എംഡിഎസ് പ്രവേശനം : വ്യവസ്ഥകൾ ശ്രദ്ധിക്കണം

Mail This Article
നീറ്റ് ഡെന്റൽ പിജി കട്ട് ഓഫ് കുറച്ച സാഹചര്യത്തിൽ കേരളത്തിലെ സർക്കാർ / സ്വാശ്രയ ഡെന്റൽ കോളജ് എംഡിഎസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം 28ന് ഉച്ചകഴിഞ്ഞു 3 വരെ. പുതുക്കിയ കട്ട് ഓഫ് അനുസരിച്ച് ഇപ്പോൾ യോഗ്യത കൈവന്നവർക്കുമാത്രമാണ് ഈ സൗകര്യം. പുതിയ കട്ട് ഓഫ് യോഗ്യതയ്ക്കുവേണ്ട പെർസന്റൈൽ ഇങ്ങനെ: ജനറൽ 18.193, ജനറൽ ഭിന്നശേഷി 13.193, പട്ടിക, പിന്നാക്കവിഭാഗക്കാർ (അവരിലെ ഭിന്നശേഷിയടക്കം) 8.193.
കേരള എംഡിഎസ് 2023ലെ പ്രോസ്പെക്ടസ് നാലാം ഖണ്ഡിക പ്രകാരമുള്ള യോഗ്യതയുമുണ്ടായിരിക്കണം. 11–ാം ഖണ്ഡിക പ്രകാരം യോഗ്യതയുള്ള സർവീസ് അപേക്ഷകർക്കും ഈ അവസരം വിനിയോഗിക്കാം. മുൻപ് റഗുലർ അപേക്ഷ സമർപ്പിച്ചെങ്കിലും, സംവരണം കിട്ടാനുള്ള രേഖകൾ യഥാസമയം സമർപ്പിക്കാത്തവർക്ക് ഇപ്പോൾ ആ രേഖകൾ സമർപ്പിക്കാൻ അനുമതിയില്ല. അവരെ ജനറൽവിഭാഗത്തിലെ അപേക്ഷകരായി മാത്രമേ കരുതൂ. ആ രീതിയിൽ ഇപ്പോഴത്തെ അലോട്മെന്റിനു ശ്രമിക്കാം.
ജാതിസംവരണത്തിന് അർഹതയുണ്ടെങ്കിലും 39–ാമത്തേതിനു മുകളിലും 50–ാമത്തേതിനു താഴെയും പെർസെന്റൈ ലിൽപ്പെടുന്ന പുതിയ അപേക്ഷകരെ ജനറൽ വിഭാഗത്തിൽ പരിഗണിക്കും. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ 44–ാമത്തേതിനു മുകളിലും 50–ാമത്തേതിനു താഴെയും. സംവരണരേഖകൾ സമർപ്പിച്ചാലും അവർ ജനറൽ വിഭാഗത്തിലായിരിക്കും.
Read Also : നവോദയയിൽ 9,11 ക്ലാസുകളെ ലാറ്ററൽ എൻട്രിക്ക് ഇപ്പോൾ അപേക്ഷിക്കാം
പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് www.cee.kerala.gov.in എന്ന സൈറ്റിലെ PG Dental 2023 – Re-Opening Online Application ലിങ്ക് വഴി പോകാം. നേരത്തേ അലോട്മെന്റ് / പ്രവേശനം കിട്ടിയവരുടെ സ്ഥിതിക്കു മാറ്റം വരാത്ത രീതിയിൽ മാത്രമായിരിക്കും പുതിയ അലോട്മെന്റ്. പുതുക്കിയ കട്ട് ഓഫ് അനുസരിച്ചു യോഗ്യത നേടിയവർ സ്വാശ്രയ കോളജുകളിലെ കമ്യൂണിറ്റി / മൈനോറിറ്റി ക്വോട്ട, എൻആർഐ അലോട്മെന്റിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും ഇതര രേഖകളും അപ്‌ലോഡ് ചെയ്യണം. പൂർണവിവരങ്ങൾക്ക് 2023ലെ പിജി ഡെന്റൽ പ്രോസ്പെക്ടസും, www.cee.kerala.gov.in എന്ന സൈറ്റിൽ ‘PG Dental 2023 ലിങ്ക്’ - ജൂലൈ 12െല വിജ്ഞാപനവും നോക്കുക.
Content Summary : Last chance to apply for Kerala Dental College MDS admission: New online application deadline