ഫിറ്റ്നസ് ട്രെയിനർ രംഗത്ത് ചുരുങ്ങിയ ചെലവിൽ തൊഴിലധിഷ്ഠിത പ്രൊഫഷണൽ ഡിപ്ലോമ കോഴ്സ് പഠിക്കുവാനവസരം
Mail This Article
സ്പോർട്സ് ആൻഡ് ഫിറ്റ്നസ് മേഖല ഇന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും ഇപ്പോൾ മറ്റു കോഴ്‌സുകൾ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, മറ്റു ജോലികളിൽ വ്യാപൃതരായിരിക്കുന്നവർക്കും ജോലി ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രായഭേദമന്യേ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കരിയർ ഓപ്‌ഷനുകളിൽ ഒന്നായി മാറിയിരിക്കുന്നു. ജീവിതശൈലി രോഗങ്ങളാൽ ഇന്നത്തെ ജനത കൂടുതൽ ഉത്കണ്ഠരായതിനാൽ തന്നെ നമ്മുടെ ശരീരത്തിന്റെ പോഷകാഹാര ആവശ്യകതകളെക്കുറിച്ച് അറിയാവുന്ന ഒരു വിദഗ്ധന്റെ സഹായം നമുക്ക് കൂടിയേ തീരൂ. ഫിറ്റ്നസ് ട്രെയിനർ വ്യക്തികളെ ഒരു ദിനചര്യ നൽകിക്കൊണ്ട് ദൈനംദിന വ്യായാമങ്ങൾ ഉൾപ്പെടുത്തി ആരോഗ്യപരമായ ഒരു ശരീരഘടന നേടാനും അവരുടെ ആരോഗ്യം പരിപാലിക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ഫിറ്റ്നസ് പരിശീലകരെ മുന്നോട്ട് കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുന്ന നിരവധി കമ്പനികൾ ലോകത്തുള്ളതിനാൽ തന്നെ അവരുടെ സാധ്യതകൾ ജിംനേഷ്യം സെന്ററുകൾ, റിക്രിയേഷൻ സെന്ററുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ഫിറ്റ്നസ് സെന്ററുകൾ, യോഗ സ്റ്റുഡിയോസ്, സ്കൂളുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവിടങ്ങളിലും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് തന്നെ പ്രസ്തുത മേഖലയിൽ പ്രാവീണ്യവും, അഭിനിവേശവുമുള്ള സ്‌കിൽഡ് പ്രൊഫഷണലുകളുടെ അഭാവമാണ് ഇന്ന് ഈ മേഖല നേരിടുന്ന പ്രതിസന്ധി. ആയതിനാൽ പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട ഇൻഡസ്ട്രികളിലുള്ള വിവിധ ഒഴിവുകൾ നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ഫിറ്റനസ്സ് ട്രെയിനർ മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി ഇന്ന് നിരവധി കോഴ്സുകൾ ലഭ്യമാണെങ്കിലും, ഉയർന്ന ഫീസ് നിരക്കും, കേരള സർക്കാർ അംഗീകൃത സർട്ടിഫിക്കേഷനും ഇല്ലാത്തതിനാൽ നിരവധി ഉദ്യോഗാർത്ഥികളാണ് നിലവിൽ പ്രസ്തുത മേഖലയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കാതെ മറ്റ് തൊഴിൽ മേഖലകളെ വരുമാനത്തിനായി ആശ്രയിക്കുകയോ അല്ലെങ്കിൽ ഭീമമായ തുക കോഴ്സ് ഫീസ് നൽകി ഫിറ്റ്നസ് ട്രെയിനർ മേഖലയിൽ അംഗീകൃത സർട്ടിഫിക്കഷനില്ലാത്ത കോഴ്സുകളെ പരിശീലനത്തിനായി ആശ്രയിക്കുകയോ ചെയ്യുന്നത്.
എന്നാൽ കേരള തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഫിറ്റനസ്സ് ട്രെയിനർ രംഗത്ത് ഉദ്യോഗാർത്ഥികൾക്ക് NSQF അലൈൻ ചെയ്തിട്ടുള്ള സിലബസുകളിൽ ചുരുങ്ങിയ ചെലവിൽ നിലവാരമുള്ള പരിശീലനം വിജയകരമായി പൂർത്തീകരിച്ച് കേരള സർക്കാർ അംഗീകാരവും, അറ്റസ്റ്റേഷനും ഓൺലൈൻ വെരിഫിക്കേഷനോടുക്കൂടിയ CCEK സർട്ടിഫിക്കേഷനുമൊപ്പം കേന്ദ്ര സർക്കാർ അംഗീകൃത NSDC സർട്ടിഫിക്കേഷനും നേടാവുന്നതുമാണ്.
പെൺകുട്ടികൾക്കും, വീട്ടമ്മമാർക്കും ഇപ്പോൾ മറ്റു കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഫിറ്റ്നസ് ട്രെയിനർ മേഖലയിൽ ഉയർന്ന ശമ്പളത്തിൽ വൻ തൊഴിലവസരങ്ങൾ
ഇന്നത്തെ സമൂഹത്തിൽ, സ്വതന്ത്ര വ്യക്തികളാകുന്നതിന് സ്ത്രീകൾക്ക് അവരുടെ അഭിനിവേശത്തിനും കഴിവുകൾക്കും അനുസൃതമായ തൊഴിലവസരങ്ങൾ ഉണ്ടായിരിക്കേണ്ടത് നിർണായകമാണ്. ഫിറ്റ്നസ് ട്രെയിനർ മേഖലയിൽ ഉയർന്നുവരുന്ന തൊഴിൽ സാധ്യതകൾ സ്ത്രീകളുടെ ശാക്തീകരണത്തിന് മാത്രമല്ല, സമൂഹത്തിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാകുന്നു. ഇന്ന് സ്ത്രീകൾക്ക് ഫിറ്റ്നസ് ട്രെയിനർ മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ ഉള്ളതിനാൽ, പരമ്പരാഗത ജീവിതശൈലികളിലോ, ജീവിത സാഹചര്യങ്ങളിലോ വരുന്ന പരിമിതികളിൽ ഒതുങ്ങി നിൽക്കേണ്ടതില്ല.
കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഫിറ്റ്നസ് ട്രെയിനർ മേഖലയിൽ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിൽ നിലവാരമുള്ള പരിശീലനം ചുരുങ്ങിയ ചെലവിൽ നേടിക്കൊണ്ട് ഉയർന്ന വരുമാനം നൽകുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനാൽ പെൺകുട്ടികൾക്കും, വീട്ടമ്മമാർക്കും അവരുടെ ജീവിതത്തിൽ സ്വയം പര്യാപ്‌തത നേടുന്നതിനും ആത്മവിശ്വാസവും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന വ്യക്തികളുമാകാൻ സഹായകരമാണ്.
മറ്റു തൊഴിൽ മേഖലകളിലെ തൊഴിൽ സാധ്യതകളെ അപേക്ഷിച്ച് ഫിറ്റ്നസ് ട്രെയിനർ മേഖലയിലുള്ള തൊഴിലവസരങ്ങൾക്ക് ഇന്ന് കൂടുതൽ പ്രാധാന്യമർഹിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തികവശമാണ്. ഇന്നത്തെ കാലത്ത് സമൂഹം ആരോഗ്യപരിപാലനത്തിനും, ഹെൽത്തി ലൈഫ് സ്റ്റൈൽ ഉണ്ടാക്കിയെടുക്കുന്നതിനും മുൻഗണന നൽകുന്നതിനാൽ ഫിറ്റ്നസ് ട്രെയിനർ, പേഴ്‌സണൽ ട്രെയിനർ, ഫിറ്റ്നസ് ഇൻസ്ട്രക്ടർ എന്നീ മേഖലകളിൽ വനിതകൾക്കും ഉയർന്ന ശമ്പളത്തിൽ വൻ തൊഴിലവസരങ്ങളാണ് അനുദിനം വർദ്ധിച്ചുക്കൊണ്ടിരിക്കുന്നത്.
മറ്റ് കോഴ്സുകൾ പഠിച്ചുക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ, മറ്റ് ജോലിയിൽ വ്യാപൃതരായിരിക്കുന്നവർ, വീട്ടമ്മമാർ, തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർ മുതലായ SSLC അടിസ്ഥാന യോഗ്യതയുള്ള ഏതൊരാൾക്കും കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ കോഴ്സ് പഠിച്ച്, ഫിറ്റ്നസ്സ് ട്രെയിനർ മേഖലയിൽ അംഗീകൃത സർട്ടിഫിക്കേഷൻ നേടിക്കൊണ്ട് ജിംനേഷ്യംസ്, ഫിറ്റ്നസ്സ് സെന്ററുകൾ, റിക്രിയേഷൻ സെന്ററുകൾ, സ്കൂളുകൾ, യോഗ സ്റ്റുഡിയോസ്, ഹെൽത്ത് ക്ലബ്ബുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവിടങ്ങളിൽ ഉയർന്ന വരുമാനത്തിൽ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുവാനും, കൂടാതെ വില്ലകൾ, റസിഡൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിൽ ഓരോ ഫാമിലിയെയും കോൺസെൻട്രേറ്റ് ചെയ്തുക്കൊണ്ട് പേർസണൽ ട്രെയിനിംഗ്, ന്യൂട്രിഷണൽ/ഹെൽത്തി ഡയറ്റ് ഗൈഡ്‌ലൈൻസ് എന്നിവ നൽകുവാനും, അതുവഴി ഉയർന്ന വരുമാനം ഉറപ്പുവരുത്താനും സാധിക്കുന്നതാണ്.
ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ഫിറ്റ്നസ് ട്രെയിനർ രംഗത്ത്, കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അവർക്ക് താൽപ്പര്യമുള്ള ഏറ്റവും അടുത്തുള്ള ഗവ. പോളിടെക്നിക് കോളേജുകളിലെയോ, ആർട്സ് & സയൻസ് കോളേജുകളിലെയോ തുടർ വിദ്യാഭ്യാസ സെല്ലിലൂടെ സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുവാനും സർട്ടിഫിക്കേഷനും നേടുന്നതിനുമുള്ള അവസരം ഒരുക്കുന്നു. വിദ്യാർത്ഥികൾക്ക് ഉയർന്ന ശമ്പളത്തിൽ തൊഴിൽ നേടുവാൻ സഹായിക്കുന്ന ഗവ. അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളുടെ പഠനം വളരെ ചുരുങ്ങിയ ചിലവിൽ സാധ്യമാക്കുക എന്നുള്ളതാണ് ഈ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്‌സ്, ഇപ്പോൾ മറ്റു കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും വിവിധ ജോലികളിൽ പ്രവേശിച്ചിട്ടുള്ളവർക്കും വേണ്ടി റെഗുലർ ക്ലാസിനു പുറമേ ഓൺലൈൻ ആയും അല്ലെങ്കിൽ ശനി, ഞായർ, മോർണിംഗ്, ഈവനിംഗ് പാർട്ട് ടൈം ബാച്ചുകളിലായി പഠിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓരോ കോഴ്സിനും അനുവദിച്ചിട്ടുള്ള മൊത്തം സീറ്റുകളുടെ 10% പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ ഓരോ കോഴ്സിനും മൊത്തം അനുവദിച്ചിട്ടുള്ള സീറ്റിന്റെ 5% SEBC/OEC വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും 5% BPL വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ സംവരണ സീറ്റിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പ്രവേശനം പൂർണമായും അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് അനുസൃതമായിരിക്കും നടപ്പിലാക്കുന്നത്.
അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.ccekcampus.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത്, പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫിസിൽ (CE - CELL) സമർപ്പിക്കേണ്ടതാണ്. കൂടാതെ പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിൽനിന്ന് നേരിട്ടും അപേക്ഷ ഫോം ലഭിക്കുന്നതാണ്.
കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായും, അപേക്ഷാ ഫോം ലഭിക്കുന്നതിനായും ഉടൻ തന്നെ താഴെ കൊടുത്തിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ CCEK-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യേണ്ടതാണ്.
തിരുവന്തപുരം / കൊല്ലം - 8943721010
ആലപ്പുഴ / പത്തനംതിട്ട / കോട്ടയം / ഇടുക്കി - 8943691010
പാലക്കാട് / മലപ്പുറം / കോഴിക്കോട് / വയനാട് / കണ്ണൂർ / കാസർഗോഡ് - 8943561010
തൃശൂർ / എറണാകുളം - 8943651010
വെബ്സൈറ്റ് : www.ccekcampus.org
Content Summary : CCEK - Professional Diploma in Fitness Training