ADVERTISEMENT

കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 22 ബിരുദ– ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തീയതി 20 വരെ നീട്ടി. സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. 12 ബിരുദ കോഴ്സുകളിലേക്കും 10 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണു പ്രവേശനം. 

∙യുജി രണ്ടാം സെമസ്റ്റർ (2022 അഡ്മിഷൻ) പഠിതാക്കൾക്കായി സെപ്റ്റംബർ 16, 17 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ ഈ മാസം 7, 8 തീയതികളിൽ ഫാറൂഖ് കോളജ് കോഴിക്കോട്, എസ്എൻഇഎസ് കോളജ് ഓഫ് ആർട്സ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് കുന്നമംഗലം, ചെത്തുകടവ് എൻഎഎം കോളജ് കല്ലിക്കണ്ടി എന്നീ കേന്ദ്രങ്ങളിൽ നടത്തും. ഈ പരീക്ഷകൾക്ക് റജിസ്റ്റർ ചെയ്തിട്ടും പരീക്ഷയെഴുതാൻ കഴിയാതെ പോയ മറ്റു പരീക്ഷാ കേന്ദ്രങ്ങളിലെ പഠിതാക്കൾക്കും അപേക്ഷ നൽകി അനുമതി വാങ്ങി ഈ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ടൈം ടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിലും റീജനൽ കേന്ദ്രങ്ങളിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. ഇമെയിൽ e23@sgou.ac.in, ഫോൺ 9188920013, 9188920014 

∙പിജി 2022 അഡ്മിഷൻ ഒന്നും രണ്ടും എൻഡ് സെമസ്റ്റർ പരീക്ഷകളുടെ റജിസ്‌ട്രേഷനുള്ള അവസാന തീയതി പിഴയില്ലാതെ 16 വരെയും പിഴയോടെ 21 വരെയും നീട്ടി.

Content Summary : Sreenarayanguru Open University - Admissions Date Extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com