ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ക്ലാസ് മാതൃകാ ചോദ്യക്കടലാസുകൾ തയാറാക്കാൻ പുറത്തുനിന്നുള്ള ഏജൻസികളുടെ സഹായം തേടിയിട്ടില്ലെന്നു സിബിഎസ്ഇ അറിയിച്ചു. 

Read Also : ഡിയു എൽഎൽബി പ്രവേശനം ‘ക്ലാറ്റ്’ വഴിയാകാം: യുജിസി...


ചില സ്വകാര്യ പോർട്ടലുകൾ പരിശീലന ചോദ്യക്കടലാസുകൾ അവരുടെ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തെടുക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. അവരുമായി ചേർന്നാണ് സിബിഎസ്ഇ ചോദ്യക്കടലാസുകൾ തയാറാക്കിയതെന്നായിരുന്നു അവകാശവാദം. 

 

സിബിഎസ്ഇ വെബ്സൈറ്റിൽ എല്ലാ ചോദ്യക്കടലാസുകളും സൗജന്യമായി ലഭിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

 

Content Summary : CBSE Warns Students: Beware of Fake Question Papers from Private Websites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com