ഹോമിയോ പഠനത്തിലെയും ചികിത്സയിലെയും മികവുമായി കന്യാകുമാരിയിലെ ശാരദ കൃഷ്‌ണ ഹോമിയോപതിക്ക് മെഡിക്കല്‍ കോളജ്

Mail This Article
ചികിത്സ ചെലവുകള്‍ കുതിച്ചുയരുന്ന ഇക്കാലത്ത് വെറും 40 രൂപ ചെലവില്‍ ഏതു രോഗത്തിനും ഏറ്റവും മികച്ച ചികിത്സ. ഇതാണ് കന്യാകുമാരി ജില്ലയില്‍ കുലശേഖരത്തുള്ള ശാരദ കൃഷ്‌ണ ഹോമിയോപ്പതി മെഡിക്കല്‍ കോളജിനെ വ്യത്യസ്‌തമാക്കുന്നത്. 40 രൂപയ്‌ക്ക് ഒപി കണ്‍സള്‍ട്ടേഷന്‍ എടുത്ത് സൗജന്യമായി മരുന്നുകളും വാങ്ങി മടങ്ങുന്ന പതിനായിരക്കണക്കിന് സംതൃപ്‌തരായ രോഗികളാണ് ഈ ആതുരാലയത്തിലെ പ്രധാന കാഴ്‌ച. രോഗശാന്തിക്കായി പല വാതിലുകള്‍ മുട്ടിയും ധാരാളം പണം ചെലവാക്കിയും നിരാശരായവര്‍ക്ക് മുന്നില്‍ ആശ്വാസത്തിന്റെയും കരുതലിന്റെയും ഗുണമേന്മയുള്ള ഹോമിയോ ചികിത്സയുടെയും അവസാന അത്താണിയാകുകയാണ് ശാരദ കൃഷ്‌ണ ഹോമിയോപ്പതി മെഡിക്കല്‍ കോളജ്.


കേരളമുള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരെ ശാരദകൃഷ്‌ണയുടെ മികച്ച ചികിത്സ തേടി രോഗികള്‍ എത്തിച്ചേരുന്നുണ്ട്. 2000ലെ കേരള പിറവി ദിനത്തിലാരംഭിച്ച ഈ മെഡിക്കല്‍ കോളജിന് ചികിത്സയിലും ഹോമിയോപതി പഠനത്തിലും ഗവേഷണത്തിലും 22 വര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തന പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. കെവി എജ്യുക്കേഷന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജിന്റെ ചെയര്‍മാന്‍ ഡോ. സി.കെ. മോഹനാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ബി. ശാരദാമ്മയുടെയും കെ.വി. കൃഷ്‌ണന്‍ നായരുടെയും സ്‌മരണാര്‍ത്ഥമാണ് ശാരദ കൃഷ്‌ണ എന്ന പേര് മെഡിക്കല്‍ കോളജിന് നല്‍കിയിരിക്കുന്നത്.

ചെന്നൈയിലെ തമിഴ്നാട് ഡോ. എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി അഫീലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന മെഡിക്കല്‍ കോളജിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപതിയുടെയും തമിഴ്‌നാട് ഗവണ്‍മെന്റിന്റെയും അംഗീകാരവുമുണ്ട്. നാക് ബി പ്ലസ് അക്രഡിറ്റേഷനും എന്‍എബിഎച്ച് അക്രഡിറ്റേഷനും സ്ഥാപനത്തിന് സ്വന്തം. ബാച്ചിലര്‍ ഇന്‍ ഹോമിയോപതിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി(ബിഎച്ച്എംഎസ്) കോഴ്‌സില്‍ നൂറ് സീറ്റുകളും ഓരോ സ്‌പെഷ്യാലിറ്റിയിലും ആറ് വീതം ഹോമിയോപതി എംഡി സീറ്റുകളും ഫാര്‍മസി ഒഴിച്ചുള്ള പിജി സ്‌പെഷ്യാലിറ്റികളില്‍ പിഎച്ച്ഡി കോഴ്‌സ് സീറ്റുകളും ഇവിടെ ലഭ്യമാണ്.

പ്രവേശനം നീറ്റ് വഴി

ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ഥികള്‍ നീറ്റ് യോഗ്യതയോടെയാണ് കോളജില്‍ ബിഎച്ച്‌എംഎസ് പ്രവേശനം നേടുന്നത്. ദേശീയ തലത്തിലെ അഖിലേന്ത്യ പിജി എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പിജി തലത്തിലെ പ്രവേശനം. പ്രവേശനങ്ങളെല്ലാം തമിഴ്‌നാട് ഗവണ്‍മെന്റിന്റെ ഡയറക്ടറേറ്റ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതിയുടെ സെലക്ഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് ശാരദ കൃഷ്‌ണ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ഡോ. കെ.വി. മോഹനന്‍ ചൂണ്ടിക്കാട്ടി.നീറ്റ് പരീക്ഷയില്‍ ക്വാളിഫൈ ചെയ്‌തവരും പ്ലസ്‌ടുവിന് ശാസ്‌ത്ര വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങിന് കാത്തിരിക്കുന്ന സമയത്ത് തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.


പഠന, ഗവേഷണ സൗകര്യങ്ങള്‍

അത്യാധുനിക ചികിത്സ സൗകര്യങ്ങളോടെ രണ്ടരലക്ഷം ചതുരശ്ര അടിയിലാണ് ഈ ആതുരാലയം സ്ഥാപിച്ചിരിക്കുന്നത്. ഹോമിയോപ്പതി പഠനത്തിന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമായി ശാരദ കൃഷ്‌ണ മാറി കഴിഞ്ഞു. ശാരദ കൃഷ്‌ണയിലെ മികച്ച ക്ലാസ്‌മുറികളും, അധ്യാപകരും ഉന്നത നിലവാരത്തിലുള്ള ലാബ് സൗകര്യങ്ങളും, ലൈബ്രറിയുമെല്ലാം വിദ്യാര്‍ഥികളുടെ പഠന മികവ് വര്‍ദ്ധിപ്പിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മികച്ച ഹോസ്‌റ്റല്‍ സൗകര്യങ്ങള്‍, ഗസ്‌റ്റ് ഹൗസ്, ഭക്ഷണശാല, സ്റ്റോര്‍, ഔഷധതോട്ടം എന്നിങ്ങനെ നീളുന്നു ഇവിടുത്തെ മറ്റ് സൗകര്യങ്ങള്‍.
ഒരു സാധാരണ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് സമാനമായ രോഗികളുടെ ഒഴുക്ക് ഇവിടുത്തെ പഠന, ഗവേഷണ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതായി ഗവേഷണ വിഭാഗത്തിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ പല ഭാഗത്ത് നിന്നെത്തുന്ന രോഗികള്‍ ആതുരശുശ്രൂഷ രംഗത്ത് അതിവിശാലമായ പ്രായോഗിക പരിജ്ഞാനം ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. അതുപോലെ സര്‍വകലാശാലകളിലെയും ഗവേഷണ വിദ്യാര്‍ഥികള്‍ ഇവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയുമായി ഏര്‍പ്പെട്ടിരിക്കുന്ന ധാരണപത്രം അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ആഴത്തിലുള്ള ഗവേഷണത്തിനായുള്ള സൗകര്യങ്ങളും ശാരദ കൃഷ്‌ണ കോളജ് ഒരുക്കുന്നു. സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയുമായും കോളജ് ധാരണ പത്രത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ആയുഷ് മന്ത്രാലയത്തിന്റെ കീഴില്‍ ഫാര്‍മകോവിജിലന്‍സ് സെന്റര്‍ അനുവദിക്കപ്പെട്ട അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നാണ് ഇത്. ദത്തെടുത്ത ഗ്രാമങ്ങളില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഉന്നത് ഭാരത് അഭിയാന്റെ കീഴിലും ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നു. ഒപി വിഭാഗത്തിനൊപ്പം ഇന്‍ പേഷ്യന്റ് വിഭാഗവും ഇവിടെ കാര്യക്ഷമമായി നടക്കുന്നു. 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനവും അടിയന്തിര ചികിത്സയ്‌ക്കായി മിനി ഐസിയു സൗകര്യവും ആശുപത്രിയിലുണ്ട്.
പതിമൂന്ന് വകുപ്പുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നതിന് ക്ലിനിക്കല്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു.ശസ്‌ത്രക്രിയയിലടക്കം അടിസ്ഥാനപരമായ വിജ്ഞാനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ ഈ കേന്ദ്രം സഹായിക്കുന്നു.വന്ധ്യത, വെരികോസ്, അസ്തിരോഗം, ഹൃദ്രോഗം തുടങ്ങിയ എല്ലാത്തരം രോഗങ്ങള്‍ക്കും ചികിത്സ തേടി രോഗികള്‍ എത്തുന്നു എന്നത് തന്നെ ഈ ആശുപത്രിയുടെ മികവിന്റെ തെളിവാണ്.ശാരദ കൃഷ്‌ണ കോളജിലെ എത്തിക്‌സ് കമ്മിറ്റിക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ സിഡിഎസ്ഒ (ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ) അംഗീകാരവുമുണ്ട്.
പ്രവേശനത്തിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9361779005, 9445982200, 04651 279448, college@skhmc.org, www.skhmc.org
Content Summary : Sarada Krishna Homoeopathic Medical College and Hospital, Kulasekharam, Kanniyakumari - Profile