ്ഇയിൽനിന്ന് 23,881 പേരും ഐസിഎസ്ഇയിൽനിന്ന് 2748 പേരും മറ്റു സിലബസുകളിൽ നിന്ന് 5939 പേരും പ്രവേശനം നേടി. ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത് മലപ്പുറത്തു തന്നെ; 66,224. കുറവ് വയനാട്ടിൽ; 10,614. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതെല്ലാം വേണ്ടത്ര അപേക്ഷകരില്ലാത്ത മേഖലകളിലെ സ്കൂളുകളിലാണ്. അപേക്ഷകർ ഏറെയുള്ള മേഖലയിൽ ആവശ്യത്തിന് സീറ്റുകളുണ്ടായിരുന്നില്ലെന്നും കുട്ടികൾ ആഗ്രഹിച്ച വിഷയങ്ങളിലും സ്കൂളുകളിലും പ്രവേശനം ലഭിച്ചില്ലെന്നുമുള്ള പരാതികൾ ഇപ്പോഴും ബാക്കിയാണ്. മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിലാണ് പരാതിയേറെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.