ADVERTISEMENT

ഇന്ത്യയിലെ മെഡിക്കൽ പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രവേശനത്തിനു 2023ലെ നീറ്റ് പിജി കൗൺസലിങ്ങിനു വേണ്ട യോഗ്യത ‘പൂജ്യം’ പെർസന്റൈലായി കഴിഞ്ഞദിവസം കുറച്ചിരുന്നു. ഇതിനു സമാനമായ തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം ഡെന്റൽ പിജി (എംഡിഎസ്) പ്രോഗ്രാമിന്റെ കാര്യത്തിലും കൈക്കൊണ്ട് ഉത്തരവായി. എല്ലാ കാറ്റഗറികളിലും 31.807 വീതമാണ് കുറവു വരുത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് കൗൺസലിങ്ങിന്റെ മൂന്നാം റൗണ്ടിന്റെയും സ്ട്രേ വേക്കൻസി റൗണ്ടിന്റെയും സമയക്രമവും പരിഷ്കരിച്ചു. ശനി, ഞായർ ദിവസങ്ങളിലും കൗൺസലിങ് നടത്തും.

മൂന്നാം റൗണ്ട് 
∙ റജിസ്‌ട്രേഷൻ: 25ന് ഉച്ചയ്ക്കു 12 വരെ ∙ പണമടയ്ക്കൽ: 25ന് ഉച്ചകഴിഞ്ഞ് 3 വരെ ∙ ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും: 25 രാത്രി 11.59 വരെ ∙ അലോട്‌മെന്റ് ഫലം: 28ന് ∙ പ്രവേശനം: 29 മുതൽ ഒക്ടോബർ 6നു വൈകിട്ട് 5 വരെ 

സ്ട്രേ വേക്കൻസി റൗണ്ട് 
∙ റജിസ്‌ട്രേഷൻ : ഒക്ടോബർ 9 മുതൽ 11ന് ഉച്ചയ്ക്കു 12 വരെ ∙ പണമടയ്ക്കൽ: ഒക്ടോബർ 11ന് ഉച്ചകഴിഞ്ഞ് 3 വരെ ∙ ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും: ഒക്ടോബർ 9 മുതൽ 11 രാത്രി 11.59 വരെ ∙ അലോട്‌മെന്റ് ഫലം: ഒക്ടോബർ 14ന് ∙ പ്രവേശനം: ഒക്ടോബർ 15 മുതൽ 20നു വൈകിട്ട് 5 വരെ

neet-mds-2023-cut-off-percentile-reduced-table

കേരള പിജി ഡെന്റൽ: 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം ∙ നീറ്റ് എംഡിഎസ് യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇളവു വരുത്തിയതിനാൽ സംസ്ഥാന പിജി ഡെന്റൽ കോഴ്സുകളിലേക്ക് 28വരെ അപേക്ഷിക്കാം. 

വിവരങ്ങൾക്ക് : www.cee.kerala.gov.in

ഹെൽപ്‌ലൈൻ : 04712525300

 

Content Summary : NEET MDS 2023 cut-off percentile reduced by 31.8 across all categories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com