ADVERTISEMENT

വിദേശത്ത് പഠനം ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. സാമ്പത്തിക ഭദ്രതയോടുകൂടി തന്നെ മികച്ച വിദേശ സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠനമാണ് ലക്ഷ്യമെങ്കിൽ വിദേശപഠന രംഗത്ത് അനുഭവസമ്പത്തുള്ളവരുടെ മാർനിർദേശങ്ങൾ അഭികാമ്യമാണ്. കാരണം തെറ്റായ തീരുമാനങ്ങൾ വിദ്യാർഥിക്ക് കടുത്ത നിരാശയും വൻ സാമ്പത്തികബാധ്യതയും നൽകാം. വിദേശ പഠനം, ജോലി തുടങ്ങിയ സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാന്‍ വിശ്വാസപൂര്‍വം തിരഞ്ഞെടുക്കാവുന്ന കണ്‍സൽറ്റന്‍സിയാണ്‌ നിർമല ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‌ കീഴിലുള്ള നിര്‍മല സ്റ്റഡി എബ്രോഡ്‌. വിദ്യാഭ്യാസ രംഗത്ത്‌ 69ല്‍ പരം വര്‍ഷത്തെ പാരമ്പര്യമുള്ള നിർമല ഗ്രൂപ്പിലൂടെ വിദേശത്തെ പ്രമുഖ സര്‍വകലാശാലകളിലുമായി നേരിട്ടുള്ള ടൈഅപ്പിലൂടെ വ്യത്യസ്‌തമായ നിരവധി കോഴ്‌സുകളാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുന്നത്‌.

കോഴ്സിനൊടൊപ്പം പാർട്‌ടൈം ജോലിയും, കോഴ്സ് പൂർത്തിയാക്കിയ ശേഷം ഫുൾടൈം ജോലിയും ഉറപ്പാക്കുന്ന വിദേശത്തെ മുന്‍നിര സര്‍വകലാശാലകളിൽ ബിരുദ, ബിരുദാനന്തര പഠനത്തിന്‌ നിർമല സ്റ്റഡി എബ്രോഡ്‌ വിദ്യാര്‍ഥികളെ സഹായിക്കുന്നു. തിരഞ്ഞെടുക്കുന്ന രാജ്യത്തിന് അനുസരിച്ച്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ ശേഷം അഞ്ച്‌ വര്‍ഷം വരെ സ്റ്റേബാക്ക്‌ അവസരം വിദ്യാര്‍ഥികള്‍ക്ക്‌ ലഭിക്കുന്നു. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്‌ ജര്‍മനി പോലെയുള്ള രാജ്യങ്ങളിലെ സർക്കാർ സര്‍വകലാശാലകളില്‍ 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനവും നിർമല സ്റ്റഡി എബ്രോഡ്‌ സാധ്യമാക്കുന്നു. 26ല്‍ പരം രാജ്യങ്ങളിലെ ഏഴുനൂറിലധികം സര്‍വകലാശാലകളിലെ എണ്‍പതിനായിരത്തിലധികം കോഴ്‌സുകളില്‍ നിന്ന്‌ അനുയോജ്യമായവ വിദ്യാര്‍ഥികള്‍ക്ക്‌ തിരഞ്ഞെടുക്കാം.

അപേക്ഷ മുതൽ വിസ വരെ; ഒപ്പമുണ്ട് നിർമല സ്റ്റഡി എബ്രോഡിന്റെ കരുതൽ 

വിദേശപഠനമെന്ന സ്വപ്‌നവുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ആ ലക്ഷ്യം നിറവേറ്റാനുള്ള യാത്രയില്‍ ഓരോ പടിയിലും നിർമല സ്റ്റഡി എബ്രോഡ്‌ ഒപ്പമുണ്ടാകും. ഓരോ വിദ്യാര്‍ഥിയുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ അവര്‍ക്ക്‌ അനുയോജ്യമായ കോഴ്‌സ്‌ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വ്യക്തിഗത കൗണ്‍സിലിങ്ങില്‍ തുടങ്ങുന്നു ഇത്‌. കോഴ്‌സുകളെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം അതിന്റെ അപേക്ഷ പ്രക്രിയയും നിർമല സ്റ്റഡി എബ്രോഡ്‌ എളുപ്പമാക്കുന്നു. ഐഇഎല്‍ടിഎസ്‌, ഭാഷാ പരിശീലനം, വിദ്യാഭ്യാസ വായ്‌പ സഹായം, വീസയ്‌ക്കുള്ള അപേക്ഷ, വിദേശ രാജ്യത്ത്‌ എത്തിയ ശേഷമുള്ള താമസ സൗകര്യങ്ങള്‍ എന്നിങ്ങനെ നീളുന്നു നിർമല ലഭ്യമാക്കുന്ന സേവനങ്ങളുടെ നിര. വിദ്യാര്‍ഥിയുടെ ആവശ്യത്തിന്‌ അനുസരിച്ച്‌ പ്ലേസ്മെന്റ് ഇയറോടുകൂടി മിതമായ ട്യൂഷന്‍ ഫീസുള്ള കോഴ്‌സ്‌ ഓപ്‌ഷനുകളും ഇന്‍സ്റ്റാള്‍മെന്റില്‍ ഫീസ്‌ പേയ്‌മെന്റ്‌ നടത്താനുള്ള അവസരവും IELTS സ്കോർ ആവശ്യമില്ലാത്ത സർവകലാശാല ഒാപ്ഷൻസും ഒരുക്കുന്നു.

nirmala-study-abroad-give-wings-to-your-international-dreams-image-two

നാട്ടില്‍ പഠനം തുടങ്ങി വിദേശത്ത്‌ തുടരാന്‍ ആര്‍ട്ടിക്കുലേഷന്‍ പ്രോഗ്രാം

നിർമല ഇന്‍സ്റ്റിറ്റ്യൂഷന്‍സിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠനം ആരംഭിച്ച് വിദേശത്ത് സ്കോളര്‍ഷിപ്പോടു കൂടി പഠനം അവസാനിപ്പിക്കാനുള്ള പഠനപരിപാടിയാണ്‌ ആര്‍ട്ടിക്കുലേഷന്‍ പ്രോഗ്രാം. കേരളത്തില്‍ പഠിക്കുന്ന കാലയളവില്‍ അക്കാദമിക പഠനത്തോടൊപ്പം ഐഇഎല്‍ടിഎസ് പരിശീലനം, വിദേശ ഭാഷാ പഠനം, വ്യക്തിത്വ വികസന സെഷനുകള്‍, ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ക്ലാസുകള്‍ എന്നിവ ആര്‍ട്ടിക്കുലേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. രണ്ടു വര്‍ഷം കണ്ടും അടുത്തിടപഴകിയും സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ക്കൊപ്പം സംഘമായിട്ടാണ് ഇവര്‍ പിന്നീട് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നത്. 

ബികോം, ബിടെക്, ബിഎ മള്‍ട്ടിമീഡിയ, ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബിഎസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈന്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി എന്നീ ബിരുദ കോഴ്സുകളും ബികോം വിത്ത് ഇന്‍റഗ്രേറ്റഡ് എംബിഎ, ബിബിഎ വിത്ത് ഇന്‍റഗ്രേറ്റഡ് എംബിഎ എന്നീ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളും ഇത്തരത്തില്‍ ആര്‍ട്ടിക്കുലേഷന്‍ പ്രോഗ്രാമില്‍ നല്‍കപ്പെടുന്നത്. സ്കോളര്‍ഷിപ്പിന് പുറമേ പാര്‍ട്ട് ടൈം ജോലികള്‍ക്കും പെയ്ഡ് ഇന്‍റേണ്‍ഷിപ്പിനുമുള്ള അവസരങ്ങളുമുണ്ട്. വിദേശത്ത് പഠിക്കുന്ന ഒന്നോ രണ്ടോ വര്‍ഷ കാലയളവില്‍ മാത്രം അവിടുത്തെ ഫീസടച്ചാല്‍ മതിയെന്നതിനാല്‍ ചെലവ് കുറഞ്ഞ രീതിയില്‍ വിദേശ സര്‍വകലാശാല ബിരുദം സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും. ട്യൂഷന്‍ ഫീസില്‍ 66 ശതമാനത്തിന് മുകളില്‍ ഇളവ് ആര്‍ട്ടിക്കുലേഷന്‍ പ്രോഗ്രാം വഴി നേടാന്‍ കഴിയും. വിദേശ പഠനത്തിന് മക്കളെ അയയ്ക്കുമ്പോൾ മാതാപിതാക്കള്‍ കടക്കെണിയില്‍ ആവില്ലെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.  

പഠന ശേഷം രണ്ട്- മൂന്ന് വര്‍ഷം വരെ വിദേശരാജ്യത്ത് തുടര്‍ന്ന് തൊഴില്‍ വീസ നേടാനുള്ള സ്റ്റേ ബാക്ക് ഓപ്ഷനും ആര്‍ട്ടിക്കുലേഷന്‍ പ്രോഗ്രാം വഴി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതാണ്. പങ്കാളികള്‍ക്ക് വീസ നല്‍കുന്ന സ്പൗസ് വീസയും ലഭ്യമാണ്. യുകെ, കാനഡ, ജര്‍മനി, ഫ്രാന്‍സ്‌ എന്നിവയുള്‍പ്പെടെ 26ലധികം രാജ്യങ്ങളിലെ എഴുന്നൂറിലധികം സര്‍വകലാശാലകളുമായി നിർമല ഇന്‍സ്റ്റിറ്റ്യൂഷന്‍സിന് പങ്കാളിത്തമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: https://nirmalastudyabroad.com/

+91-830-192-1909
+91-977-849-4436

Content Summary : Nirmala Study Abroad - Give Wings to your International Dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com