ADVERTISEMENT

കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നടത്തുന്ന 12 യുജി പ്രോഗാമുകളും അടുത്തവർഷം മുതൽ 4 വർഷ ബിരുദ പ്രോഗ്രാമുകളായി മാറും. കരിക്കുലം ഫ്രെയിംവർക്കിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. 3 വർഷം വിജയകരമായി പൂർത്തിയാക്കുന്ന ഘട്ടത്തിൽ വേണമെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് നേടി പഠനം അവസാനിപ്പിക്കാം. നാലാം വർഷവും തുടർന്ന് 44 ക്രെഡിറ്റ് കൂടി നേടിയാൽ ഓണേഴ്സ് ബിരുദമോ ഓണേഴ്സ് വിത്ത് റിസർച് ബിരുദമോ ലഭിക്കും.

Read Also : കാപ്പി രുചിച്ച് കാശുണ്ടാക്കാം, പഠിക്കാം കോഫി ബോർഡ് പിജി ഡിപ്ലോമ കോഴ്സ്, നേടാം മികച്ച ജോലി

ഒരു മേജർ വിഷയവും 2 മൈനർ വിഷയങ്ങളുമുണ്ടാകും. വിദ്യാർഥി എല്ലാ സെമസ്റ്ററുകളിലും മൂല്യവർധിത (വാല്യു ആഡഡ്) കോഴ്സുകളും നൈപുണ്യ വികസന കോഴ്സുകളും പഠിക്കണം. ഓപ്പൺ സർവകലാശാലയുടെ ഈ ഘടന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർദേശിച്ച കരിക്കുലം ഫ്രെയിംവർക്കിൽനിന്നു സമീപനത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമാണ്. ടാസ്ക് ഫോഴ്സ് കൺവീനർ ഡോ. എം.ജയപ്രകാശ് സമർപ്പിച്ച നിർദേശങ്ങളാണ് അംഗീകരിച്ചത്. 

 

ഇക്കൊല്ലത്തെ പ്രവേശന നടപടികൾ സെപ്റ്റംബർ 30ന് അവസാനിപ്പിക്കുന്നതിനു പകരം ഒക്ടോബറിലേക്കു നീട്ടണമെന്ന് യുജിസിയോട് ആവശ്യപ്പെടും. യോഗത്തിൽ വൈസ് ചാൻസലർ ഡോ.പി.എം.മുബാറക് പാഷ അധ്യക്ഷത വഹിച്ചു.

 

പിജി: ഒരു പേപ്പറിൽ ഓപ്പൺ ബുക് പരീക്ഷ

അടുത്ത വർഷം മുതൽ പിജി പ്രോഗ്രാമുകളിൽ പരീക്ഷണാർഥം ഒരു പേപ്പറിൽ ഓപ്പൺ ബുക് പരീക്ഷ നടത്താനും തീരുമാനിച്ചു. ബിഎ നാനോ ഒൻട്രപ്രനർഷിപ് എന്ന നൂതന അക്കാദമിക് പദ്ധതിയുടെ കരിക്കുലം ഫ്രെയിം വർക്കിനും കൗൺസിൽ അംഗീകാരം നൽകി.

 

Content Summary : Sree Narayana Guru open university Introduces Honors Degrees in 4th Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com