ADVERTISEMENT

ചെന്നൈ: അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് അറിയാൻ താൽപ്പര്യമുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ചെന്നൈയിൽ യു.എസ്. സർവകലാശാല പ്രതിനിധികൾ പങ്കെടുക്കുന്ന വിദ്യാഭാസമേളയിൽ നേരിട്ട് പങ്കെടുക്കാം. ചെന്നൈയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷനിലെ (യു.എസ്.ഐ.ഇ.എഫ്.) എജ്യുക്കേഷൻ യു.എസ്.എ. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് സെപ്റ്റംബർ 2, 2023 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:00 വരെ ചെന്നൈയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ യു.എസ്. സർവകലാശാലാ മേള സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 29 അംഗീകൃത സർവകലാശാലകളുടെയും കോളേജുകളുടെയും പ്രതിനിധികളെ കാണാനുള്ള അവസരം ഈ മേളയിലുണ്ടാകും. അമേരിക്കയിൽ ബിരുദം, ബിരുദാനന്തര ബിരുദം,  ഡോക്ടറേറ്റ് പ്രോഗ്രാമുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മേളയിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ താൽപര്യമുള്ളവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. 

Read Also : സ്കോളർഷിപ്പോടെ പഠിക്കാം; ഐഐടി ഡ‍ൽഹി - ക്വീൻസ്‌ലൻഡ് സംയുക്ത പിഎച്ച്ഡി പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ മേളയുടെ വിശദാംശങ്ങൾ: 

 

പരിപാടി: 2023 എജ്യുക്കേഷൻ യു.എസ്‌.എ. “സ്റ്റഡി ഇൻ ദി യു.എസ്.” യൂണിവേഴ്‌സിറ്റി ഫെയർ 

തീയതി: സെപ്തംബർ 2, 2023, ശനിയാഴ്ച 

സമയം: ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:00 വരെ 

വേദി: ഹോട്ടൽ ഹയാത്ത് റീജൻസി, ചെന്നൈ 

രജിസ്‌ട്രേഷൻ ലിങ്ക്: https://bit.ly/EdUSAFair23PR 

(മേളയുടെ ദിവസത്തെ തിരക്ക്  ഒഴിവാക്കാൻ വിദ്യാർഥികൾ എത്രയും വേഗം രജിസ്റ്റർ ചെയ്യുക. യു.എസ്. ഉന്നത വിദ്യാഭാസ അവസരങ്ങൾ, യു.എസ്. സ്റ്റുഡന്റ് വിസ എന്നിവയെപ്പറ്റിയുള്ള അവതരണവും ചർച്ചയും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും.) 

 

മേളയിൽ പങ്കെടുക്കുന്ന അമേരിക്കൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭാസ തലത്തിലും ഭൂമിശാസ്ത്രപരമായും വൈവിധ്യമാർന്നവയാണ്. ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറൽ തലങ്ങളിൽ നിരവധി കോഴ്‌സുകൾ ഈ സ്ഥാപനങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. മേളയിൽ പങ്കെടുക്കുന്നവർക്ക് വിവിധ പ്രോഗ്രാമുകളെ ക്കുറിച്ചും യു.എസ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ചും അറിയാനാകും. യു.എസ്. സർവകലാശാലകൾ, എജ്യുക്കേഷൻ യു.എസ്.എ. ഉപദേഷ്ടാക്കൾ, യു.എസ്. കോൺസുലേറ്റ് പ്രതിനിധികൾ എന്നിവരുമായി യു.എസ്. ഉന്നത വിദ്യാഭ്യാസത്തെയും യു.എസ്. സ്‌റ്റുഡന്റ്  വിസ അപേക്ഷാ പ്രക്രിയയെയും കുറിച്ച് ചോദിച്ചറിയാനും തീരുമാനങ്ങളെടുക്കാനും ഈ മേള സഹായകരമാകും. അമേരിക്കയിൽ പഠിക്കുന്നതിനും താമസിക്കുന്നതിനുമുള്ള മറ്റ് വശങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും ഈ മേള സഹായകമാകും. 

 

“ഇന്ത്യൻ വിദ്യാർഥികളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനുള്ള ഈ അവസരത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അമേരിക്കൻ സെന്റർ മുഖേന വിവരങ്ങൾ അന്വേഷിക്കുന്നതിൽ, അല്ലെങ്കിൽ എജ്യുക്കേഷൻ യു‌.എസ്‌.എ. വഴി അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിൽ, അല്ലെങ്കിൽ ഒരു യു.എസ്. ക്യാംപസിൽ നിങ്ങൾ കണ്ടെത്തുന്ന ലോകോത്തര അധ്യാപനവും സൗകര്യങ്ങളും ആസ്വദിക്കുന്നതിൽ, ഇങ്ങനെ ഓരോ ഘട്ടത്തിലും വിജയത്തിലേക്കുള്ള വഴിയിൽ നിങ്ങളെ പിന്തുണയ്ക്കുന്നതിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് അതിയായ സന്തോഷമുണ്ട്,” ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. 

  

“ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യാന്തര പഠന കേന്ദ്രമായി യു.എസ്. തുടരുന്നു. യു‌.എസ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ യു.എസ്.ഐ.ഇ.എഫ്.-ലെ എജ്യുക്കേഷൻ യു‌.എസ്‌.എ. വർഷങ്ങളായി പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചുവരുന്നു. ഈ വർഷം, അംഗീകൃത യു.എസ്. സർവകലാശാലകളുടെയും കോളേജുകളുടെയും പ്രതിനിധികളുമായി വിദ്യാർഥികൾക്ക് ഒരേ വേദിയിൽ മുഖാമുഖം സംവദിക്കാൻ കഴിയുന്ന ഈ മേളകൾ തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആധികാരികവും നിഷ്‌പക്ഷവുമായ വിവരങ്ങൾ നേടി, യു.എസ്. കോളേജ് ക്യാംപസുകളിൽ ലഭ്യമായ വൈവിധ്യമാർന്ന പാഠ്യവിഷയങ്ങൾ തിരഞ്ഞെടുക്കാനായി ഈ അവസരം പ്രയോജനപ്പെടുത്താൻ ഞങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ക്ഷണിക്കുന്നു,” യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആദം ഗ്രോറ്റ്‌സ്‌കി പറഞ്ഞു.  

 

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ - ഹൈദരാബാദ്, മുംബൈ, പൂനെ, ന്യൂഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു - എന്നീ എട്ട് നഗരങ്ങളിലാണ് ഈ യു.എസ്. യൂണിവേഴ്‌സിറ്റി മേളകൾ നടക്കുന്നത്. 

 

ഇന്ത്യയിലെ എജ്യുക്കേഷൻ യു‌.എസ്‌.എ

 

യു.എസ്. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഔദ്യോഗിക ഉറവിടവും യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ ലോകമെമ്പാടുമുള്ള 430-ലധികം അന്തർദേശീയ വിദ്യാർഥി ഉപദേശക കേന്ദ്രങ്ങളുടെ ശൃംഖലയിലെ അംഗവുമാണ് എജ്യുക്കേഷൻ യു‌.എസ്‌.എ. വിദ്യാഭ്യാസ മേളകളിലൂടെയും സ്‌കൂളുകൾ, സർവകലാശാലകൾ, മറ്റ് പൊതു പരിപാടികൾ എന്നിവയിലൂടെയും നേരിട്ടും ഓൺലൈൻ അവതരണങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അമേരിക്കയിൽ പഠിക്കുന്നതിനെക്കുറിച്ചുള്ള കൃത്യവും സമഗ്രവും സമകാലികവുമായ വിവരങ്ങൾ നേടുന്നതിന് എജ്യുക്കേഷൻ യു‌.എസ്‌.എ. കേന്ദ്രങ്ങൾ വിദ്യാർത്ഥികൾക്ക് സഹായകരമാകുന്നു. 

 

ഇന്ത്യയിൽ അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് (2), കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന എട്ട് എജ്യുക്കേഷൻ യു‌.എസ്‌.എ. കേന്ദ്രങ്ങൾ വിവിധ സംഘടനകളുടെ കീഴിലാണ് നടത്തപ്പെടുന്നത്: യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.); അഹമ്മദാബാദിലെ ഇൻഡോ-അമേരിക്കൻ എജ്യുക്കേഷൻ സൊസൈറ്റി; ബെംഗളൂരുവിലെ യഷ്‌ന ട്രസ്റ്റ്; ഹൈദരാബാദിലെ വൈ-ആക്സിസ് ഫൗണ്ടേഷൻ  (YAF) എന്നിവയാണവ.   

 

കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/EducationUSAIndia സന്ദർശിക്കുക, അല്ലെങ്കിൽ educationusaindia@usief.org.in എന്ന ഇമെയിലിലേക്ക് എഴുതുക.

 

Content Summary : Plan Your Future: Attend the Education USA University Fair in Chennai on September 2nd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com