ADVERTISEMENT

ബെംഗളൂരു ∙ ഐഐഎം കൽക്കട്ടയിലെ പൂർ‌വവിദ്യാർഥികളുടെ സംഗമവും ഐഐഎം കണക്ട് 1.0 എന്ന പേരിൽ‌ ബിസിനസ് മീറ്റും നടത്തി. ഐഐഎം കൽക്കട്ട അലുമ്നി അസോസിയേഷന്റെ ബെംഗളൂരു ചാപ്റ്ററായിരുന്നു സംഘാടകർ. ഒക്ടോബർ ഏഴിന് ബെംഗളൂരുവിലെ ഹോട്ടൽ‌ ലളിത് അശോകിൽ നടന്ന സംഗമത്തിൽ സംരംഭകർ, വ്യവസായ രംഗത്തെ പ്രമുഖർ, വിസിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരടക്കം ഐഐഎമ്മിലെ 175 ലധികം പൂർവ വിദ്യാർഥികളും രണ്ടു പ്രഫസർമാരും പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും സംവാദങ്ങളും നടന്നു.

പോർട്ടിയ മെഡിക്കലിന്റെ സഹസ്ഥാപകയും ചെയർ‌പഴ്സനുമായ മീന ഗണേഷ് ബിസിനസ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തി. പാക്കിസ്ഥാനിലെയും കാനഡയിലെയും മുൻ ഇന്ത്യൻ ഹൈക്കമ്മിഷണർ‌ അജയ് ബിസാരിയയുമായി സംരംഭകനും പല ഇന്ത്യൻ യൂണികോൺ‌ സ്റ്റാർട്ടപ്പുകളുടെയും പ്രമോട്ടറുമായ കെ. ഗണേഷ് സംഭാഷണം നടത്തി. പാക്കിസ്ഥാനും കാനഡയുമായി ഇന്ത്യയ്ക്കുള്ള നയതന്ത്ര ബന്ധങ്ങളുടെ പ്രത്യേകതകളും ഭൗമരാഷ്ട്രീയത്തിന്റെ സങ്കീർണതയുമൊക്കെ ചർച്ചയിൽ വന്നു.

iim-2
ഐഐഎം കൽക്കട്ടയിലെ പൂർ‌വവിദ്യാർഥികളുടെ ബിസിനസ് മീറ്റ് വേദിയിൽനിന്ന്.

ആദായനികുതി വകുപ്പ് പ്രിൻ‌സിപ്പൽ കമ്മിഷണർ സഞ്ജീവ് സിങ്, ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ് സ്ഥാപകൻ രാജൻ സേതുരാമൻ, വേദാന്ത് സിഒഒ അരവിന്ദ് സിംഗാൾ എന്നിവർ പങ്കെടുത്ത ആദ്യ പാനൽ ചർച്ചയിൽ സൊണാറ്റ സോഫ്റ്റ്‌വെയർ സ്ഥാപകൻ ശ്രീകർ റെഡ്ഡിയായിരുന്നു മോഡറേറ്റർ‌. ജെനറേറ്റീവ് എഐ, മെഷീൻ ലേണിങ് തുടങ്ങിയവയുടെ വരവോടെ സോഫ്റ്റ്‌വെയർ, ടെക്നോളജി വ്യവസായങ്ങൾ നേരിടുന്ന വെല്ലുവിളികളെയും സാധ്യതകളെയും പറ്റിയായിരുന്നു ‘ടെക് ഡിസ്‌റപ്ഷൻസ്’ എന്ന വിഷയത്തിലെ ചർച്ച.

‘സ്കെയിലിങ് നോൺ-ടെക് ബിസിനസ്’ എന്ന രണ്ടാം പാനൽ ചർച്ച സോഫ്റ്റ്‌വെയർ ഇതര വ്യവസായമേഖലകളിലെ വെല്ലുവിളികൾ, പരീക്ഷണങ്ങളുടെ മികച്ച രീതികൾ, പഠനങ്ങൾ തുടങ്ങിയവയിലേക്കു വെളിച്ചം വീശുന്നതായിരുന്നു. ഗാലക്‌സി സർഫക്ടന്റ്‌സ് സ്ഥാപകൻ യു. ശേഖർ, ടൈറ്റൻ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള, എംടിആർ ഫുഡ്‌സ് സിഇഒ സുനയ് ഭാസിൻ എന്നിവരടങ്ങുന്ന പാനലിന്റെ ചർച്ച നയിച്ചത് ക്വിക്‌സിൽവർ സ്ഥാപകൻ പ്രതാപ് ടി.പി.യാണ്.

IIM-3
ഐഐഎം കൽക്കട്ടയിലെ പൂർ‌വവിദ്യാർഥികളുടെ ബിസിനസ് മീറ്റ് വേദിയിൽനിന്ന്.

ഉച്ചയ്ക്കു ശേഷം എട്ട് റൗണ്ട് ടേബിൾ ചർച്ചകൾ‌ നടന്നു. ടൈറ്റന്റെ തനിഷ്ക് ആയിരുന്നു ബിസിനസ് മീറ്റിന്റെ ടൈറ്റിൽ സ്പോൺസർ. ഐഐഎം കൽക്കട്ടയിലെ പൂർ‌വവിദ്യാർഥി സംഘടനയുടെ, ഇത്തരത്തിലുള്ള ആദ്യ പരിപാടിയായിരുന്നു ഇതെന്നും ഇനിയും പലയിടങ്ങളിലായി ഇത്തരം സംഗമങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Content Summary:

The IIM Calcutta Alumni Association Business Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com